ആണും പെണ്ണും കെട്ട ഒരുത്തന്‍ അതിനകത്തു കിടന്ന് പുളക്കുന്നില്ലേ, തപ്പിനോക്കിയിട്ട് പോയാ മതി; ലക്ഷ്മി പ്രിയയുടെ ഭര്‍ത്താവ് കുറിച്ച വാക്കുകൾ; സ്ത്രീകളുടെ ഇൻബോക്സിൽ പോയി തെറി വിളിക്കുന്നത് പ്രധാന ഹോബി;തെറി പറഞ്ഞിട്ട് ഉടനെ ബ്ലോക്ക് ചെയ്ത് പോകുന്ന മാന്യൻ; ബിഗ് ബോസ് വീട്ടിൽ ലക്ഷ്മി എങ്കിൽ പുറത്ത് ജയ് ദേവ്!
കൊച്ചി:ബിഗ് ബോസ് വീട്ടിലുള്ള രണ്ട് മത്സരാര്‍ത്ഥികളാണ് റിയാസ് സലീമും ലക്ഷ്മി പ്രിയയും. റോബിനും ജാസ്മിനും പുറത്ത് പോയ ശേഷം ഷോയെ ലൈവാക്കി നിര്‍ത്തിയത് റിയാസും ലക്ഷ്മി പ്രിയയും തമ്മിലുള്ള വഴക്കുകളാണെന്ന കാര്യത്തില്‍ ആര്‍ക്കും തര്‍ക്കമുണ്ടാകില്ല. നാടകീയമായ പല രംഗങ്ങളും ഇവര്‍ മൂലം ബിഗ് ബോസ് വീട്ടില്‍ അരങ്ങേറി.
റിയാസും ലക്ഷ്മി പ്രിയയും തമ്മിലുള്ള വഴക്ക് ബിഗ് ബോസ് വീട്ടിലൊരു സ്ഥിരം കാഴ്ചയായി മാറിയിരുന്നു. രണ്ടുപേരുടെയും രാഷ്രീയം, രണ്ടാളുടെയും ചിന്താഗതികൾ എല്ലാം അത്രയധികം വ്യത്യസ്തമാണ്.
ഒരാൾ സനാതന ധർമ്മം എന്ന് പറഞ്ഞ് എന്തൊക്കെയോ കാട്ടിക്കൂട്ടുമ്പോൾ മറ്റൊരാൾ സഹമത്സരാർത്ഥികളെയും സമൂഹത്തെയും തുറന്ന ചിന്താഗതിയുടെ നോക്കിക്കാണാൻ പഠിപ്പിക്കുന്നു. അതുകൊണ്ട് തന്നെ ഇവരുടെ വാക്പോരിൽ അതിശയിക്കേണ്ടതില്ല. ചിലപ്പോഴൊക്കെ ഈ വഴക്ക് അതിന്റെ പരിധി വിടുന്നതിനും ബിഗ് ബോസ് വീട് സാക്ഷ്യം വഹിച്ചു.
റിയാസിനെ പ്രകോപിപ്പിക്കുന്നതിനിടെ റിയാസിന്റെ ശരീരഭാഷ ജന്മനായുള്ള തകരാറാണെന്ന് ലക്ഷ്മി പ്രിയ പറഞ്ഞത് വീടിന് അകത്തും പുറത്തും ഒരുപോലെ വിമര്‍ശിക്കപ്പെട്ടിരുന്നു. സംഭവത്തില്‍ ലക്ഷ്മി പ്രിയയെ വിമര്‍ശിച്ച് അടുത്ത സുഹൃത്തുക്കളായ ദില്‍ഷയും ബ്ലെസ്ലിയും വരെ രംഗത്തെത്തുകയുണ്ടായി. ലക്ഷ്മി പ്രിയ മാപ്പ് ചോദിക്കണമെന്ന് റിയാസും ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ ലക്ഷ്മി പ്രിയ അതിന് തയ്യാറായിട്ടില്ല.
ഇതിനിടെ ഇപ്പോഴിതാ ലക്ഷ്മി പ്രിയയുടെ ഭര്‍ത്താവിനെതിരെ റിയാസിന്റെ പേജില്‍ പങ്കുവച്ച പോസ്റ്റ് ശ്രദ്ധ നേടുകയാണ്. റിയാസ് ബിഗ് ബോസ് ഹൗസിലായതിനാല്‍ താരത്തിന്റെ സുഹൃത്തുക്കളാണ് പേജ് കൈകാര്യം ചെയ്യുന്നത്. ലക്ഷ്മി പ്രിയയുടെ ഭര്‍ത്താവിന്റെ ഒരു കമന്റിന്റെ സ്‌ക്രീന്‍ ഷോട്ടാണ് പേജില്‍ പങ്കുവച്ചിരിക്കുന്നത്.
”എനിക്കല്ലേടാ ആണും പെണ്ണും കെട്ട രീതിയില്‍ ഒരുത്തന്‍ അതിനകത്തു കിടന്ന് പുളക്കുന്നില്ലേ, അവനോട് പോയി ചോദിക്ക്. അതിന് മുന്നേ നീ നല്ലപോലെ ഒന്ന് തപ്പിനോക്ക്. എന്നിട്ട് പോയാ മതി. ഇല്ലെങ്കില്‍ നാണക്കേടാ” എന്നാണ് കമന്റില്‍ ലക്ഷ്മിയുടെ ഭര്‍ത്താവ് ജയേഷ് കുറിച്ചിരിക്കുന്നത്.
ലക്ഷ്മി പ്രിയായക്ക് എതിരെ സംസാരിക്കുന്ന, പ്രേത്യേകിച്ചു സ്ത്രീകളുടെ ഇൻബോക്സിൽ പോയി തെറി വിളിക്കുന്നതാണ് ഇയാളുടെ പ്രധാന ഹോബി എന്നും ചിലർ കമെന്റിൽ കുറിക്കുന്നുണ്ട്.തെറി പറഞ്ഞിട്ട് ഉടനെ block ചെയ്ത് പോകും എന്ന്. മാന്യനാ എന്നും ലക്ഷ്മി പ്രിയയുടെ ഭർത്താവിനെ കുറിച്ച് അഭിപ്രായങ്ങൾ കാണാം..
റിയാസുമായുള്ള പ്രശ്‌നത്തില്‍ മോഹന്‍ലാല്‍ ലക്ഷ്മി പ്രിയയെ താക്കീത് ചെയ്തിരിക്കുകയാണ്. ഇതോടെ ലക്ഷ്മി പ്രിയ മാപ്പ് ചോദിക്കുകയും ചെയ്തിട്ടുണ്ട്. എന്നാല്‍ താരത്തിനെതിരെയുള്ള നടപടി കുറഞ്ഞു പോയെന്നാണ് ചിലര്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിക്കുന്നത്.
അതേസമയം ബിഗ് ബോസ് വീട്ടില്‍ നിന്നും ഒരാളെ ഈ ആഴ്ച പുറത്താക്കും. പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍ പ്രകാരം ഈ ആഴ്ച ബിഗ് ബോസ് വീടിനോട് വിട പറയുന്നത് വിനയ് മാധവാണ്. ധന്യ, റോണ്‍സണ്‍ എന്നിവരാണ് വിനയ്‌ക്കൊപ്പം എവിക്ഷനെ നേരിടുന്നത്. ധന്യ ഈ ആഴ്ചയിലെ ക്യാപ്റ്റനായി മാറിയിരുന്നു.