കൊല്ലത്ത് യുവതി ആത്മഹത്യ ചെയ്തത് നിരന്തര പീഡനത്തെ തുടര്‍ന്ന്; ഭര്‍ത്താവ് അറസ്റ്റില്‍

കൊല്ലം: ചിതറയില്‍ യുവതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. ഭര്‍ത്താവിന്റെ നിരന്തര പീഡനം സഹിക്കവയ്യാതെയാണ് യുവതി ആത്മഹത്യ ചെയ്തതെന്ന ബന്ധുക്കളുടെ പരാതിയിലാണ് പോലീസ് നടപടി. ചിതറ ഭജനമഠം സ്വദേശി അശ്വതിയെ കഴിഞ്ഞ ജൂണ്‍ 30 നാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്. ഭര്‍ത്താവ് രഞ്ജിത്തിന്റെ നിരന്തര പീഡനത്തെ തുടര്‍ന്നാണ് ആത്മഹത്യയെന്ന് കാട്ടി ബന്ധുക്കള്‍ റൂറല്‍ എസ്പിക്ക് പരാതി നല്‍കി.

പിന്നാലെ പുനലൂര്‍ ഡിവൈഎസ്പി അനില്‍ദാസ് നേതൃത്വത്തില്‍ അന്വേഷണം നടത്തിയ ശേഷമാണ് അറസ്റ്റ്. നേരത്തെ ഇയാള്‍ക്കെതിരെ അശ്വതി കടയ്ക്കല്‍ പോലീസ് സ്റ്റേഷനില്‍ രണ്ട് പരാതികള്‍ നല്‍കിയിരുന്നു. ഒളിവിലായിരുന്ന പ്രതിയെ കടയ്ക്കല്‍ സിഐ രാജേഷിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘം കടക്കല്‍ ഭാഗത്ത് നിന്നാണ് അറസ്റ്റ് ചെയ്തത്.

ഡിവൈഎസ്പി അനില്‍ദാസിന്റെ നിര്‍ദേശത്തെ തുടര്‍ന്നാണ് അറസ്റ്റ്. ഇയാള്‍ക്കെതിരെ ആത്മഹത്യാപ്രേരണ, പീഡനം എന്നീ വകുപ്പുകള്‍ ചുമത്തി.വിഡിയോ കോണ്‍ഫറന്‍സിലൂടെ കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News