കൊല്ലാക്കൊല ചെയ്യരുത്; സ്വകാര്യ ആശുപത്രികളിലെ നിരക്ക് നിയന്ത്രിക്കാന്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി

കൊച്ചി: കൊവിഡ് വ്യാപനം രൂക്ഷമാകുന്നതിനിടെ സ്വകാര്യ ആശുപത്രികളിലെ നിരക്ക് നിയന്ത്രിക്കാന്‍ നടപടിയെടുക്കണമെന്ന് ഹൈക്കോടതി. സ്വകാര്യ ആശുപത്രികള്‍ പി.പി.ഇ കിറ്റിന് പലയിടത്തും ആയിരക്കണക്കിന് രൂപ ഈടാക്കുന്നുണ്ടെന്ന് ചൂണ്ടിക്കാട്ടിയ കോടതി ഒരു സ്വകാര്യ ആശുപത്രി ഓക്‌സിജന് ഭീമമായ ബില്‍ ഈടാക്കിയതിന്റെ ബില്ലും വായിച്ചു.

ഒരു ആശുപത്രി ഓക്‌സിജന്‍ ഫീസായി ഈടാക്കിയത് 45,000 രൂപയുമാണ്. ഇത് അസാധാരണ സ്ഥിതി വിശേഷമാണ്. ആശുപത്രിയുടെ പേര് പറയുന്നില്ലെന്നും കോടതി പറഞ്ഞു. അതേസമയം, കൊവിഡ് ചികിത്സയ്ക്കുള്ള സ്വകാര്യ ആശുപത്രി നിരക്കില്‍ മൂന്നു ദിവസത്തിനകം തീരുമാനമെടുക്കുമെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു.

സ്വകാര്യ ആശുപത്രികളുമായി ആദ്യവട്ട ചര്‍ച്ചകളില്‍ തീരുമാനമായില്ലെന്നും സര്‍ക്കാര്‍ വ്യക്തമാക്കി. കൊവിഡ് രോഗികള്‍ക്കായി 50 ശതമാനം ബെഡുകള്‍ മാറ്റിവച്ചിട്ടുണ്ടെന്ന് സ്വകാര്യ ആശുപത്രികള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News