24 C
Kottayam
Thursday, June 4, 2026

സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട കാമുകനെ തേടി ഭര്‍തൃമതിയായ യുവതി പാലക്കാട് നിന്ന് കൊല്ലത്തെത്തി, വീട്ടില്‍ കയറ്റാതെ കാമുകന്റെ വീട്ടുകാര്‍ വാതിലടച്ചു; പിന്നീട് സംഭവിച്ചത്

Must read

കൊല്ലം: സോഷ്യല്‍ മീഡിയയിലൂടെ പരിചയപ്പെട്ട യുവാവിനെത്തേടി പാലക്കാട് നിന്ന് കൊല്ലത്ത് എത്തിയ ഭര്‍ത്തൃമതിയായ യുവതിയ്ക്ക് കിട്ടിയത് എട്ടിന്റെ പണി. പാലക്കാട് നെന്മാറയില്‍ നിന്നും കാമുകന്റെ കല്ലു വാതുക്കലെ വീട്ടിലെത്തിയ യുവതിയാണ് പുലിവാല് പിടിച്ചത്. യുവാവിന്റെ വീട്ടുകാര്‍ യുവതിയെ വീട്ടില്‍ കയറ്റാന്‍ കൂട്ടാക്കിയില്ല. ഒടുവില്‍ കമിതാക്കള്‍ പഞ്ചായത്ത് കിണറിന് അരികില്‍ ഇരുന്ന് നേരം വെളുപ്പിച്ചു. ഒടുവില്‍ പോലീസ് യുവതിയെ മടക്കി അയക്കാന്‍ ശ്രമിച്ചെങ്കിലും യുവതിയുടെ ബന്ധുക്കളും കയ്യൊഴിഞ്ഞു.

കോണ്‍ക്രീറ്റ് ജോലികള്‍ക്ക് പോകുന്ന യുവാവ് വിവാഹിതനും ഒരു കുട്ടിയുടെ പിതാവുമാണ്. ഭാര്യയും കുട്ടിയുമായി ഇയാള്‍ പിണങ്ങി കഴിയുകയാണ്. കൊല്ലം സ്വദേശിയായ യുവതി ഭര്‍ത്താവിനൊപ്പം രണ്ട് വര്‍ഷമായ പാലക്കാട് നെന്മാറയില്‍ ആണ് താമസം. ഒന്നര വര്‍ഷം മുമ്പ് പരിചയപ്പെട്ട ഇരുവരും ആദ്യമായി കണ്ടത് ചൊവ്വാഴ്ച രാത്രി ആയിരുന്നു.

ഇതിനിടയ്ക്ക് കാമുകന്‍ കാമുകിയ്ക്ക് പണം അയയ്ക്കുന്നതും പതിവായിരുന്നു. ആയിടയ്ക്ക് ഭര്‍ത്താവ് ഉപദ്രവിക്കുന്നുവെന്ന് കാട്ടി യുവതി പാലക്കാട് പോലീസില്‍ പരാതി നല്‍കിയിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനെ ഉപേക്ഷിച്ചു സഹോദരന്റെ സമീപത്തേയ്ക്ക് പോകുന്നെന്നു പറഞ്ഞാണു യുവതി നെന്മാറയില്‍ നിന്ന് കൊല്ലത്തേക്കു യാത്ര തിരിച്ചത്. കായംകുളത്ത് ബസില്‍ എത്തിയ ശേഷം അവിടെനിന്ന് ഓട്ടോയില്‍ രാത്രി പത്തോടെ യുവാവിന്റെ വീട്ടില്‍ എത്തുകയായിരുന്നു.

എന്നാല്‍ യുവാവിന്റെ മാതാപിതാക്കള്‍ വീട്ടില്‍ കയറ്റാന്‍ തായാറായില്ല. രാവിലെ ജനപ്രതിനിധികളും മറ്റും ഇടപെട്ട് ഇരുവരെയും പാരിപ്പള്ളി പോലീസ് സ്റ്റേഷനിലാക്കി. പോലീസ് ബന്ധപ്പെട്ടെങ്കിലും ഭര്‍ത്താവും യുവതിയുടെ ബന്ധുക്കളും കയ്യൊഴിഞ്ഞു. വീട്ടില്‍ താമസിക്കാന്‍ അനുവദിച്ചില്ലെങ്കില്‍ ഭര്‍ത്താവിന്റെ സമീപത്ത് എത്തിക്കണമെന്നായിരുന്നു യുവതിയുടെ ആവശ്യം. ഇതോടെ യുവതിയേയും കൂട്ടി യുവാവ് സന്ധ്യയോടെ പാലക്കാട്ടേക്കു തിരിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week