CrimeKeralaNews

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചു; സ്വകാര്യ ആശുപത്രി ജീവനക്കാരന്‍ അറസ്റ്റില്‍

കൊടകര: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ മധ്യവയസ്‌കന്‍ അറസ്റ്റില്‍. കൊടകര സ്വദേശി ശിവനെയാണ് (50) കൊടകര പോലീസ് അറസ്റ്റ് ചെയ്തത്. കൊടകരയിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് ശിവന്‍.

ഡിസംബര്‍ 9ന് പെണ്‍കുട്ടിയെ പീഡിപ്പിച്ച ശേഷം ഇയാള്‍ ഒളിവില്‍ പോകുകയായിരുന്നു. കോട്ടയം ഭാഗത്ത് ഒളിവില്‍ കഴിഞ്ഞ പ്രതി പോലീസ് പിന്തുടരുന്നുണ്ടെന്നറിഞ്ഞ് തമിഴ്‌നാട്ടിലേക്കു രക്ഷപ്പെടാനുള്ള ശ്രമത്തിനിടെ പണത്തിനായി അഴകത്തെ വീട്ടില്‍ എത്തിയപ്പോഴാണ് പോലീസ് തന്ത്രപരമായി പിടികൂടിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button