NationalNews

രോഗിയോ കുടുംബാംഗങ്ങളോ നിരസിച്ചാൽ രോഗികളെ ഐസിയുവിൽ പ്രവേശിപ്പിക്കരുത്: നിര്‍ണ്ണായക ഉത്തരവുമായി ആരോഗ്യ മന്ത്രാലയം

ന്യൂഡൽഹി: ഗുരുതരാവസ്ഥയിലായ രോഗികളെ തീവ്രപരിചരണ വിഭാഗത്തിൽ (ഐസിയു) പ്രവേശിപ്പിക്കുന്നതിൽ മാർഗനിർദേശങ്ങളുമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം. ഗുരുതരാവസ്ഥയിലായ രോഗികളും ബന്ധുക്കളും വിസമ്മതിച്ചാൽ തീവ്രപരിചരണ വിഭാഗത്തിൽ പ്രവേശിപ്പിക്കാനാവില്ലെന്ന് ആരോഗ്യ മന്ത്രാലയത്തിന്റെ പുതിയ മാർഗനിർദേശത്തിൽ പറയുന്നു. 

തുടർ ചികിത്സ സാധ്യമല്ലെങ്കിലോ അല്ലെങ്കിൽ ലഭ്യമല്ലാത്തപ്പോഴോ ചികിത്സ തുടരുന്നതുകൊണ്ട് കാര്യമായ പുരോഗതി ഉണ്ടാകില്ലെന്ന് ഉറപ്പുള്ള സാഹചര്യത്തിലോ രോഗിയെ ഐസിയുവിൽ കിടത്തുന്നതു വ്യർഥമാണെന്നും 24 അംഗ വിദഗ്ധ സംഘത്തിന്റെ മാർഗനിർദേശത്തിൽ പറയുന്നു. 

അവയവങ്ങള്‍ തകരാറാലാവുക, ജീവൻരക്ഷാ ഉപകരണങ്ങൾ ആവശ്യമായി വരിക, ആരോഗ്യനില വഷളാകാനുള്ള സാധ്യത മുന്നിൽ കാണുക എന്നിവയെ അടിസ്ഥാനമാക്കിയാകണം ഒരു രോഗിയെ ഐസിയുവിൽ പ്രവേശിപ്പിക്കേണ്ടതെന്നും മാർഗനിർദേശത്തിൽ പറയുന്നു.

ബോധാവസ്ഥയിലെ മാറ്റം, രക്തസമ്മർദത്തിലെ വ്യതിയാനം, വെന്റിലേറ്ററിന്റെ ആവശ്യകത, തീവ്രമായ നിരീക്ഷണത്തിന്റെ ആവശ്യകത തുടങ്ങിയവ രോഗിയെ ഐസിയുവിൽ പ്രവേശിപ്പിക്കുന്നതിന്റെ മാനദണ്ഡങ്ങളായി പട്ടികപ്പെടുത്തിയിട്ടുണ്ട്.

ഐസിയുവില്‍നിന്ന് രോഗികളെ ഡിസ്ചാര്‍ജ് ചെയ്യാനുള്ള മാനദണ്ഡങ്ങളും നിര്‍ദ്ദേശിച്ചിട്ടുണ്ട്. ആരോഗ്യനില സാധാരണ അവസ്ഥയിലേക്കു മടങ്ങിയെത്തുക, ഐസിയു പ്രവേശനത്തിനു കാരണമായ രോഗാവസ്ഥ നിയന്ത്രണത്തിലാകുക, പാലിയേറ്റീവ് കെയര്‍ നിര്‍ദേശിക്കപ്പെടുക, രോഗിയോ കുടുംബമോ ആവശ്യപ്പെടുക തുടങ്ങിയ സാഹചര്യങ്ങൽ തുടങ്ങിയവ വരുമ്പോൾ രോഗിയെ ഐസിയുവില്‍നിന്ന് ഡിസ്ചാര്‍ജ് ചെയ്യണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button