News
രാജ്യത്ത് കൊവിഡ് കേസുകള്‍ വര്‍ധിക്കുന്നു; 12 ശതമാനം വര്‍ധന
ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് വര്‍ധിക്കുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 47,092 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു. പ്രതിദിന രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തെ അപേക്ഷിച്ച് 12 ശതമാനം വര്‍ധനവാണ് ഇന്ന് രേഖപ്പെടുത്തിയിരിക്കുന്നത്.
രണ്ടു മാസത്തിനിടെ ആദ്യമായാണ് പ്രതിദിന കേസുകള്‍ ഇത്രയുമധികം വര്‍ധിക്കുന്നത്. ആകെ കേസുകളില്‍ 32,803 എണ്ണവും കേരളത്തിന്റെ സംഭാവനയാണെന്നതും ശ്രദ്ധേയമാണ്. 35,181 പേര്‍ രോഗമുക്തരായപ്പോള്‍ 509 മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തു.
ആകെ മരണം 4,39,529 ആയി ഉയര്‍ന്നു. നിലവില്‍ 3,89,583 സജീവകേസുകളാണുള്ളത്. രാജ്യത്ത് ഇതുവരെ 66,30,37,334 പേര്‍ക്ക് വാക്‌സിന്‍ നല്‍കി. കഴിഞ്ഞ 24 മണിക്കൂറിനിടെ 81,09,244 പേര്‍ക്കാണ് വാക്‌സിന്‍ നല്‍കിയത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News