25.1 C
Kottayam
Saturday, October 19, 2024

തിരിച്ചടിച്ച്‌ ഹിസ്‌ബുല്ല? നെതന്യാഹുവിന്റെ വസതിക്കു സമീപം ഡ്രോൺ ആക്രമണം

Must read

ജറുസലം: ഇസ്രയേൽ പ്രധാനമന്ത്രി ബെന്യാമിൻ നെതന്യാഹുവിന്റെ സിസേറിയയിലെ വസതിക്കു സമീപം ഡ്രോൺ ആക്രമണം നടന്നതായി ഇസ്രയേൽ. ആക്രമണം നടന്ന സമയം നെതന്യാഹു വസതിയിലുണ്ടായിരുന്നില്ലെന്നും ആർക്കും പരുക്കില്ലെന്നും ഇസ്രയേൽ പ്രധാനമന്ത്രിയുടെ വക്താവ് പറ‍ഞ്ഞു. ലബനനിൽനിന്നും വിക്ഷേപിച്ച ഒരു ഡ്രോൺ കെട്ടിടത്തിൽ ഇടിച്ചു തകർന്നതായും രണ്ടെണ്ണം വെടിവച്ചിട്ടതായും ഇസ്രയേൽ അധികൃതർ അറിയിച്ചു.

വടക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 33 പേർ കൊല്ലപ്പെട്ടു. ആശുപത്രികൾക്കു നേരെ ഇസ്രയേൽ ആക്രമണം നടത്തിയതായി ഹമാസ് ആരോപിച്ചു. മധ്യഗാസയിലെ അഭയാർഥി ക്യാംപിനുനേരെ നടന്ന ആക്രമണത്തിൽ 11 പേർ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്. അൻപതിലേറെ റോക്കറ്റുകൾ ലബനനിൽനിന്ന് വടക്കൻ ഇസ്രയേലിലേക്ക് തൊടുത്തുവിട്ടതായി ഇസ്രയേൽ സൈന്യം പറഞ്ഞു.

ഇതിൽ മിക്കവയും വ്യോമ പ്രതിരോധ സംവിധാനം വെടിവച്ചിട്ടതായും സൈന്യം അവകാശപ്പെട്ടു. തെക്കൻ ലബനനിൽ നടത്തിയ ആക്രമണത്തിൽ ഹിസ്ബുല്ലയുടെ ഡെപ്യൂട്ടി കമാൻഡറെ വധിച്ചതായി ഇസ്രയേൽ സൈന്യം പറഞ്ഞു. ഹിസ്ബുല്ല ഇക്കാര്യത്തിൽ പ്രതികരിച്ചിട്ടില്ല. ‘ഹമാസ് ഇപ്പോഴും ജീവനോടെ ഉണ്ടെന്നും ജീവനോടെ തന്നെ ഉണ്ടാകുമെന്നും’ ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖമനയി പറഞ്ഞു.

വടക്കൻ ഗാസയിൽ ഇസ്രയേൽ നടത്തിയ ബോംബാക്രമണത്തിൽ ഹമാസ് ഉന്നതനേതാവ് യഹ്യ സിൻവർ (62) കൊല്ലപ്പെട്ടതിനെ തുടർന്നായിരുന്നു ആയത്തുല്ല അലി ഖമനയിയുടെ പ്രതികരണം. യഹ്യ കൊല്ലപ്പെട്ടതിനെ തുടർന്ന് രൂക്ഷമായ പോരാട്ടമാണ് മേഖലയിൽ നടക്കുന്നത്.

