തിരുവനന്തപുരം:മധ്യ-കിഴക്കന്‍ അറബിക്കടലിനോട് ചേര്‍ന്നുള്ള വടക്ക് കിഴക്കന്‍ അറബിക്കടലില്‍ രൂപം കൊണ്ട ഹികാ അതിതീവ്ര ചുഴലിക്കാറ്റ് (Very severe cyclonic storm) മണിക്കൂറില്‍ 21 കിലോമീറ്റര്‍ വേഗതയില്‍ പടിഞ്ഞാറ് ദിശയില്‍ കഴിഞ്ഞ 6 മണിക്കൂറായി സഞ്ചരിച്ചു കൊണ്ടിരിക്കുന്നു. 24/09/2019 ഇന്ത്യന്‍ സമയം പകല്‍ 08.30 നോട് കൂടി വടക്കു കിഴക്കന്‍ അറബിക്കടലിലെ 20.1°N അക്ഷാംശത്തിലും 60.3°E രേഖാംശത്തിലും എത്തിയിരിക്കുന്നു. പാകിസ്താനിലെ കറാച്ചിയില്‍ നിന്ന് 880 കി.മീയും ഒമാനിലെ ദുകും തീരത്ത് നിന്ന് 280 കി.മീയും ഒമാനിലെ മസീറായില്‍ നിന്ന് 160 കി.മീ ദൂരത്തിലുമാണ് ഹികാ എത്തിയിരിക്കുന്നത്. അടുത്ത 6 മണിക്കൂറില്‍ ഇതേ ശക്തി തുടരുമെന്ന് പ്രതീക്ഷിക്കുന്ന ഹികാ പിന്നീട് ശക്തി കുറയുയാനാണ് സാധ്യത. പടിഞ്ഞാറ് ദിശയില്‍ സഞ്ചരിച്ച് സെപ്റ്റംബര്‍ 24 ന് വൈകീട്ട് 8.30 നോട് കൂടി അതിശക്തമായ ചുഴലിക്കാറ്റായി (Severe cyclonic storm) കൊണ്ട് ഒമാനിലെ ദുകും തീരത്തെത്തുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കപ്പെടുന്നു.
കേരളം ‘ഹികാ’ ചുഴലിക്കാറ്റിന്റെ സഞ്ചാര പഥത്തില്‍ ഇല്ല. അറബിക്കടലില്‍ മല്‍സ്യബന്ധനത്തിന് പോകുന്ന മല്‍സ്യത്തൊഴിലാളികള്‍ ജാഗ്രത പാലിക്കണം. അപകട സാധ്യതയുള്ള സമുദ്രപ്രദേശങ്ങള്‍ താഴെ നല്‍കുന്നു .
മല്‍സ്യതൊഴിലാളി ജാഗ്രത നിര്‍ദ്ദേശം
കേരള തീരത്ത് മല്‍സ്യബന്ധനത്തിന് പോകുന്നതില്‍ തടസ്സമില്ല. ലക്ഷദ്വീപ് മേഖലയില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കി.മീ വേഗതയില്‍ ശക്തമായ കാറ്റിനുള്ള സാധ്യതയുണ്ട്.
കടലില്‍ പോകുന്നവര്‍ താഴെ പറയുന്ന സമുദ്രപ്രദേശങ്ങളില്‍ പോകരുത് (വ്യക്തതക്കായി ഭൂപടം കാണുക).
വടക്കു പടിഞ്ഞാറന്‍ അറബിക്കടല്‍, അതിനോട് ചേര്‍ന്നുള്ള മധ്യ-പടിഞ്ഞാറന്‍ അറബിക്കടല്‍ എന്നീ സമുദ്രപ്രദേശങ്ങളില്‍ അടുത്ത 48 മണിക്കൂറില്‍ കടല്‍ അതീവ പ്രക്ഷുബ്ധമാവാന്‍ സാധ്യതയുണ്ട്. സെപ്റ്റംബര്‍ 25 രാവിലെ വരെ ഈ പ്രദേശങ്ങളില്‍ മല്‍സ്യ തൊഴിലാളികള്‍ മല്‍സ്യ ബന്ധനത്തിന് പോകാന്‍ പാടുള്ളതല്ല.
മേല്‍പറഞ്ഞ കാലയളവില്‍ മത്സ്യ തൊഴിലാളികള്‍ പ്രസ്തുത പ്രദേശങ്ങളില്‍ കടലില്‍ പോകരുതെന്ന് നിര്‍ദ്ദേശിക്കുന്നു