24.3 C
Kottayam
Saturday, June 6, 2026

പ്രധാനമന്ത്രി ഇന്റേൺഷിപ്പ് പദ്ധതി ; ഒറ്റ ദിവസം കൊണ്ട് രജിസ്റ്റർ ചെയ്തത് ഒരു ലക്ഷത്തിനുമുകളിൽ ഉദ്യോഗാർത്ഥികൾ

Must read

ന്യൂഡൽഹി : പ്രധാനമന്ത്രിയുടെ ഇന്റേൺഷിപ്പ് സ്‌കീം ലോഞ്ച് ചെയ്ത് ഒരു ദിവസത്തിനകം രജിസ്റ്റർ ചെയ്തത് ഒന്നര ലക്ഷത്തോളം ഉദ്യോഗാർത്ഥികൾ. 2024 – 25 കേന്ദ്ര ബജറ്റിലാണ് ഈ പദ്ധതി പ്രഖ്യാപിച്ചത്. ഈ ഒരു പദ്ധതിയിലൂടെ നിരവധി അവസരങ്ങളാണ് യുവാക്കൾക്ക് ലഭിക്കാൻ പോവുന്നത്. കോളേജിൽ നിന്ന് പുതുതായി പുറത്തുവരുന്ന വിദ്യാർത്ഥികളുടെ തൊഴിൽ വിടവ് നികത്തുന്നതിനാണ് പ്രധാനമന്ത്രി ഇന്റേൺഷിപ്പ് പദ്ധതി ലക്ഷ്യമിടുന്നത്.

ഇതുവരെ 193 കമ്പനികളാണ് പദ്ധതിയിൽ ഇന്റേൺഷിപ്പ് വാഗ്ദാനവുമായി രംഗത്തെത്തിയിരിക്കുന്നത്. ജൂബിലന്റ് ഫുഡ്വർക്‌സ്, മാരുതി സുസുകി ഇന്ത്യ, എൽ & ടി, മുത്തൂറ്റ് ഫിനാൻസ്, റിലയൻസ് ഇൻഡസ്ട്രീസ് തുടങ്ങിയ നിരവധി കമ്പനികൾ നിലവിൽ ലിസ്റ്റ് ചെയ്തിട്ടുണ്ട്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലെയും 737 ജില്ലകളിൽ ഈ പദ്ധതി വഴി ഇന്റേൺഷിപ്പുകൾക്ക് അവസരമൊരുങ്ങുക.

തൊഴിലില്ലായ്മ കുറയ്ക്കുക എന്ന ലക്ഷ്യത്തോടെയാണ് കഴിഞ്ഞ ബജറ്റിൽ ധനമന്ത്രി നിർമല സീതാരാമൻ പ്രധാനമന്ത്രി ഇന്റേൺഷിപ്പ് പ്രോഗ്രാം പ്രഖ്യാപിച്ചത്. യുവാക്കൾക്ക് അവരുടെ കഴിവുകൾ മെച്ചപ്പെടുത്താനും മികച്ച പരിശീലനം നേടാനും മികച്ച ജോലി നേടാനും കേന്ദ്ര സർക്കാർ കൊണ്ടുവന്ന പദ്ധതിയാണ് പ്രധാനമന്ത്രിയുടെ ഇന്റേൺഷിപ്പ് സ്‌കീം.

ഈ പദ്ധതിയിലൂടെ ഏകദേശം ഒരു കോടി യുവ ബിരുദധാരികൾക്ക് 500-ലധികം മുൻനിര കമ്പനികളിൽ ഇന്റേൺഷിപ്പ് അവസരങ്ങൾ നൽകും. 12 മാസമാണ് ഇന്റേൺഷിപ്പ് കാലാവധി. ഇന്റേണുകൾക്ക് പ്രതിമാസം 5,000 രൂപ സ്‌റ്റൈപ്പൻഡ് ലഭിക്കും. സർക്കാർ നൽകുന്ന 4,500 രൂപയും അവരുടെ csr ഫണ്ടുകൾ വഴി കമ്പനി 500 രൂപയും നൽകും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

ഡൽഹിയിൽ നാളെ സിജെപി പ്രതിഷേധം; അണികൾക്കായി കർശന മാർഗ്ഗനിർദ്ദേശങ്ങൾ പുറത്തിറക്കി, സുരക്ഷ ശക്തമാക്കി പോലീസ്

ഡൽഹി: രാജ്യതലസ്ഥാനത്ത് നാളെ നടക്കാനിരിക്കുന്ന വിപുലമായ പ്രതിഷേധ പരിപാടികളുടെ പശ്ചാത്തലത്തിൽ കോക്രോച്ച് ജനത പാർട്ടി (സിജെപി) തങ്ങളുടെ അണികൾക്കായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ ഔദ്യോഗികമായി പുറത്തിറക്കി. നാളെ രാവിലെ കൃത്യം 9 മണിക്ക് ആരംഭിക്കുന്ന...

മെമ്മറി കാർഡ് വിവാദം: വിചാരണക്കോടതി റിപ്പോർട്ട് റദ്ദാക്കണമെന്ന് അതിജീവിത; പുതിയ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിൽ നീതിക്കുവേണ്ടിയുള്ള തങ്ങളുടെ കടുത്ത നിയമപോരാട്ടം ഒരിയ്ക്കലും അവസാനിപ്പിക്കാൻ തയ്യാറാകാതെ വീണ്ടും ശക്തമായ നിയമനടപടികളുമായി അതിജീവിത മുന്നോട്ട്. കേസിലെ അതീവ സുപ്രധാന തെളിവായ ആക്രമണ ദൃശ്യങ്ങളുള്ള മെമ്മറി കാർഡിലെ...

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

Popular this week