KeralaNews

ഗർഭസ്ഥ ശിശു ആശുപത്രിയിൽ മരിച്ച സംഭവം; പെൺകുട്ടിയെ പീഡിപ്പിച്ചയാൾ പിടിയിൽ

കൊച്ചി: എറണാകുളത്തെ ആശുപത്രിയിൽ ഗർഭസ്ഥ ശിശുവിനെ ശുചിമുറിക്കുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പെൺകുട്ടിയെ പീഡിപ്പിച്ചയാൾ പിടിയിൽ. പിടിയിലായത് പെൺകുട്ടിയുടെ അകന്ന ബന്ധുവാണെന്നാണ് സൂചന. വയനാട് സ്വദേശിയായ ജോബിൻ ജോണാണ് പിടിയിലായത്.

കഴിഞ്ഞ ദിവസമാണ് എറണാകുളത്തെ ആശുപത്രിയിൽ ഗർഭസ്ഥ ശിശുവിനെ ശുചി മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. പെൺകുട്ടി ഗർഭിണിയായിരുന്നതിനെ സംബന്ധിച്ച് കുട്ടിയുടെ മാതാപിതാക്കൾക്ക് അറിവില്ലായിരുന്നു എന്നാണ് പൊലീസിൽ നൽകിയ മൊഴി.

കുട്ടിക്ക് വയറ് വേദന അനുഭവപ്പെട്ടതിനെ തുടർന്നാണ് ആശുപത്രിയിൽ എത്തിയത്. ഇവിടെ വച്ചാണ് മകൾ ഗർഭിണിയാണെന്ന വിവരം അറിഞ്ഞതെന്നും കുട്ടിയുടെ അമ്മ പൊലീസിന് നൽകിയ മൊഴിയിൽ പറയുന്നു.

സംഭവത്തിന് ശേഷം പെൺകുട്ടി ആശുപത്രിയിൽ ചികിത്സയിലാണ്. കേസിൽ പോക്സോ നിയപ്രകാരം പൊലീസ് കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button