28.7 C
Kottayam
Wednesday, June 10, 2026

സൗഹൃദമുണ്ടാക്കി റിട്ട. ഉദ്യോഗസ്ഥന്റെ 20 ലക്ഷം തട്ടി,ഭീഷണി; സ്ത്രീ അറസ്റ്റിൽ, പ്രിൻസിയുടെ കെണിയിൽ അകപ്പെട്ടത് നിരവധിപേർ

Must read

ഒറ്റപ്പാലം: വിരമിച്ച റവന്യൂ ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിച്ച് 20 ലക്ഷത്തോളം രൂപ തട്ടിയെടുത്തെന്ന കേസിൽ സ്ത്രീ അറസ്റ്റിൽ. വടക്കഞ്ചേരി പരുവാശ്ശേരി യു.എസ്.ബി. ഗാർഡനിൽ പ്രിൻസി(46)യാണ് അറസ്റ്റിലായത്. ഒറ്റപ്പാലം സ്വദേശിയായ റവന്യൂ ഉദ്യോഗസ്ഥന്റെ പരാതിയിലാണ് നടപടി.

2006-ൽ പരാതിക്കാരൻ ഒറ്റപ്പാലം ലാൻഡ് ട്രിബ്യൂണലിൽ ജോലിചെയ്തിരുന്ന സമയത്താണ് പ്രിൻസിയുമായി സൗഹൃദത്തിലായത്. വിവിധ ഘട്ടങ്ങളിലായി ഓരോ ആവശ്യംപറഞ്ഞ് പണവും മൊബൈൽഫോണുകളും വസ്ത്രങ്ങളുമെല്ലാം സ്വന്തമാക്കിയെന്നാണ് പോലീസ് പറയുന്നത്. പിന്നീട് പരാതിക്കാരനുമായുള്ള ബന്ധം വീട്ടിൽ അറിഞ്ഞെന്നും പ്രശ്‌നമായെന്നും ഇയാളെ അറിയിച്ചു. ഇനി താമസിക്കാൻ വീടുവേണമെന്നും ഇതിന് പണം വേണമെന്നും ആവശ്യപ്പെട്ടു. തുടർന്ന് കേരള ബാങ്കിൽനിന്ന് അഞ്ചുലക്ഷംരൂപ വായ്പയെടുത്ത് നൽകേണ്ടിവന്നു. പിന്നീട് ഘട്ടംഘട്ടമായി കൂടുതൽ പണം ഭീഷണിപ്പെടുത്തി കൈക്കലാക്കിയെന്നാണ് പോലീസ് പറയുന്നത്.

ഭീഷണികൂടിയതോടെ കഴിഞ്ഞ ഫെബ്രുവരിയിലാണ് ഒറ്റപ്പാലം പോലീസിൽ പരാതി നൽകിയത്. തുടർന്ന് പ്രിൻസി മുൻകൂർജാമ്യത്തിനായി ഹൈക്കോടതിയെ സമീപിച്ചെങ്കിലും കിട്ടിയില്ല. സ്റ്റേഷനിലെത്തിയ പ്രിൻസിയെ പോലീസ് അറസ്റ്റ് രേഖപ്പെടുത്തി കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. മുൻ പോലീസ് ഉദ്യോഗസ്ഥനിൽനിന്ന് 40 ലക്ഷംരൂപ തട്ടിയെടുത്തെന്ന പരാതിയിൽ വടക്കഞ്ചേരി സ്റ്റേഷനിലും പ്രിൻസിയുടെപേരിൽ കേസുണ്ട്. പോലീസ് ഉദ്യോഗസ്ഥനുമായി സൗഹൃദം സ്ഥാപിക്കുകയും സാമൂഹികമാധ്യമംവഴി സന്ദേശങ്ങൾ അയപ്പിക്കുകയും പിന്നീട് പ്രിൻസിയും മറ്റു മൂന്നുപേരും ചേർന്ന് ഭീഷണിപ്പെടുത്തി പണം തട്ടിയെടുക്കുകയും ചെയ്‌തെന്നാണ് കേസ്.

