24.2 C
Kottayam
Sunday, June 7, 2026

നടന്‍ കാര്‍ത്തിയുടെ ഫാന്‍സുകാരെ പോസ്റ്റര്‍ ഒട്ടിയ്ക്കുന്നതിനിടെ കള്ളക്കേസില്‍ കുടുക്കി മര്‍ദ്ദിച്ച പൊലീസുകാര്‍ക്ക് പിഴ ശിക്ഷ; ആറ് ലക്ഷം രൂപ പിഴയിട്ട് മനുഷ്യാവകാശ കമ്മീഷന്‍

Must read

ചെന്നൈ: തമിഴ് നടന്‍ കാര്‍ത്തിയുടെ ഫാന്‍സ് ക്ലബ്ബ് അംഗങ്ങളെ കള്ളക്കേസില്‍ കുടുക്കി മര്‍ദ്ദിച്ച പൊലീസുകാര്‍ക്ക് പിഴ ശിക്ഷ. മനുഷ്യാവകാശ കമ്മീഷനാണ് ആറ് ലക്ഷം രൂപ പിഴയിട്ടത്. കൈക്കൂലി ആവശ്യപ്പെട്ടപ്പോള്‍ നല്‍കാതിരുന്നതിനെ തുടര്‍ന്നാണ് കാര്‍ത്തി ഫാന്‍സ് ക്ലബ്ബിന്റെ പ്രസിഡന്റായ വെങ്കിടേഷും ക്ലബ്ബിലെ മറ്റ് അംഗങ്ങളും ആക്രമണത്തിന് ഇരയായത്. ആറ് വര്‍ഷം മുന്‍പു നടന്ന സംഭവത്തിലാണ് വിധി.

തൂത്തുക്കുടി ബസ് സ്റ്റാന്റിന് സമീപം സിനിമാ പോസ്റ്റര്‍ ഒട്ടിക്കുകയായിരുന്നു വെങ്കിടേഷും ക്ലബ്ബിലെ മറ്റ് അംഗങ്ങളും. കാര്‍ത്തിയുടെ ‘തോഴാ’ എന്ന ചിത്രത്തിന്റെ പ്രചാരണാര്‍ത്ഥം പോസ്റ്റര്‍ ഒട്ടിക്കുകയായിരുന്നു ക്ലബ് അംഗങ്ങള്‍.

പോസ്റ്റര്‍ ഒട്ടിക്കുന്നത് തടഞ്ഞ പൊലീസുകാര്‍ വെങ്കിടേഷിനോട് കൈക്കൂലി ആവശ്യപ്പെടുകയും വിസമ്മതിച്ചതോടെ വെങ്കിടേഷിന്റെ സഹോദരന്മാരായ വെങ്കടക്കൊടി, ശ്രീനിവാസ് എന്നിവരെ അസഭ്യം പറയുകയും മര്‍ദ്ദിക്കുകയുമായിരുന്നു. പിന്നീട് ഇവരെ കള്ളക്കേസില്‍ കുടുക്കി അറസ്റ്റ് ചെയ്തു.

- Advertisement -

പൊലീസുകാരുടെ പ്രവര്‍ത്തി മനുഷ്യാവകാശ ലംഘനമാണെന്ന് ചൂണ്ടിക്കാണിച്ച് വെങ്കടേഷ് മനുഷ്യാവകാശ കമ്മീഷനെ സമീപിക്കുകയായിരുന്നു. പരാതി ശരിവച്ച കമ്മീഷന്‍ ഇരകള്‍ക്ക് ആറ് ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാരിനോട് നിര്‍ദേശിച്ചു.

- Advertisement -

തൂത്തുക്കുടി സൗത്ത് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്പെക്ടറായിരുന്ന സുരേഷ് കുമാര്‍, എസ് ഐ രവികുമാര്‍, കോണ്‍സ്റ്റബിള്‍ തിരവിയരത്തിരാജ് എന്നിവരില്‍ നിന്നാണ് ഈ തുക ഈടാക്കുക. വെങ്കടക്കൊടിക്ക് അഞ്ചു ലക്ഷം രൂപയും രണ്ട് സഹോദരന്മാര്‍ക്ക് അന്‍പതിനായിരം രൂപ വീതവും നല്‍കാനാണ് കമ്മീഷന്‍ നിര്‍ദേശിച്ചിട്ടുള്ളത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week