KeralaNews

ഇത്തിക്കരയാറ്റില്‍ ചാക്കില്‍ പൊതിഞ്ഞ നിലയില്‍ അസ്ഥിക്കഷ്ണങ്ങള്‍, മറ്റൊരു ചാക്കില്‍ തകിടും ധാന്യങ്ങളും; അന്വേഷണം

കൊല്ലം: ചാത്തന്നൂര്‍ ഇത്തിക്കരയാറ്റില്‍ ചാക്കില്‍ പൊതിഞ്ഞ നിലയില്‍ മനുഷ്യന്റെ അസ്ഥിക്കഷ്ണങ്ങള്‍ കണ്ടെത്തി. ഇത്തിക്കര കൊച്ചുപാലത്തിനു സമീപത്തു നിന്നാണ് അസ്ഥികള്‍ കണ്ടെത്തിയത്. പല്ല് ഉള്‍പ്പെടെ കീഴ്ത്താടി, കൈ കാലുകളുടെ എല്ലുകള്‍, ഇടുപ്പെല്ല് തുടങ്ങിയവയാണ് കണ്ടെത്തിയത്. ഇതിനൊപ്പം ചുവന്ന പട്ട്, ചന്ദനത്തിരിയുടെ പീഠം, ഫ്രെയിം ചെയ്ത ഫോട്ടോയുടെ അവശിഷ്ടം, നെല്ല് തുടങ്ങിയവയും ഉണ്ടായിരുന്നു.

ഇന്‍സ്പെക്ടര്‍ ജസ്റ്റിന്‍ ജോണിന്റെ നേതൃത്വത്തില്‍ പൊലീസ് സംഘവും ഫൊറന്‍സിക് വിദഗ്ധരും എത്തി തെളിവെടുത്തു. പ്രദേശവാസിയായ യുവാവിന്റെ സഹായത്തോടെ ആറ്റില്‍ മുങ്ങി നടത്തിയ പരിശോധനയില്‍ മറ്റു രണ്ടു ചാക്കു കെട്ടുകള്‍ കൂടി കണ്ടെത്തി. ഒരു ചാക്കില്‍ ഉണ്ടായിരുന്ന സ്റ്റീല്‍ കലത്തില്‍ മണ്ണും ധാന്യങ്ങളും നിറച്ചിരുന്നു. മറ്റൊന്നില്‍ തകിടില്‍ എഴുതിയ നിരവധി യന്ത്രങ്ങളും കണ്ടെത്തി.

അസ്ഥികള്‍ പരിശോധനയ്ക്കായി പാരിപ്പള്ളി മെഡിക്കല്‍ കോളജ് ആശുപത്രിയിലെ ഫൊറന്‍സിക് വിഭാഗത്തിലേക്ക് മാറ്റി. ഇന്നലെ കൊച്ചുപാലത്തിനു സമീപം മത്സ്യ ബന്ധത്തിന് എത്തിയവരാണ് അസ്ഥികള്‍ കണ്ടത്. തുടര്‍ന്നു ചാത്തന്നൂര്‍ പൊലീസില്‍ വിവരം അറിയിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button