27.7 C
Kottayam
Monday, April 29, 2024

സാറ് സിനിമയിലെങ്കിലും സി.പി.ഐ.എമ്മുകാരനായി പ്രവര്‍ത്തിച്ചിട്ടുണ്ടോ, ഇല്ലല്ലോ ഞാന്‍ കഴിഞ്ഞ 45 വര്‍ഷമായി സി.പി.ഐ.എമ്മില്‍ പ്രവര്‍ത്തിക്കുന്നുണ്ട്, പറ്റൂല സാറേ.. ബി.ജെ.പി സ്ഥാനാര്‍ത്ഥിയ്ക്ക് വോട്ട് ചോദിച്ചെത്തിയ സുരേഷ് ഗോപിയ്ക്ക് വീട്ടമ്മ നല്‍കിയ മറുപടി

Must read

തിരുവനന്തപുരം: വട്ടിയൂര്‍കാവിലെ ബി.ജെ.പി സ്ഥാനാര്‍ത്ഥി എസ്. സുരേഷിന് വേണ്ടി വോട്ട് അഭ്യര്‍ത്ഥിച്ച് വീടുകള്‍ കയറിയിറങ്ങുന്നതിനിടെ നടനും എം.പിയുമായ സുരേഷ് ഗോപിയെ ഞെട്ടിച്ച് വീട്ടമ്മയുടെ മറുപടി. എസ്. സുരേഷിന് വോട്ട് തേടിയാണ് താന്‍ വന്നതെന്ന് സുരേഷ് ഗോപി പറഞ്ഞതോടെ അതിന് വീട്ടമ്മ നല്‍കിയ മറുപടിയാണ് ഇപ്പോള്‍ വൈറലാകുന്നത്. ”ഞാന്‍ എന്റെ വോട്ട് സാറിനിടും. അല്ലാതെ സാറ് എന്നോട് ഒന്നും പറയരുത്. സാറ് സ്ഥാനാര്‍ത്ഥിയായി നിന്നാല്‍ ഞാന്‍ വോട്ടിടും. വീട്ടമ്മ പറഞ്ഞു.

ഞാന്‍ നില്‍ക്കുന്നതിന് തുല്യമാണ് സുരേഷ് എന്നും അവരെ കൊണ്ട് പണിയെടുപ്പിക്കാന്‍ പോകുന്നത് ഞാനാണെന്നും സുരേഷ് ഗോപി പറഞ്ഞെങ്കിലും അതൊന്നും സാറ് പറയരുതെന്നും സാറ് സിനിമയില്‍ ആയതുകൊണ്ടും സാറിന്റെ സിനിമകള്‍ ഇഷ്ടമായതുകൊണ്ടും ഞാന്‍ സാറിന് വോട്ട് ചെയ്യാമെന്നും അല്ലാതെ വേറെ ഒരാള്‍ക്കും താന്‍ വോട്ട് ചെയ്യില്ലെന്നും വീട്ടമ്മ ആവര്‍ത്തിച്ചു.

സാറ് സിനിമയില്‍ സി.പി.ഐ.എം കാരനായി പ്രവര്‍ത്തിച്ചിട്ടുണ്ടോ, ഇല്ലല്ലോ ഞാന്‍ കഴിഞ്ഞ 45 വര്‍ഷമായി സി.പി.ഐ.എമ്മില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പറ്റൂല സാറേ.. ആ ചോരയും ഈ ചോരയും ഒന്നായതുകൊണ്ട്… പക്ഷേ സാറ് നിക്ക് ഞാന്‍ ഇടും…എന്നായിരുന്നു വീട്ടമ്മയുടെ വാക്കുകള്‍. ഇതോടെ ‘ഞാന്‍ അത് ബഹുമാനിക്കുന്നു’ എന്ന് പറഞ്ഞ് മടങ്ങുകയായിരുന്നു സുരേഷ് ഗോപി.

 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week