29.4 C
Kottayam
Wednesday, June 17, 2026

‘ഓരോ തവണ തുടയ്ക്കുമ്പോഴും അസ്വസ്ഥരായാല്‍ കണ്ണാടിയെങ്ങനെ വൃത്തിയാകും?’; ഒളിയമ്പുമായി ശശി തരൂര്‍

Must read

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് അദ്ധ്യക്ഷ തെരഞ്ഞെടുപ്പ് ഫലത്തിന് ശേഷം ഒളിയമ്പുമായി ശശി തരൂര്‍. ഓരോ തവണ തുടയ്ക്കുമ്പോഴും അസ്വസ്ഥരായാല്‍ കണ്ണാടിയെങ്ങനെ വൃത്തിയാകും എന്ന കുറിപ്പോടെയാണ് തരൂരിന്റെ വിമര്‍ശനം. തരൂര്‍ തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിനെ എതിര്‍ത്ത് നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ രംഗത്തുവന്നിരുന്നു. ഇതിനെ ചോദ്യം ചെയ്തുകൊണ്ടായിരുന്നു തരൂരിന്റെ ഒളിയമ്പ്.

- Advertisement -

കേരളത്തില്‍ നിന്നുള്ള നേതാക്കളായ രമേശ് ചെന്നിത്തല, വി ഡി സതീശന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍, കൊടിക്കുന്നില്‍ സുരേഷ് തുടങ്ങി നിരവധി നേതാക്കള്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പിന്തുണ പ്രഖ്യാപിച്ചിരുന്നു. കോണ്‍ഗ്രസിന് ദളിത് വിഭാഗത്തില്‍ നിന്നുള്ള നേതാവാണ് അനിവാര്യമെന്നായിരുന്നു മത്സരസമയത്ത് രമേശ് ചെന്നിത്തല പറഞ്ഞത്. ചെന്നിത്തല മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പരസ്യമായി പിന്തുണ പ്രഖ്യാപിക്കുകയും അദ്ദേഹത്തിന്റെ വിജയത്തിനായി പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു.

- Advertisement -

എന്നാല്‍ തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നതിന് ശേഷം തരൂരിനെ പുകഴ്ത്തി കെപിസിസി അദ്ധ്യക്ഷന്‍ കെ സുധാകരന്‍ അടക്കം നിരവധി നേതാക്കള്‍ രംഗത്തുവന്നു. കോണ്‍ഗ്രസിലെ ജനാധിപത്യത്തെ കുറിച്ചായിരുന്നു ഭൂരിഭാഗം നേതാക്കളുടെയും ഇന്നത്തെ പ്രതികരണം. ഇതിന് വഴിയൊരുക്കിയതാകട്ടെ ശശി തരൂരും. തരൂര്‍ മത്സര രംഗത്തില്ലായിരുന്നെങ്കില്‍ നേതാക്കള്‍ക്ക് ജനാധിപത്യം എന്നത് ചൂണ്ടിക്കാണിക്കാന്‍ കഴിയുമായിരുന്നോ എന്ന വിമര്‍ശനം ഇതിനോടകം നിരവധി കോണുകളില്‍ നിന്ന് ഉയര്‍ന്നു.

- Advertisement -

അധ്യക്ഷ തെരഞ്ഞെടുപ്പില്‍ തരൂരിന് ആകെ 500 വോട്ട് മാത്രമാണ് കോണ്‍ഗ്രസ് പ്രതീക്ഷിരുന്നത്. എന്നാല്‍ പ്രതീക്ഷിച്ചതിലും ഇരട്ടിവോട്ടുകള്‍ നേടിയാണ് തരൂര്‍ മുന്നേറിയത്. ഒരിക്കല്‍ പോലും ജയം പ്രതീക്ഷിച്ചിട്ടില്ലാത്ത തരൂര്‍, ഖാര്‍ഗെയുടെ ഭൂരിപക്ഷം കുറച്ച് ആയിരത്തോളം വോട്ട് ലഭിക്കുമെന്ന പ്രതീക്ഷ തുടക്കം മുതല്‍ പങ്കുവെച്ചിരുന്നു. വോട്ട് എണ്ണി തുടങ്ങിയപ്പോള്‍ പാര്‍ട്ടിയില്‍ ജനാധിപത്യം പുലരട്ടെയെന്ന് ആവര്‍ത്തിച്ച തരൂരിന്റെ കണക്കുകൂട്ടല്‍ ശരിയെന്ന് തെളിയിക്കുകയായിരുന്നു കാര്യങ്ങള്‍.