ഒട്ടേറെപ്പേരെ കെണിയിൽക്കുടുക്കി പ്രിൻസി പണം തട്ടിയെടുത്തതായാണ് സൂചന. എന്നാൽ, നാണക്കേട് ഭയന്ന് മിക്കവരും പരാതി നൽകിയിട്ടില്ല. പ്രിൻസി വടക്കഞ്ചേരിയിൽ ബ്യൂട്ടിപാർലർ നടത്തുന്നുണ്ട്. ഇതിന്റെ മറവിലായിരുന്നു പ്രവർത്തനമെന്നാണ് പോലീസിന്റെ നിഗമനം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സി.ബി.എസ്.ഇ. പുനർമൂല്യനിർണയം തുടങ്ങി, ഉപയോഗിക്കുന്നത് സ്വന്തം പോർട്ടൽ

ന്യൂഡൽഹി: ഏറെ വിവാദങ്ങൾക്കു വഴിവെച്ച സി.ബി.എസ്.ഇ. 12-ാം ക്ലാസ് പരീക്ഷയുടെ പുനർമൂല്യനിർണയം തുടങ്ങി. ഓൺസ്‌ക്രീൻ മാർക്കിങ് (ഒ.എസ്.എം.) വഴി ഡിജിറ്റൽ മൂല്യനിർണയംതന്നെയാണ് നടത്തുന്നതെങ്കിലും നേരത്തേ പരാതിക്കിടയാക്കിയ സ്വകാര്യ കരാർ കമ്പനിയെ ഒഴിവാക്കി. ഐ.ഐ.ടി....

വധശ്രമക്കേസ്;ബി.ജെ.പി. കൗൺസിലറെ പിടികൂടിയത് രാത്രി വീടുവളഞ്ഞ്, സുഗതൻ റൗഡി ലിസ്റ്റിൽ ഉൾപ്പെട്ടയാൾ,നാടകീയ രം​ഗങ്ങൾ

തിരുവനന്തപുരം: വധശ്രമക്കേസിൽ പ്രതിയായ ബി.ജെ.പി. കൗൺസിലറെ അർധരാത്രിയിൽ വീടുവളഞ്ഞ് അറസ്റ്റ് ചെയ്ത് പോലീസ്. നാടകീയതകൾക്കൊടുവിൽ സംഭവസ്ഥലത്തുെവച്ച് വെടിയുതിർത്താണ് സംഘർഷാന്തരീക്ഷത്തിൽ കൗൺസിലറെ കസ്റ്റഡിയിലെടുത്തത്. വാഴോട്ടുകോണം കൗൺസിലർ ആർ. സുഗതനെയാണ് ചൊവ്വാഴ്ച രാത്രിയിൽ വട്ടിയൂർക്കാവ് പോലീസ്...

സ്വർണം പൊട്ടിക്കൽ കേസ്: അറസ്റ്റിലായ ബ്രാഞ്ച് സെക്രട്ടറിയെ സിപിഎം പുറത്താക്കി

കണ്ണൂർ: മലപ്പുറം കരിപ്പൂർ അന്താരാഷ്ട്ര വിമാനത്താവളം കേന്ദ്രീകരിച്ച് നടന്ന പ്രമുഖ സ്വർണ്ണം പൊട്ടിക്കൽ കേസുമായി ബന്ധപ്പെട്ട് പോലീസ് അറസ്റ്റ് ചെയ്ത പാർട്ടി ബ്രാഞ്ച് സെക്രട്ടറിയെ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്സിസ്റ്റ്) ഔദ്യോഗികമായി...

രണ്ട് വർഷമായി കേരളത്തിൽ താമസം; മതിയായ രേഖകളില്ലാത്ത ബംഗ്ലാദേശി യുവതി കാഞ്ഞങ്ങാട്ട് പിടിയിൽ

കാഞ്ഞങ്ങാട്: മതിയായ രേഖകളില്ലാതെ സംസ്ഥാനത്ത് അനധികൃതമായി താമസിച്ചുവരികയായിരുന്ന ബംഗ്ലാദേശ് യുവതി പിടിയിൽ. 31-കാരിയായ ബംഗ്ലാദേശ് സ്വദേശിനി സൽമ കാത്തുൽ ആണ് ഹൊസ്ദുർഗ് പോലീസിന്റെ പിടിയിലായത്.രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ എസ്‌ഐ സി.പി. ജിജേഷിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം കാഞ്ഞങ്ങാട്...

മീനാക്ഷി നടരാജന്റെ പത്രിക തള്ളി; കോൺഗ്രസിന് വൻ തിരിച്ചടി, മധ്യപ്രദേശിൽ ബിജെപിയുടെ ട്വിസ്റ്റ്

ഭോപ്പാൽ: മധ്യപ്രദേശിലെ രാജ്യസഭാ തിരഞ്ഞെടുപ്പിൽ കോൺഗ്രസിന് വൻ തിരിച്ചടി. പാർട്ടി സ്ഥാനാർഥിയായ മീനാക്ഷി നടരാജന്റെ നാമനിർദേശ പത്രിക തള്ളി. സത്യവാങ്മൂലത്തിൽ ഒരു കേസിനെ കുറിച്ചുള്ള വിവരം മറച്ചുവെച്ചെന്ന ബിജെപിയുടെ പരാതി കണക്കിലെടുത്താണ് പത്രിക...

Popular this week