ചെന്നൈ: തിരഞ്ഞെടുപ്പ് കമ്മീഷനെതിരെ രൂക്ഷവിമര്‍ശനവുമായി മദ്രാസ് ഹൈക്കോടതി. കൊവിഡ് രണ്ടാം തരംഗത്തിനിടെ തിരഞ്ഞെടുപ്പ് റാലികള്‍ക്ക് തടയാതെ അവയ്ക്ക് അനുമതി നല്‍കിയ കമ്മീഷനാണ് രോഗവ്യാപനത്തിന് കാരണക്കാരമെന്ന് കോടതി കുറ്റപ്പെടുത്തി. കമ്മീഷന്‍ ഉദ്യോഗസ്ഥര്‍ക്കെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്നും കോടതി പറഞ്ഞു.
എന്നാൽ കൊവിഡ് പ്രോട്ടോക്കോള്‍ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ ശരിയായ പദ്ധതി തയ്യാറാക്കിയില്ലെങ്കില്‍ മെയ് 2 ന് വോട്ടെണ്ണല്‍ തടയുമെന്നും മദ്രാസ് ഹൈക്കോടതി മുന്നറിയിപ്പ് നല്‍കി.പൊതുജനാരോഗ്യമാണ് പരമപ്രധാനം. ഭരണഘടനാ സ്ഥാപനങ്ങളേയും ഉദ്യോഗസ്ഥരേയും ഇത് ഓര്‍മ്മിപ്പിക്കേണ്ടി വരുന്നത് സങ്കടകരമാണെന്നും കോടതി പറഞ്ഞു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News