News

ഹോം ഐസൊലേഷന്‍ മാര്‍ഗരേഖ പുതുക്കി കേന്ദ്രം

ന്യൂഡല്‍ഹി: ഹോം ഐസൊലേഷന്‍ മാര്‍ഗരേഖ പുതുക്കി കേന്ദ്ര ആരോഗ്യ മന്ത്രാലയം. വീട്ടില്‍ നിരീക്ഷണത്തിലുള്ള സമയപരിധി ഒരാഴ്ചയായി കുറച്ചു. നേരത്തെ ഹൈം ഐസൊലേഷന്‍ കാലാവധി പത്ത് ദിവസമായിരുന്നു. ഇതാണ് നിലവില്‍ ഏഴ് ദിവസമാക്കി ചുരുക്കിയത്. വീട്ടില്‍ നിരീക്ഷണത്തിന് ശേഷം പരിശോധന ആവശ്യമില്ല. രോഗലക്ഷണം ഇല്ലാത്തവരുടെ സമ്പര്‍ക്ക പട്ടികയിലുള്ളവരും പരിശോധന നടത്തേണ്ടതില്ല.

60 വയസ് കഴിഞ്ഞവര്‍ക്ക് വിദഗ്ധപരിശോധനയ്ക്ക് ശേഷം മാത്രമേ ഹോം ഐസലേഷനില്‍ ഇരിക്കാന്‍ പാടുള്ളു. പ്രതിരോധശേഷി കുറഞ്ഞവര്‍, ക്യാന്‍സര്‍ രോഗികള്‍ എന്നിവര്‍ക്കും ഹോം ഐസലേഷന്‍ വിദഗ്ധ പരിശോധനയ്ക്ക് ശേഷം മാത്രമേ പാടുള്ളു. നേരിയ ലക്ഷണങ്ങളുള്ള രോഗികള്‍ക്ക് ഡോക്ടറുടെ നിര്‍ദേശപ്രകാരം ഐസലേഷനിലേക്ക് പ്രവേശിക്കാമെന്നും ആരോഗ്യ മന്ത്രാലയത്തിന്റെ പുതുക്കിയ മാര്‍ഗരേഖയില്‍ പറയുന്നു.

രാജ്യത്ത് കൊവിഡ് കേസുകള്‍ അര ലക്ഷത്തിന് മുകളിലാണ്. 24 മണിക്കൂറിനിടെ 58,097 പേര്‍ക്കാണ് കൊവിഡ് സ്ഥിരീകരിച്ചത്. മരണം 534, ടി പി ആര്‍ 4.18 ശതമാനമാണ്. ഒമിക്രോണ്‍ കേസുകള്‍ 2000 കടന്നു. രാജ്യത്ത് 2135 പേര്‍ക്ക് ഇതുവരെ ഒമിക്രോണ്‍ വകഭേദം സ്ഥിരീകരിച്ചു. കൂടുതല്‍ ഒമിക്രോണ്‍ കേസുകള്‍ സ്ഥിരീകരിച്ചത് മഹാരാഷ്രയില്‍- 653 ആണ്.

രോഗവ്യാപനം തീവ്രമാകുന്നതിനനുസരിച്ച് നിയന്ത്രണങ്ങള്‍ കടുപ്പിക്കാമെന്ന് കേന്ദ്രം ആവര്‍ത്തിച്ച് വ്യക്തമാക്കി. തമിഴ്‌നാട്ടില്‍ ഇന്നലെ 2731 പേര്‍ക്ക്കൂടി കൊവിഡ് സ്ഥിരീകരിച്ചു. ചെന്നൈയില്‍ മാത്രം ഇന്നലെ 1489 പേര്‍ക്ക് കൊവിഡ് സ്ഥിരീകരിച്ചു.രോഗവ്യാപനം പ്രതിരോധിക്കാന്‍ കൂടുതല്‍ സംവിധാനങ്ങള്‍ ഒരുക്കുമെന്ന് ആരോഗ്യവകുപ്പ് അറിയിച്ചു. വാക്‌സിനേഷന്‍ ക്യാമ്പുകള്‍ സജീവമായി തുടരും.ചെന്നൈ ട്രേഡ് സെന്റര്‍ വീണ്ടും കൊവിഡ്ആശുപത്രിയാക്കി മാറ്റി. 904 കിടക്കകളാണ് ഇവിടെ സജ്ജീകരിച്ചിട്ടുള്ളത്. രോഗവ്യാപനത്തിന്റെ സാഹചര്യത്തില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍സര്‍ക്കാര്‍ ഉടന്‍ പ്രഖ്യാപിച്ചേക്കും.

ഒമിക്രോണ്‍ വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ കേരളത്തില്‍ നിന്നുള്ള യാത്രക്കാര്‍ക്ക് തമിഴ്‌നാട് വീണ്ടും നിയന്ത്രണമേര്‍പ്പെടുത്തി. ഇന്ന് മുതല്‍ തമിഴ്‌നാട് അതിര്‍ത്തിചെക്ക്‌പോപോസ്‌ററുകളില്‍ പരിശോധന കര്‍ശനമാക്കുകയാണ്.രണ്ട് ഡോസ് വാക്‌സിന്‍ എടുത്ത സര്‍ട്ടിഫിക്കറ്റ്, അല്ലെങ്കില്‍ ആര്‍.ടി.പി.സി. ആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ്ഉള്ളവരെ മാത്രമേ തമിഴ്‌നാട്ടിലേക്ക് കടത്തി വിടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button