മൃതദേഹത്തിന്റെ ഡിഎൻഎ പരിശോധനയിലൂടെയാണു കൊല്ലപ്പെട്ടത് യഹ്യ സിൻവർ ആണെന്നു സ്ഥിരീകരിച്ചത്. തകർന്ന കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ കണ്ടെത്തിയ സിൻവറിന്റെ മൃതദേഹത്തിന്റെ ഫോട്ടോയും വിഡിയോയും ഇസ്രയേൽ മാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തലസ്ഥാനത്ത് നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം കൊലപാതകമോ?വ്യക്തത വരുത്തി പൊലീസ്

തിരുവനന്തപുരം: തലസ്ഥാനത്ത് നവജാത ശിശുവിന്റെ മൃതദേഹം കുഴിച്ചിട്ട നിലയിൽ കണ്ടെത്തിയ സംഭവത്തിൽ കൂടുതൽ വെളിപ്പെടുത്തലുമായി പൊലീസ്. കുഞ്ഞിന്റെ മരണം കൊലപാതകമല്ലെന്നാണ് പൊലീസ് അറിയിച്ചത്. പോത്തൻകോട് വാവറയമ്പലത്ത് കന്നുകാലികൾക്കായി വളർത്തുന്ന തീറ്റപ്പുൽ കൃഷിയിടത്തിലാണ് മൃതദേഹം...

‘നേവൽ കാണിക്കാത്തതുകൊണ്ട് ഒരു ഗുമ്മ് ഇല്ല മോളെ’ അശ്ലീല കമന്റിന് കിടിലൻ മറുപടി നൽകി സ്വാസിക

കൊച്ചി:സിനിമ- സീരിയൽ രംഗത്ത് ഒട്ടനേകം മികച്ച കഥാപാത്രങ്ങൾ ചെയ്ത് തന്റേതായ സ്ഥാനം ഉറപ്പിച്ച നടിയാണ് സ്വാസിക. തമിഴിലും മലയാളത്തിലും തെലുങ്കിലുമായി വ്യത്യസ്ത കഥാപാത്രങ്ങൾ സ്വാസിക ചെയ്തിട്ടുണ്ട്. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ നടി...

മലയാളി നഴ്സിംഗ് വിദ്യാർത്ഥിനിയെ ബെംഗളൂരുവിൽ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി

ബെംഗളൂരു: ബെംഗളൂരുവിൽ മലയാളിയായ നഴ്സിംഗ് വിദ്യാർത്ഥിനി ആത്മഹത്യ ചെയ്തു. ഇടുക്കി ചെറുതോണി കിഴക്കേപ്പാത്തിക്കൽ വീട്ടിൽ അനഘ ഹരിയാണ് മരിച്ചത്. 18 വയസ്സായിരുന്നു.  ബെംഗളൂരു സോളദേവന ഹള്ളിയിലെ ധന്വന്തരി കോളേജ് ഓഫ് നഴ്സിംഗിൽ രണ്ടാം സെമസ്റ്റർ...

കൊച്ചിയിലും വിമാനത്തിന് ബോംബ് ഭീഷണി;പരിശോധന

കൊച്ചി: കൊച്ചിയിലും വിമാനത്തിന് നേരെ ബോംബ് ഭീഷണി. രാത്രി ബെംഗളുരുവിലേക്ക് പുറപ്പെടുന്ന അലയൻസ് എയർ വിമാനത്തിനാണ് ഭീഷണി. സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമായ എക്‌സിലൂടെയാണ് ഭീഷണി വന്നത്. തുടര്‍ന്ന് യാത്രക്കാരെ സുരക്ഷാ പരിശോധനകള്‍ക്ക് വിധേയരാക്കി....

പ്രധാനമന്ത്രി ഇന്റേൺഷിപ്പ് പദ്ധതി ; ഒറ്റ ദിവസം കൊണ്ട് രജിസ്റ്റർ ചെയ്തത് ഒരു ലക്ഷത്തിനുമുകളിൽ ഉദ്യോഗാർത്ഥികൾ

ന്യൂഡൽഹി : പ്രധാനമന്ത്രിയുടെ ഇന്റേൺഷിപ്പ് സ്‌കീം ലോഞ്ച് ചെയ്ത് ഒരു ദിവസത്തിനകം രജിസ്റ്റർ ചെയ്തത് ഒന്നര ലക്ഷത്തോളം ഉദ്യോഗാർത്ഥികൾ. 2024 – 25 കേന്ദ്ര ബജറ്റിലാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. ഈ ഒരു...

Popular this week