കൊവിഡ് ചികിത്സയില്‍ വീഴ്ച; തൃശൂരിലെ സ്വകാര്യ ആശുപത്രി പൂട്ടിച്ചു

തൃശൂര്‍: കൊവിഡ് ചികിത്സയില്‍ വീഴ്ച വരുത്തിയ തൃശൂരിലെ സ്വകാര്യ ആശുപത്രി പൂട്ടിച്ചു. വല്ലച്ചിറയിലെ ശാന്തിഭവന്‍ പാലിയേറ്റീവ് ആശുപത്രിയാണ് പൂട്ടിച്ചത്. ആശുപത്രിയില്‍ ചികിത്സയിലുള്ള ഒമ്പത് കോവിഡ് രോഗികളെ സര്‍ക്കാര്‍ ആശുപത്രിയിലേക്ക് മാറ്റും.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ മൂന്ന് പേരാണ് ഇവിടെ രോഗബാധിതരായി മരിച്ചത്. എന്നാല്‍ ഈ മരണങ്ങള്‍ കൃത്യമായി ആശുപത്രി റിപ്പോര്‍ട്ട് ചെയ്തില്ലെന്ന് ആരോഗ്യ വകുപ്പ് പറയുന്നു. മരിച്ച രോഗിയുടെ ബന്ധുക്കള്‍ നല്‍കിയ പരാതിയില്‍ ആശുപത്രിയില്‍ ഡിഎംഒ മിന്നല്‍ പരിശോധന നടത്തി.

കോവിഡ് ചികിത്സ നടത്താന്‍ ഇവിടെ മതിയായ സൗകര്യമില്ലെന്ന് പരിശോധനയില്‍ ഡിഎംഒ കണ്ടെത്തുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News