24.2 C
Kottayam
Saturday, June 6, 2026

കേരള വര്‍മ യൂണിയന്‍ തിരഞ്ഞെടുപ്പ്:എസ്.എഫ്.ഐ. ചെയര്‍മാന്‍ സ്ഥാനമേറ്റെടുക്കുന്നത് തടയാതെ ഹൈക്കോടതി,രേഖകള്‍ ഹാജരാക്കാന്‍ നിര്‍ദ്ദേശം

Must read

കൊച്ചി: കോളേജ് യൂണിയന്‍ തിരഞ്ഞെടുപ്പ് വിവാദമായ തൃശ്ശൂര്‍ കേരള വര്‍മ കോളേജില്‍ എസ്.എഫ്.ഐ. പ്രതിനിധിയായ ചെയര്‍മാന്‍ സ്ഥാനാര്‍ഥി സ്ഥാനമേറ്റെടുക്കുന്നത് തടയാതെ ഹൈക്കോടതി. തിരഞ്ഞെടുപ്പിനിതിരെ കെ.എസ്.യു. ഹര്‍ജിയിലെ അന്തിമ വിധിക്ക് വിധേയമാവും ചെയര്‍മാന്‍ സ്ഥാനമെന്നും കോടതി പറഞ്ഞു. ആദ്യവട്ട വോട്ടെണ്ണലില്‍ ഒറ്റവോട്ടിന് എസ്.എഫ്.ഐ. ആയിരുന്നു മുന്നിലെങ്കില്‍ എന്തിനാണവര്‍ റീക്കൗണ്ടിങ് ആവശ്യപ്പെട്ടതെന്നും കോടതി ചോദിച്ചു.

കെ.എസ്.യു. സ്ഥാനാര്‍ഥി എസ്. ശ്രീക്കുട്ടനുവേണ്ടി മാത്യു കുഴല്‍നാടനാണ് ഹാജരായത്. റീക്കൗണ്ടിങ്ങിനൊടുവില്‍ വിജയിയായി പ്രഖ്യാപിച്ച എസ്.എഫ്.ഐ. സ്ഥാനാര്‍ഥി സ്ഥാനമേറ്റെടുക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ടാണ് കെ.എസ്.യു. കോടതിയെ സമീപിച്ചത്. എന്നാല്‍ ഇത്തരമൊരു ഇടക്കാല ഉത്തരവ് പുറപ്പെടുവിക്കാന്‍ ആവശ്യമായ രേഖകളൊന്നും ഹര്‍ജിക്കാരന്‍ കോടതി മുമ്പാകെ ഹാജരാക്കിയിട്ടില്ലെന്ന് ജസ്റ്റിസ് ടി.ആര്‍. രവി അറിയിച്ചു.

തന്റെ കക്ഷിയായ ശ്രീക്കുട്ടനെ തിരഞ്ഞെടുപ്പില്‍ വിജയിയായി പ്രഖ്യാപിച്ചുവെന്നും തുടര്‍ന്ന് റീക്കൗണ്ടിങ് നടത്തി തോല്‍പ്പിച്ചുവെന്നും മാത്യു കുഴല്‍നാടന്‍ കോടതിയില്‍ വാദിച്ചു. എങ്കില്‍ അതിനുള്ള രേഖയെവിടെയെന്ന് കോടതി ചോദിച്ചു. ഇക്കാര്യം വാക്കാലാണ് അറിയിച്ചതെന്ന് മാത്യു കുഴല്‍നാടന്‍ മറുപടി നല്‍കി.

സാമൂഹിക മാധ്യമങ്ങളില്‍ വന്ന രേഖകള്‍ കൂടി അദ്ദേഹം കോടതിയില്‍ ഹാജരാക്കി. സാമൂഹിക മാധ്യമ പോസ്റ്റുകള്‍ കോടതിക്ക് പരിഗണിക്കാന്‍ കഴിയില്ല. അതിനാല്‍ കേരള വര്‍മ കോളേജിലെ റിട്ടേണിങ് ഓഫീസറോട് തിരഞ്ഞെടുപ്പ് സംബന്ധിച്ച മുഴുവന്‍ രേഖകളും ഹാജരാക്കാന്‍ ആവശ്യപ്പെട്ടു.

- Advertisement -

അതേസമയം, എല്ലാ നടപടിക്രമങ്ങളും പാലിച്ചാണ് റീക്കൗണ്ടിങ് നടത്തിയത് എന്നാണ് കാലിക്കറ്റ് യൂണിവേഴ്‌സിറ്റിക്ക് വേണ്ടി ഹാജരായ സ്റ്റാന്‍ഡിങ് കോണ്‍സല്‍ കോടതിയെ അറിയിച്ചത്. റീക്കൗണ്ടിങ് ആവശ്യപ്പെടാന്‍ സ്ഥാനാര്‍ഥികള്‍ക്ക് അവകാശമുണ്ട്. അതാണ് പരിഗണിച്ചത്.

- Advertisement -

ഒരു വോട്ടിന് മുന്നില്‍ വന്നത് എസ്.എഫ്.ഐ. സ്ഥാനാര്‍ഥിയായിരുന്നു എന്നും സ്റ്റാന്‍ഡിങ് കോണ്‍സല്‍ വാദിച്ചു. ഈ സമയത്തായിരുന്നു ഒറ്റവോട്ടിന് മുന്നിലായിരുന്നവര്‍ എന്തിനാണ് റീക്കൗണ്ടിങ് ആവശ്യപ്പെട്ടതെന്ന് കോടതി ചോദിച്ചത്.

വ്യാഴാഴ്ച കേസ് കോടതി വീണ്ടും പരിഗണിക്കും. അന്ന് തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട മുഴുവന്‍ രേഖകളും ഹാജരാക്കാനാണ് ആവശ്യപ്പെട്ടിരിക്കുന്നത്. ടാബുലേഷന്‍ ഷീറ്റ് അടക്കം ഹാജരാക്കാനാണ് നിര്‍ദേശം. ഈ രേഖകള്‍ പരിശോധിച്ച ശേഷം കോടതി അന്തിമതീര്‍പ്പ് പ്രഖ്യാപിക്കും. അതുവരെ വിജയിയായി പ്രഖ്യാപിച്ച എസ്.എഫ്.ഐ. സ്ഥാനാര്‍ഥിക്ക് സത്യപ്രതിജ്ഞ ചെയ്യുന്നതിനും സ്ഥാനമേറ്റെടുക്കുന്നതിനും തടസ്സമുണ്ടാവില്ലെന്നും ഹൈക്കോടതി വ്യക്തമാക്കി.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

തൃണമൂലിലെ പൊട്ടിത്തെറി പാർലമെന്റിലേക്കും; മമതയുടെ യോഗത്തിൽ പങ്കെടുത്തത് മൂന്ന് ലോക്‌സഭാ എംപിമാർ മാത്രം,23 എംപിമാർ വിമത പക്ഷത്തേക്ക് പിളർപ്പിലേക്ക്

കൊൽക്കത്ത: പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിലെ ആഭ്യന്തര പൊട്ടിത്തെറി സംസ്ഥാന നിയമസഭയ്ക്ക് പിന്നാലെ ഇപ്പോൾ രാജ്യതലസ്ഥാനമായ ഡൽഹിയിലെ പാർലമെന്റിലേക്കും അതീവ വേഗത്തിൽ വ്യാപിക്കുന്നു. തൃണമൂൽ കോൺഗ്രസിന്റെ ഔദ്യോഗിക പാർലമെന്ററി പാർട്ടിയിൽ വലിയ...

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

Popular this week