ഓണം ബംപര്‍ ഇതുവരെ വിറ്റത് 272 കോടിക്ക്;ഇന്നലെ വരെ വിറ്റത് 54.50 ലക്ഷം ടിക്കറ്റുകൾ, ഭാഗ്യവാന് 15.75 കോടി

തിരുവനന്തപുരം∙ ഓണം ബംപർ ലോട്ടറിക്ക് റെക്കോർഡ് വിൽപന. കഴിഞ്ഞ വർഷം 54 ലക്ഷം ടിക്കറ്റുകളാണ് വിറ്റത്. ഈ വർഷം ഇന്നലെ വരെ 54.50 ലക്ഷം ടിക്കറ്റുകൾ വിറ്റു. അച്ചടിച്ചതിൽ ശേഷിക്കുന്നത് 5 ലക്ഷം ടിക്കറ്റുകളാണ്. ഇതുകൂടി വിറ്റുപോകുന്നതോടെ വിൽപന 60 ലക്ഷത്തിനടുത്ത് എത്തുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.

കൂടുതൽ ടിക്കറ്റുകൾ അച്ചടിക്കണോ എന്ന് ഇന്നു വൈകിട്ടോടെ തീരുമാനിക്കും. 25 കോടി രൂപ സമ്മാനത്തുകയുള്ള ഓണം ബംപറിന്റെ നറുക്കെടുപ്പ് സെപ്റ്റംബർ 18നാണ്. 500 രൂപയാണ് ടിക്കറ്റ് വില. കഴിഞ്ഞ വർഷം 300 രൂപയായിരുന്നു ടിക്കറ്റ് വില. സമ്മാനത്തുക 12 കോടിയും.54.50 ലക്ഷം ടിക്കറ്റുകൾ വിറ്റപ്പോൾ 272.50 കോടി രൂപയാണ് സര്‍ക്കാരിലേക്കെത്തുന്നത്. എന്നാൽ, ഈ തുക മുഴുവൻ സർക്കാരിനു ലഭിക്കില്ല. ഏജൻസി കമ്മിഷൻ, അച്ചടിക്കൂലി, ഭരണപരമായ ചെലവുകൾ, സമ്മാനത്തുക എന്നിവ കഴിഞ്ഞുള്ള തുക മാത്രമേ സർക്കാരിനു കിട്ടൂ.

ഓണം ബംപറിന്റെ ഒന്നാം സമ്മാന ജേതാവിന് 10 ശതമാനം ഏജൻസി കമ്മിഷനും 30 ശതമാനം നികുതിയും കഴിഞ്ഞ് 15.75 കോടി രൂപ ലഭിക്കും. രണ്ടാം സമ്മാനം 5 കോടി രൂപയാണ്. മൂന്നാം സമ്മാനമായി ഒരു കോടി രൂപ വീതം 10 പേർക്ക് ലഭിക്കും. സുരക്ഷാ കാരണങ്ങളാൽ ഓണം ബംപർ ഫ്ലൂറസെന്റ് മഷി ഉപയോഗിച്ചാണ് അച്ചടിച്ചത്. ആദ്യമായിട്ടാണ് കേരളത്തിലെ ലോട്ടറിയിൽ ഫ്ലൂറസെന്റ് മഷി ഉപയോഗിച്ചത്. സി ആപ്റ്റിലായിരുന്നു അച്ചടി. ലോട്ടറി വകുപ്പിന് ഒരു വർഷം ആറു ബംപർ സമ്മാന ഭാഗ്യക്കുറികളാണുള്ളത്.

25 കോടി രൂപ ഒന്നാം സമ്മാനവുമായി 500 രൂപയുടെ ടിക്കറ്റ് വിപണിയിലെത്തിയപ്പോള്‍ മൊത്തക്കച്ചവടക്കാര്‍ മുതല്‍ നടന്നു വില്‍പ്പന നടത്തുന്നവര്‍ വരെയുള്ള ലോട്ടറി ഏജന്റുമാര്‍ പരിഭവം പറഞ്ഞിരുന്നു. ഇത്രയും വലിയ തുക നല്‍കി ആളുകള്‍ ടിക്കറ്റെടുക്കുമോയെന്നായിരുന്നു ഇവരുടെ ആശങ്ക. എന്നാല്‍ വില്‍പന തുടങ്ങി ദിവസങ്ങള്‍ പിന്നിടുമ്പോഴേക്കും ആശങ്കയൊഴിഞ്ഞു. അത്രയധികം വേഗത്തിലായിരുന്നു ടിക്കറ്റുകള്‍ വിറ്റു തീര്‍ന്നത്. ബംബര്‍ ടിക്കറ്റിന് ക്ഷാമം അനുഭവപ്പെടുന്നതിലേക്കാണ് കാര്യങ്ങളെത്തിയത്. ടിക്കറ്റു വില്‍പ്പന കൂടിയതോടെ ചില്ലറ വില്‍പ്പന ഏജന്റുമാര്‍ക്ക് ടിക്കറ്റു കിട്ടാതായ അവസ്ഥയും ഉണ്ടായി. തുടര്‍ ഘട്ടങ്ങളില്‍ കൂടുതല്‍ ടിക്കറ്റുകളെത്തിച്ച് ക്ഷാമം തീര്‍ക്കുകയായിരുന്നു ലോട്ടറി വകുപ്പ്. 40 രൂപയുടെ പ്രതിദിന ലോട്ടറി വില്‍പ്പനയും കൂടിയിട്ടുണ്ട്. 1,08 ലക്ഷം ടിക്കറ്റുകളാണ് പ്രതിദിനം അച്ചടിക്കുന്നത്. അതെല്ലാം വിറ്റുപോകുകയും ചെയ്യുന്നു.

കഴിഞ്ഞ ഒരു വര്‍ഷത്തെ ബംബര്‍ ടിക്കറ്റുകളുടെ പേര്, വില, ഒന്നാം സമ്മാനത്തുക, വിറ്റ ടിക്കറ്റുകളുടെ എണ്ണം എന്ന കണക്ക് വേര്‍തിരിച്ച് താഴെ

  • പൂജാ ബംബര്‍ – 200 രൂപ 5 കോടി 37 ലക്ഷം
  • ക്രിസ്മസ് ബംബര്‍ – 300 രൂപ 12 കോടി 47.36 ലക്ഷം
  • സമ്മര്‍ ബംബര്‍ – 200 രൂപ 6 കോടി 31.62 ലക്ഷം
  • വിഷു ബംബര്‍ – 250 രൂപ 10 കോടി 43.63 ലക്ഷം
  • മണ്‍സൂര്‍ ബംബര്‍ – 250 രൂപ 10 കോടി 24.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News