28.9 C
Kottayam
Friday, May 3, 2024

ഒറ്റ ഡോസ് കൊവിഡ് വാക്സിനുമായി ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സണ്‍; മൂന്നാംഘട്ട പരീക്ഷണത്തിനായി അപേക്ഷ നല്‍കി

Must read

ന്യൂഡല്‍ഹി: ഇന്ത്യയില്‍ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണം നടത്താനായി ജോണ്‍സണ്‍ ആന്‍ഡ് ജോണ്‍സണ്‍ ഡിജിസിഐക്ക് അപേക്ഷ നല്‍കി. ‘ജാന്‍സന്‍ കൊവിഡ്-19’ എന്ന സിംഗിള്‍ ഡോസ് വാക്സിനാണ് ജോണ്‍സന്‍ ആന്‍ഡ് ജോണ്‍സന്‍ വികസിപ്പിച്ചിരിക്കുന്നത്.

യുഎസ്, യൂറോപ്പ്, ബ്രിട്ടന്‍, ജപ്പാന്‍ എന്നീ രാജ്യങ്ങളില്‍ ലോകാരോഗ്യ സംഘടനയുടെ അനുമതി ലഭിച്ച വാക്സിനുകള്‍ക്ക് അടിയന്തരമായി ഉപയോഗത്തിന് അനുമതി നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം തീരുമാനിച്ചിരുന്നു. ഇതിന്റെ പശ്ചാത്തലത്തില്‍ റഷ്യയുടെ സ്പുട്നിക് വി-ക്കും അടിയന്തര ഉപയോഗത്തുന് അനുമതി ലഭിച്ചിരുന്നു.

ഇതിന് പിന്നാലെയാണ് ജാന്‍സ് വാക്സിനും മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണത്തിന് തയാറെടുക്കുന്നത്. ഏപ്രില്‍ 12 ന് സുഗം ഓണ്‍ലൈന്‍ പോര്‍ട്ടര്‍ വഴി ഗ്ലോബല്‍ ക്ലിനിക്കല്‍ ട്രയല്‍ ഡിവിഷനില്‍ ജോണ്‍സ് ആന്റ് ജോണ്‍സന്‍ അപേക്ഷ സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ബയോളജിക്കല്‍ ഡിവിഷനിലായിരുന്നു കമ്പനി അപേക്ഷ സമര്‍പ്പിക്കേണ്ടിയിരുന്നത്. ഈ സാങ്കേതിക തകരാര്‍ മൂലമാണ് തിങ്കളാഴ്ച കമ്പനിക്ക് വീണ്ടും അപേക്ഷ സമര്‍പ്പിക്കേണ്ടി വന്നത്.

ഇന്ത്യയില്‍ കൊവിഡ് വ്യാപനം അതിശക്തമായി തുടരുകയാണ്. ഇന്ന് 2.59 ലക്ഷം പുതിയ കൊവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കഴിഞ്ഞ 24 മണിക്കൂറില്‍ 1,761 പേര്‍ കൊവിഡ് ബാധിച്ച് മരിച്ചു.

ഇതോടെ രാജ്യത്തെ ആകെ മരണ സംഖ്യ 1,80,530 ആയി ഉയര്‍ന്നു. രാജ്യത്തെ മൊത്തം കൊവിഡ് കേസുകള്‍ ഒന്നരക്കോടി (1,53,21,089) കവിഞ്ഞു. കഴിഞ്ഞ 16 ദിവസംകൊണ്ട് 27.50 ലക്ഷം രോഗികളുണ്ടായി. ദിവസേനയുള്ള പുതിയ കൊവിഡ് രോഗികളുടെ എണ്ണം മൂന്നു ലക്ഷത്തിലേക്ക് അടുത്തതോടെ രാജ്യത്ത് യുദ്ധസമാനമായ ആരോഗ്യ അടിയന്തരാവസ്ഥയുടെ സ്ഥിതിയായി.

തലസ്ഥാനമായ ഡല്‍ഹിയില്‍ പരിശോധിക്കുന്നവരില്‍ മൂന്നിലൊരാള്‍ക്കു വീതം കൊവിഡ് സ്ഥിരീകരിച്ചു. ഇതോടെ ഡല്‍ഹിയില്‍ വാരാന്ത്യ കര്‍ഫ്യൂവിനു പിന്നാലെ അടുത്ത തിങ്കളാഴ്ച വരെ സമ്പൂര്‍ണ ലോക്ക്ഡൗണും ഇന്നലെ രാത്രി പ്രാബല്യത്തിലായി. മഹാരാഷ്ട്രയില്‍ മേയ് ഒന്നു വരെ കര്‍ഫ്യൂ അടക്കം കര്‍ശന നിയന്ത്രണം തുടരും.

മുംബൈ, ഡല്‍ഹി, അഹമ്മദാബാദ് അടക്കമുള്ള നഗരങ്ങളിലെ ആശുപത്രികള്‍ രോഗികളെക്കൊണ്ടും മോര്‍ച്ചറികളും ശ്മശാനങ്ങളും മൃതശരീരങ്ങള്‍ കൊണ്ടും നിറഞ്ഞു. മെഡിക്കല്‍ ഓക്സിജനും വെന്റിലേറ്ററും മരുന്നുകളും മുതല്‍ കൊവിഡ് രോഗികള്‍ക്കുള്ള ചികിത്സാസൗകര്യങ്ങള്‍ക്കും പ്രതിരോധ വാക്സിനും വരെ ക്ഷാമം തുടര്‍ന്നു. ഡല്‍ഹിയിലും മുംബൈയിലും നേരത്തേ പ്രവര്‍ത്തനം നിര്‍ത്തിയ പ്രത്യേക കോവിഡ് സെന്ററുകളും സ്റ്റേഡിയങ്ങളും ചില ഹോട്ടലുകളും വീണ്ടും കോവിഡ് ചികിത്സയ്ക്കായി സജ്ജീകരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week