ചിലരോട് പ്രത്യേക താൽപര്യം ; അമ്മയ്ക്കെതിരെ രൂക്ഷ വിമർശനവുമായി മല്ലിക സുകുമാരൻ

കൊച്ചി : താരസംഘടനയായ ‘അമ്മ’യ്‌ക്കെതിരെ രൂക്ഷവിമര്‍ശനവുമായി നടി മല്ലിക സുകുമാരന്‍. അമ്മയുടെ നേതൃനിരയിലെ ചിലരുടെ പ്രത്യേക താല്പര്യം അനുസരിച്ചാണ് എല്ലാ കാര്യങ്ങളും നടത്തുന്നതെന്ന് മലിക സുകുമാരൻ കുറ്റപ്പെടുത്തി. കൈനീട്ടം കൊടുക്കുന്നതിൽ പോലും ഈ പ്രത്യേക താല്പര്യം ഉണ്ട്. ഇപ്പോൾ ഹേമ കമ്മീഷൻ റിപ്പോർട്ട് കൂടി പുറത്തുവന്നതോടെ കുടത്തിൽ നിന്നും ഭൂതത്തെ തുറന്നുവിട്ടത് പോലെയായി എന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി.

മിണ്ടാതിരുന്ന് കേള്‍ക്കുന്നവര്‍ക്കേ ‘അമ്മ’യില്‍ നില നില്‍ക്കാന്‍ പറ്റൂ എന്നും മല്ലിക സുകുമാരൻ സൂചിപ്പിച്ചു. ആവശരായ പല കലാകാരന്മാരെയും അവഗണിച്ച് 15 ദിവസം വിദേശത്ത് പോയി കഴിയുന്നവർക്ക് കൈനീട്ടം കൊടുക്കുന്നു. അതിലും അർഹരായ മരുന്ന് വാങ്ങിക്കാന്‍ കാശില്ലാത്ത പഴയ നടിമാരുണ്ട് ഇവിടെ. അവർക്കാണ് ഇത്തരം സഹായങ്ങൾ കൊടുക്കേണ്ടത് എന്നും മല്ലിക സുകുമാരൻ അഭിപ്രായപ്പെട്ടു.

അമ്മയുടെ തുടക്കകാലത്ത് തന്നെ പല തെറ്റുകളും പറ്റിയിട്ടുണ്ട്. അക്കാലത്ത് തന്നെ സുകുമാരന്‍ പല തെറ്റുകളും ചൂണ്ടിക്കാണിച്ചിരുന്നു. ഓരോ കാര്യങ്ങളും നിയമപരമായി തിരുത്താനും പറഞ്ഞതാണ്. അത് ചിലരുടെ ഈഗോ ക്ലാഷില്‍ ചെന്നാണ് അവസാനിച്ചത്. കൈനീട്ടത്തിന്റെ കാര്യത്തിൽ ഞാനും എന്റെ അഭിപ്രായവ്യത്യാസം ഇടവേള ബാബുവിനോട് വ്യക്തമാക്കിയതാണ് എന്നും മല്ലിക സുകുമാരൻ വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News