ഓര്‍ഡര്‍ ചെയ്ത ഭക്ഷണം നല്‍കാനെത്തിയ ഹോട്ടലുടമയുടെ മകന്‍ യുവഡോക്ടറെ ബലാത്സംഗം ചെയ്തു

അംഗുല്‍: രാജ്യത്തെ ഞെട്ടിച്ച് വീണ്ടും ക്രൂര ബലാത്സംഗം. ഓര്‍ഡര്‍ ചെയ്ത ഭക്ഷണം നല്‍കാനെത്തിയ ധാബ(ചെറിയ ഹോട്ടല്‍) ഉടമയുടെ മകന്‍ വീട്ടില്‍ തനിച്ചായിരുന്ന വനിതാ ഡോക്ടറെ ബലാത്സംഗം ചെയ്തു. ഒഡിഷയില്‍ ചൊവ്വാഴ്ച രാത്രിയായിരുന്നു സംഭവം നടന്നത്.

ഡോക്ടറുടേയും സഹോദരന്റേയും പരാതിയുടെ അടിസ്ഥാനത്തില്‍ ധാബ ഉടമയുടെ മകന്‍ സുകാന്ത ബെഹേര (35)യെ പോലീസ് അറസ്റ്റ് ചെയ്തു. ചന്ദിപദ പ്രദേശത്തെ വീട്ടില്‍ രാത്രി 11 മണിയോടെയാണ് ഓര്‍ഡര്‍ ചെയ്ത ഭക്ഷണവുമായി സുകാന്ത ബെഹേര എത്തിയത്. ഡോക്ടറുടെ സഹോദരനായിരുന്നു ഭക്ഷണം ഓര്‍ഡര്‍ ചെയ്തത്.

വീട്ടിലെത്തിയ ബെഹേര ഡോക്ടര്‍ ഒറ്റക്കാണെന്നു മനസിലായതോടെ ആക്രമിക്കുയായിരുന്നു. സമീപത്തെ ആരോഗ്യകേന്ദ്രത്തില്‍ ഡോക്ടറാണ് യുവതി. സഹോദരനോടൊപ്പം ഔദ്യോഗിക വസതിയിലായിരുന്നു താമസിച്ചിരുന്നത്. ഇരുവരുടെയും പരാതിയുടെ അടിസ്ഥാനത്തില്‍ ബെഹേരയെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. യുവതിയെ വൈദ്യ പരിശോധനക്ക് വിധേയമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News