26 C
Kottayam
Saturday, June 6, 2026

എസ്എൻഡിപി ഫണ്ട് ക്രമക്കേട്, വെള്ളാപ്പള്ളി നടേശന് എതിരെ സിബിഐ അന്വേഷണം , ഹൈക്കോടതി തീരുമാനം ഇങ്ങനെ

Must read

കൊച്ചി: എസ്എൻഡിപി യോ​ഗം ഫണ്ട് ക്രമക്കേട് ആരോപണത്തിൽ വെള്ളാപ്പള്ളി നടേശന് എതിരെ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് സമർപ്പിച്ച ഹർജി ഹൈക്കോടതി തള്ളി. ഇതേ ആരോപണം നേരെത്തെ വിജിലൻസ് അന്വേഷിച്ചതാണെന്നും ക്രമക്കേട് കണ്ടെത്തിയില്ലെന്നും സർക്കാർ കോടതിയെ അറിയിച്ചു. ഹർജി നിലനിൽക്കില്ലെന്നും സർക്കാർ അറിയിച്ചു. ഇതേത്തുടർന്നാണ് ഹർജി തള്ളിയത്. തൃശൂർ സ്വദേശി സി പി വിജയൻ ആണ് ഹർജിക്കാരൻ.

അതേസമയം, എസ്എൻഡിപി കണിച്ചുകുളങ്ങര യൂണിയൻ സെക്രട്ടറി കെ കെ മഹേശന്റെ ആത്മഹത്യയിൽ സർക്കാർ പ്രഖ്യാപിച്ച പ്രത്യേക അന്വേഷണം തൃപ്തികരമല്ലെന്ന് ചൂണ്ടിക്കാട്ടി കുടുംബം ഹൈക്കോടതിയെ സമീപിക്കാനൊരുങ്ങുന്നു. മരണത്തിന് ഉത്തരവാദികളായ ആളുകളിലേക്ക് അന്വേഷണം നീങ്ങുന്നില്ലെന്നാണ് ഇവരുടെ ആരോപണം. ആവശ്യമെങ്കി‌ൽ ഹൈക്കോടതിയെ സമീപിക്കാനാണ് തീരുമാനമെന്നും കുടുംബാം​ഗങ്ങൾ പറഞ്ഞു.

കെ കെ മഹേശന്റെ മരണശേഷവും കേസിലെ ആരോപണവിധേയർ കുടുംബത്തെ വേട്ടയാടുന്നു. എസ്എൻഡിപി ചേർത്തല യൂണിയന്റെ പേരിൽ കുടുംബാംഗങ്ങളെ ഉൾപ്പെടെ അപകീർത്തിപ്പെടുത്തുന്ന തരത്തിൽ നോട്ടീസുകൾ വിതരണം ചെയ്യുന്നു. ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്റെയും കൂട്ടരുടെയും അറിവോടെയാണ് ഇതെല്ലാം നടക്കുന്നത്. മഹേശന്റെ മരണത്തിൽ സർക്കാർ പ്രഖ്യാപിച്ച പ്രത്യേക അന്വേഷണം ഫലപ്രദമല്ലെന്ന് ഭാര്യ ഉഷാദേവി പറയുന്നു.

അന്വേഷണം വേഗത്തിലാക്കണമെന്ന് ആവശ്യപ്പെട്ട് മുഖ്യമന്ത്രിയെ സമീപിക്കാനാണ് കുടുംബത്തിന്റെ തീരുമാനം. ദക്ഷിണ മേഖലാ ഐജി ഹർഷിത അട്ടല്ലൂരിക്കാണ് പ്രത്യേക അന്വേഷണത്തിന്റെ ചുമതല. മഹേശന്റെ ഭാര്യയുടെയും സഹോദരങ്ങളുടെയും മൊഴി അന്വേഷണസംഘം രേപ്പെടുത്തിയിരുന്നു. കൊവിഡ് നിയന്ത്രണങ്ങളിൽ ഇളവ് വരുന്ന മുറയ്ക്ക് മറ്റുള്ളവരിലേക്കും അന്വേഷണം നീങ്ങുമെന്നാണ് പൊലീസിന്റെ വിശദീകരണം.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

