25.5 C
Kottayam
Friday, June 5, 2026

വീണ്ടും ചക്രവാതച്ചുഴി; മഴ മുന്നറിയിപ്പിൽ മാറ്റം,5 ജില്ലകളിൽ യെല്ലോ അലർട്ട്

Must read

 

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ മുന്നറിയിപ്പിൽ മാറ്റം. എറണാകുളം,  പാലക്കാട് ജില്ലകളിലെ ഓറഞ്ച് അലർട്ടുകൾ പിൻവലിച്ചു. അഞ്ച് ജില്ലകളിൽ യെല്ലോ അലർട്ട് തുചരും. പത്തനംതിട്ട, എറണാകുളം, ഇടുക്കി, പാലക്കാട്, മലപ്പുറം ജില്ലകളിലാണ് ഓറഞ്ച് അലർട്ട്. കേരളാ, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് തുടരുകയാണ്.  

വടക്കു തമിഴ്നാടിനും സമീപപ്രദേശത്തിനു മുകളിലായി ചക്രവാതച്ചുഴി നിലനിൽക്കുകയാണ്. അടുത്ത 24 മണിക്കൂറിൽ പടിഞ്ഞാറു വടക്കു പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് ശക്തിപ്രാപിച്ച് മധ്യ കിഴക്കൻ അറബി കടലിന് മുകളിൽ നവംബർ 8 നു ന്യൂനമർദ്ദം ആകാൻ സാധ്യതയുണ്ടെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിപ്പ്.  

ഇടുക്കി ശാന്തൻപാറക്ക് സമീപം പേത്തൊട്ടിയിൽ നാലിടത്ത് ഇന്നലെ രാത്രി ഉരുൾപൊട്ടി. ഏഴു വീടുകൾക്ക് കേടുപാട് സംഭവിച്ചു. ഏക്കർ കണക്കിന് സ്ഥലം ഒലിച്ചു പോയി. ചേരിയാറിന് സമീപം വീടിന്റെ ചുമർ ഇടിഞ്ഞു ദേഹത്തു വീണ് ഒരാൾ മരിച്ചു. മണ്ണിടിച്ചിലിനെകുമളി മൂന്നാർ റൂട്ടിൽ ഉടുമ്പൻചോ, മുതൽ ചേരിയാർ വരെ രാത്രി യാത്ര നിരോധിച്ചു. ചേരിയാറിനു സമീപം വീടിന്റെ പുറകിൽ മണ്ണിടിഞ്ഞതിനെ തുടർന്ന് ചുമർ ഇടിഞ്ഞു വീണാണ് തങ്കപ്പൻ പാറ സ്വദേശി റോയി (55) മരിച്ചത്. 

- Advertisement -

തൊട്ടടുത്ത മുറിയിലുണ്ടായിരുന്ന ഇതര സംസ്ഥാന തൊഴിലാളി രക്ഷപെട്ടു. രാവിലെയാണ് ഇദ്ദേഹം സംഭവം അറിഞ്ഞത്. ശാന്തൻപാറ പേത്തൊട്ടിയിലും  കള്ളിപ്പാറയിലും രാത്രി ഉരുൾപൊട്ടി. പേത്തൊട്ടി മുതൽ ഞണ്ടാർ വരെയുള്ള ഭാഗത്താണ് നാലിടത്താണ് ഉരുൾ പൊട്ടിയത്. മൂന്നു വീടുകൾ ഭാഗികമായി തകരുകയും നാലെണ്ണത്തിന് കേടുപാടി സംഭവിക്കുകയും ചെയ്തു.   രണ്ട് വാഹനങ്ങളും ഒലിച്ച് പോയി. മലവെള്ളപ്പാച്ചിലിൽ കൂറ്റൻ കല്ലുകളും വൻ മരങ്ങളും ഒഴുകിയെത്തിയതിനെ തുടർന്ന് ശാന്തൻപാറ ഞണ്ടാർ റോഡ് തകർന്നു. ഇതോടെ നിരവധി വീടുകൾ ഒറ്റപ്പെട്ടു. കുമളി മൂന്നാർ റോഡിൽ ചേരിയാർ മുതൽ ചതുരംഗപ്പാറ വരെയുളള ഭാഗത്ത് പലയിടത്ത് ഉരുൾപൊട്ടിയും മണ്ണിടിഞ്ഞും മരം വീണു തടസപ്പെട്ട ഗതാഗതം പുനഃസ്ഥാപിച്ചു. 

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week