24 C
Kottayam
Sunday, June 7, 2026

വിശ്വാസത്തേയും ആചാരത്തേയും വൃണപ്പെടുത്തി’; സുരാജ് വെഞ്ഞാറമൂടിനെതിരെ ഹിന്ദു ഐക്യവേദിയുടെ പരാതി

Must read

തിരുവനന്തപുരം: നടൻ സുരാജ് വെഞ്ഞാറമൂടിനെതിരെ പരാതിയുമായി ഹിന്ദു ഐക്യവേദി. വെഞ്ഞാറമൂട് പൊലീസ് സ്റ്റേഷനിലാണ് സംഘടന പരാതി നൽകിയത്. ചാനൽ പരിപാടിക്കിടയിൽ ഹിന്ദുമത വിശ്വാസത്തെ നടൻ അധിഷേപിച്ചുവെന്നാണ് ആരോപണം.

വർഷങ്ങൾക്ക് മുൻപ് ഫ്ലവേഴ്സ് ചാനലിലെ കോമഡി സൂപ്പർനൈറ്റ് പരിപാടിയിൽ നടൻ നടത്തിയ പരാമർശമാണ് വിവാദമായിരിക്കുന്നത്. അവതാരകയായ അശ്വതിയോട് കൈകളിൽ ചരട് കെട്ടുന്നത് മോശമാണന്ന് പറഞ്ഞുവെന്നും ശബരിമലയിലെ ശരംകുത്തിയാലിനെയും മോശമായി പരാമർശിച്ചുവെന്നും ഹിന്ദു ഐക്യ വേദി ആരോപിക്കുന്നു.

ഇത് ഹിന്ദുമത വിശ്വാസത്തെയും ആചാരങ്ങളെയും വൃണപ്പെടുത്തുന്നു. അതിനാൽ സുരാജിനെതിരെ ഐപിസി 295 എ പ്രകാരം കേസെടുക്കണം എന്നും സംഘടനാ പരാതിയിൽ ആവശ്യപ്പെടുന്നു. ഹിന്ദു ഐക്യവേദി തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് കിളിമാനൂർ സുരേഷ്, ജില്ലാ സംഘടനാ സെക്രട്ടറി വഴയില ഉണ്ണി, സെക്രട്ടറി നെടുമങ്ങാട് ശ്രീകുമാർ എന്നിവരാണ് പരാതി നൽകിയിരിക്കുന്നത്.

- Advertisement -

കഴിഞ്ഞ ദിവസമാണ് സുരാജിന്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വീണ്ടും ഉയർന്നത്. തുടർന്ന് നടനെതിരെ വലിയ തോതിൽ സൈബർ ആക്രമണങ്ങളാണ് വരുന്നത്. സുരാജിന്റെ ഫേസ്ബുക്ക് പേജിൽ നിരവധിപ്പേർ മോശം കമന്റുകൾ പങ്കുവെക്കുന്നുണ്ട്. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week