ഏഴ് തവണ മന്ത്രിയായും പത്ത് തവണ നിയമസഭാംഗവും രണ്ട് തവണ ലോക്‌സഭാംഗവുമായ മല്ലികാര്‍ജുന്‍ ഖാര്‍ഗെ പാര്‍ട്ടിയുടെ ഓദ്യോഗിക സ്ഥാനാര്‍ത്ഥിയാണെന്ന് പറയാതെ പറഞ്ഞിട്ടുണ്ട് കോണ്‍ഗ്രസ്. എന്നാല്‍ ഐക്യരാഷ്ട്രസഭയില്‍ അണ്ടര്‍ സെക്രട്ടറി വരെയായി പ്രവര്‍ത്തിച്ച തരൂരിന്റെ സംഘടന നേതൃപാടവത്തില്‍ കോണ്‍ഗ്രസ് നേതൃത്വത്തിന് താരതമ്യേന വിശ്വാസ്യത കുറവായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

വാഴക്കുല വെട്ടുന്നതിനിടെ വയോധികന് പാമ്പ് കടിയേറ്റു, കടിച്ച പാമ്പുമായി ആശുപത്രിയിലെത്തി

കോഴിക്കോട്: വാഴക്കുല വെട്ടുമ്പോൾ വയോധികന്റെ കൈക്ക് പാമ്പുകടിയേറ്റു. ചമൽ സ്വദേശി ശിവന്റെ (62) കൈക്കാണ് പാമ്പുകടിയേറ്റത്. ബുധനാഴ്ച രാവില 9.30 ഓടെയായിരുന്നു സംഭവം.വീടിനു സമീപത്തെ വാഴത്തോട്ടത്തിൽനിന്ന് കുല വെട്ടുമ്പോൾ വാഴയിൽ ഉണ്ടായിരുന്ന പാമ്പാണ് കൈക്ക് കടിച്ചത്. ഉടനെ...

ടി. വീണ ഇ.ഡി ഓഫീസിൽ ഹാജരായി, കനത്ത സുരക്ഷ; എത്തിയത് റിയാസിനൊപ്പം

കൊച്ചി: സിഎംആർഎൽ-എക്സാലോജിക് ഇടപാട് കേസിൽ ചോദ്യംചെയ്യലിനായി ടി. വീണ എൻഫോഴ്സ് ഡയറക്ടറേറ്റിന് മുമ്പിൽ ഹാജരായി. ഭർത്താവ് പി.എ. മുഹമ്മദ് റിയാസ് എംഎൽഎക്കൊപ്പം കൊച്ചിയിലെ ഇ.ഡി. ഓഫീസിലാണ് രാവിലെ 10.30-ഓടെ വീണ ഹാജരായത്. പിന്നീട്...

Gold Price Today: വീണ്ടും ഇടിഞ്ഞ് സ്വർണ വില, ഇന്നത്തെ നിരക്കറിയാം

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വർണ വിലയിൽ നേരിയ ഇടിവ്. 22 കാരറ്റ് ഒരു ഗ്രാം സ്വർണത്തിന് 25 രൂപയും ഒരു പവൻ സ്വർണത്തിന് 200 രൂപയുമാണ് ഇടിഞ്ഞിരിക്കുന്നത്. നിലവിൽ കേരളത്തിൽ ഒരു ഗ്രാം സ്വർണത്തിന്...

ആഭിചാരക്രിയയുടെ പേരിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമം;മുൻ ബിജെപി നേതാവ് അറസ്റ്റിൽ

പത്തനംതിട്ട: ആഭിചാരക്രിയയുടെ പേരിൽ 15കാരിയെ പീഡിപ്പിക്കാൻ ശ്രമിച്ചയാൾ അറസ്റ്റിൽ. കൊല്ലം പോരുവഴി സ്വദേശി ടി. രഞ്ജു ആണ് പിടിയിലായത്. അടൂർ മുണ്ടപ്പള്ളി ഭാഗത്തുള്ള വീട്ടിലായിരുന്നു ഇയാൾ ആഭിചാരക്രിയയ്ക്കായി എത്തിയത്. പോരുവഴിയിലെ ഒരു പഞ്ചായത്തംഗം...

മെസ്സിപ്പൂരം; ഫുട്‌ബോള്‍ മിശിഹാ നേടിയ ഹാട്രിക്ക് ഗോളുകളോടെ അള്‍ജീരിയയെ തരിപ്പണമാക്കി ലോകകപ്പില്‍ കുതിപ്പു തുടങ്ങി അര്‍ജന്റീന; ഗോള്‍വേട്ടയില്‍ ക്ലോസെയുടെ റെക്കോര്‍ഡിന് ഒപ്പമെത്തി ലയണല്‍ മെസ്സി

കാന്‍സാസ് സിറ്റി: ലോകകപ്പ് ഫുട്‌ബോളില്‍ ആഫ്രിക്കന്‍ കരുത്തരായ അള്‍ജീരിയയെ തരിപ്പണമാക്കി നിലവിലെ ചാമ്പ്യന്മാരായ അര്‍ജന്റീനയ്ക്ക് മാസ്സ് തുടക്കം! എതിരില്ലാത്ത മൂന്ന് ഗോളുകള്‍ക്കാണ് അര്‍ജന്റീന അള്‍ജീരിയയെ നിലംപരിശാക്കിയത്. മത്സരത്തിലുടനീളം കണ്ടത് സാക്ഷാല്‍ ലയണല്‍ മെസ്സിയുടെ...

Popular this week