സൂര്യകുമാർ തെറിച്ചു; ടീമിലുമിടമില്ല ടി20 ടീം ക്യാപ്റ്റനായി ശ്രേയസ് അയ്യർ, വൈഭവ് സൂര്യവംശി ടീമിൽ

മുംബൈ: ഇന്ത്യൻ ടി20 ടീമിൽ വമ്പൻ മാറ്റങ്ങളോടെ അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങൾക്കും ഏഷ്യൻ ഗെയിംസിനുമുള്ള ടീമിനെ പ്രഖ്യാപിച്ച് ബിസിസിഐ. ശ്രേയസ് അയ്യരെ ഇന്ത്യൻ ടി20 ടീം ക്യാപ്റ്റനായി പ്രഖ്യാപിച്ചു. സമീപകാലത്ത് ഫോം കണ്ടെത്താൻ...

കോഴിക്കോട് ഒഴുക്കരയിൽ ബസ്സും ബൈക്കും കൂട്ടിയിടിച്ച് അപകടം: യുവാവിന് ദാരുണാന്ത്യം;ഞെട്ടിക്കുന്ന സിസിടിവി ദൃശ്യം

കോഴിക്കോട്: മായനാട് ഒഴുക്കരയിൽ സ്വകാര്യ ബസ്സും ബൈക്കും കൂട്ടിയിടിച്ചുണ്ടായ ദാരുണമായ അപകടത്തിൽ യുവാവ് മരണപ്പെട്ടു. ഒഴുക്കര തട്ടാരി താമസിക്കുന്ന ഷബീറിന്റെ (ബിരിയാണി പോട്ട്) മകൻ അലി അഫാൻ ആണ് അപകടത്തിൽ മരണമടഞ്ഞത്. ഇന്ന് രാവിലെ...

സിഎംആർഎൽ-എക്‌സാലോജിക് കേസ്: വീണയെ ഇഡി ഉടൻ ചോദ്യം ചെയ്‌തേക്കും; അക്കൗണ്ടുകൾ കണ്ടുകെട്ടാൻ നീക്കം

കൊച്ചി: രാഷ്ട്രീയ കേരളത്തിൽ വലിയ കോളിളക്കം സൃഷ്ടിച്ച സിഎംആർഎൽ-എക്‌സാലോജിക് സാമ്പത്തിക ഇടപാട് കേസിൽ മുഖ്യമന്ത്രിയുടെ മകൾ ടി. വീണയെ കേന്ദ്ര അന്വേഷണ ഏജൻസിയായ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉടൻ ചോദ്യം ചെയ്‌തേക്കും. നിലവിൽ...

ഡൽഹി ഹോട്ടൽ തീപിടിത്തം: കാരണം പാചകക്കാരന്റെ അനാസ്ഥയെന്ന് കണ്ടെത്തൽ, പ്രതി അറസ്റ്റിൽ; കെട്ടിടം പ്രവർത്തിച്ചത് നിയമം ലംഘിച്ച്

ന്യൂഡൽഹി: രാജ്യതലസ്ഥാനമായ ഡൽഹിയിൽ വിദേശ പൗരന്മാർ ഉൾപ്പെടെ 21 പേരുടെ ദയനീയ മരണത്തിന് കാരണമായ വൻ തീപ്പിടിത്തത്തിന് കാരണം ഹോട്ടലിലെ പ്രധാന പാചകക്കാരന്റെ കടുത്ത അനാസ്ഥയെന്ന് ഔദ്യോഗിക കണ്ടെത്തൽ. ഈ നിർണായക കണ്ടെത്തലിന്...

നടൻ സലിം കുമാർ ആശുപത്രിയിൽ; വെന്റിലേറ്ററിലെന്ന് റിപ്പോർട്ടുകൾ

കൊച്ചി∙ ദേഹാസ്വാസ്ഥ്യത്തെത്തുടർന്ന് നടൻ സലിം കുമാറിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലുള്ള നടൻ വെന്റിലേറ്ററിലാണെന്നാണു വിവരം. ഡോക്ടർമാരുടെ വിദഗ്ധസംഘം പരിശോധന നടത്തുകയാണ്. കരൾ രോഗത്തെ തുടർന്ന് കഴിഞ്ഞ കുറച്ചുവർഷങ്ങളായി സലിം...

Popular this week