പുന്നപ്രയില്‍ ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട 20കാരനൊപ്പം ഗള്‍ഫുകാരന്റെ 19കാരിയായ ഭാര്യ ഒളിച്ചോടി! പിന്നീട് സംഭവിച്ചത് വമ്പന്‍ ട്വിസ്റ്റ്

ആലപ്പുഴ: പുന്നപ്രയില്‍ ഒമ്പതുമാസം മുമ്പ് വിവാഹിതയായ ഗള്‍ഫുകാരന്റെ ഭാര്യയായ യുവതി ഫേസ്ബുക്കിലൂടെ പരിചയപ്പെട്ട കാമുകനൊപ്പം ഒളിച്ചോടി. ഭര്‍ത്താവിന്റെ ബന്ധുക്കളുടെ പരാതിയെത്തുടര്‍ന്ന് യുവതിയെയും കാമുകനെയും പോലീസ് വിളിച്ചുവരുത്തിയെങ്കിലും യുവതിക്ക് താല്‍പ്പര്യം കാമുകനൊപ്പം പോകാനായിരുന്നു. ഇവരെത്തിയപ്പോള്‍ പോലീസ് സ്റ്റേഷന്‍ പരിസരം ബഹളത്തിനും കൂക്കിവിളികള്‍ക്കും വേദിയായി. ചൊവ്വാഴ്ചയാണ് പെണ്‍കുട്ടി ഇടുക്കി സ്വദേശിയായ 20കാരനുമൊത്ത് കടന്നത്. പോലീസ് കാമുകീകാമുകന്മാരെയും കാമുകന്റെ രക്ഷിതാക്കളെയും ബുധനാഴ്ച സ്റ്റേഷനില്‍ വിളിച്ചുവരുത്തി. ഭര്‍ത്താവിന്റെ ബന്ധുക്കളും നാട്ടുകാരുമെത്തിയതോടെ പോലീസ് സ്റ്റേഷന് പുറത്ത് ആള്‍ക്കൂട്ടവും ബഹളവുമായി. കാമുകനൊപ്പം പോയാല്‍ മതിയെന്നായിരുന്നു യുവതിയുടെ നിലപാട്.

പിന്നീട്, കാമുകീകാമുകന്മാരെ പോലീസ് കോടതിയില്‍ ഹാജരാക്കി. യുവതിയുടെ ബന്ധുക്കളാരും എത്താതിരുന്നതിനാല്‍ ഇവരെ കോടതി സ്വയം പോകാനനുവദിച്ചു. യുവതി കാമുകനൊപ്പം പോകുകയും ചെയ്തു. യുവതിക്ക് പ്രായപൂര്‍ത്തിയായ സാഹചര്യത്തില്‍ പോലീസിന് ഇത് അംഗീകരിക്കേണ്ടിയും വന്നു. വെറും ഒമ്പതുമാസം മുമ്പാണ് ഗള്‍ഫുകാരനുമായി യുവതിയുടെ വിവാഹം കഴിഞ്ഞത്. വിവാഹം നടന്ന് അധികം വൈകാതെ യുവാവ് ഗള്‍ഫിലേക്കു പോയി.

ഇതിനിടെയാണ് കഥയിലേക്ക് വീണ്ടും കാമുകന്‍ എത്തുന്നതും കാമുകിയെ കൊണ്ടു പോകുന്നതും. കാമുകന് 21 വയസ്സായിട്ടില്ല. എന്നാല്‍ പ്രായപൂര്‍ത്തിയായവര്‍ക്ക് സ്വന്തം കാര്യത്തില്‍ തീരുമാനം എടുക്കാമെന്ന സുപ്രീംകോടതി വിധിയുണ്ട്. ഈ സാഹചര്യത്തിലാണ് പോലീസ് യുവതിയുടെ തീരുമാനത്തെ അംഗീകരിച്ചത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News