ദയവ് ചെയ്തു ഈ ഫോണ്‍ നന്നാക്കരുത്! കൈക്കൂലി നല്‍കി ഭര്‍ത്താവ്; സംഭവം കാമുകിയുമൊത്തുള്ള സ്വകാര്യ ദൃശ്യങ്ങള്‍ ഭാര്യ കാണുമെന്നായപ്പോള്‍

സ്വകാര്യവിവരങ്ങള്‍ ഫോണില്‍ സൂക്ഷിച്ച ഒരു യുവാവിന് പറ്റിയ അമളിയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത്. ഭാര്യ അറിയാതെ കാമുകിയുമായുള്ള സ്വകാര്യ നിമിഷങ്ങള്‍ ഫോണില്‍ സൂക്ഷിച്ചിരുന്ന ഇയാളെ ഭാര്യയ്ക്ക് സംശയമായതിനെത്തുടര്‍ന്ന് ഫോണ്‍ പരിശോധിയ്ക്കണമെന്ന ആവിശ്യം മുന്നോട്ട് വെച്ചു.

എന്നാല്‍ കാമുകിയുമായുള്ള ബന്ധം പിടിയ്ക്കപ്പെടുമെന്ന് മനസിലായ ഭര്‍ത്താവ് ഫോണ്‍ താഴെയിട്ടു നശിപ്പിച്ചു. എന്നാല്‍ ഭാര്യ ഫോണ്‍ നന്നാക്കണമെന്ന് വാശിപിടിച്ചതോടെ രണ്ടു പേരും ചേര്‍ന്ന് ഫോണ്‍ നന്നാക്കാന്‍ സര്‍വീസ് സെന്റര്‍ ജീവനക്കാരനെ ഏല്‍പിച്ചു. ഭാര്യ ഉടന്‍ ഫോണ്‍ നന്നാക്കിത്തരണമെന്ന് ആവശ്യപ്പെട്ടെങ്കിലും ഒരു മണിക്കൂറിനകം റിപ്പയര്‍ ചെയ്ത് തരാമെന്ന് സര്‍വീസ് സെന്റര്‍ ജീവനക്കാരന്‍ പറഞ്ഞു.

അതേസമയം, ഫോണ്‍ നന്നാക്കാന്‍ ഫോണിന്റെ ബാക് പാനല്‍ അഴിച്ചപ്പോള്‍ ജീവനക്കാരനെ അമ്പരപ്പിയ്ക്കുന്ന കാര്യങ്ങളായിരുന്നു പിന്നീട് നടന്നത്. ബാക് പാനല്‍ അഴിച്ചപ്പോള്‍ കുറച്ച് പണവും ഒപ്പം ഒരു കത്തും അതില്‍ ഉണ്ടായിരുന്നു. കത്തില്‍ ഇങ്ങനെ കുറിച്ചിരുന്നു ‘ദയവ് ചെയ്ത് ഈ ഫോണ്‍ നന്നാക്കരുതെന്നും എന്റെ ഭാര്യ ഉറപ്പായും എന്നെ കൊല്ലുമെന്നും ഇതോടൊപ്പമുള്ള 200 ഡോളര്‍ നിങ്ങള്‍ക്കുള്ളതാണെന്നുമാണ്’ കത്തിലെ ഉള്ളടക്കം.

അതേസമയം, സര്‍വീസ് സെന്റര്‍ ജീവനക്കാരന്‍ ഫോണിന്റെയും കുറുപ്പിന്റെയും ചിത്രം സമൂഹമാധ്യമത്തില്‍ പോസ്റ്റ് ചെയ്യുകയും ചെയ്തു. ഗേള്‍ഫ്രണ്ട്സിനെ നൈസായി പറ്റിക്കുന്ന ഉപഭോക്താക്കളെ എനിക്കൊരുപാട് ഇഷ്ടമാണ് എന്ന തലക്കെട്ടോടെയാണ് യുവാവ് ചിത്രം സോഷ്യല്‍ മീഡിയയില്‍ പോസ്റ്റ് ചെയ്തത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News