ആലപ്പുഴയില്‍ വീട്ടമ്മയെ ദുരൂഹ സാഹചര്യത്തില്‍ അടുക്കള മുറ്റത്ത് മരിച്ച നിലയില്‍ കണ്ടെത്തി

ഹരിപ്പാട്: ആറാട്ടുപുഴയില്‍ വീട്ടമ്മയെ അടുക്കള മുറ്റത്ത് ദുരൂഹ സാഹചര്യത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ആറാട്ടുപുഴ ഒന്നാം വാര്‍ഡ് കുറിച്ചിക്കല്‍ ഈരേകാട്ടില്‍ സുധാനന്ദന്റെ ഭാര്യ സുമതി (66)യെ ആണ് അടുക്കള മുറ്റത്തെ അടുപ്പിനരികില്‍ മരിച്ച നിലയില്‍ കണ്ടത്.

കൈകളും കാല്‍മുട്ടുകളും നിലത്തൂന്നി കലത്തില്‍ മുഖം മുട്ടിയ നിലയിലായിരുന്നു മൃതദേഹം കണ്ടത്. വീട്ടമ്മയുടെ മുഖത്തും നെഞ്ചിലും സാരമായി പൊള്ളലേറ്റിരുന്നു. എന്നാല്‍ മരണ കാരണം ഇതുവരെ വ്യക്തമായിട്ടില്ല.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News