സ്പ്രിങ്ക്‌ളര്‍ കരാര്‍: വീഴ്ചകള്‍ സംഭവിച്ചെന്ന് ഉന്നത സമിതി റിപ്പോര്‍ട്ട്

തിരുവനന്തപുരം: സ്പ്രിങ്ക്‌ളര്‍ കരാറില്‍ വീഴ്ചകള്‍ ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ നിയോഗിച്ച ഉന്നത സമിതിയുടെ റിപ്പോര്‍ട്ട്. സര്‍ക്കാര്‍ നിയമോപദേശം തേടാത്തത് വീഴ്ചയാണ്. വിവരച്ചോര്‍ച്ച കണ്ടെത്താന്‍ സര്‍ക്കാരിന് ശാസ്ത്രീയ സംവിധാനങ്ങളില്ല. 1.84 ലക്ഷം പേരുടെ വിവരങ്ങള്‍ സ്പ്രിങ്ക്‌ളറിന് ലഭ്യമായതായും മാധവന്‍ നമ്ബ്യാര്‍-ഗുല്‍ഷന്‍ റോയി എന്നിവരടങ്ങിയ സമിതി റിപ്പോര്‍ട്ടില്‍ പറയുന്നു.

23 പേജുള്ളതാണ് റിപ്പോര്‍ട്ട്. കരാറില്‍ വീഴ്ച സംഭവിച്ചുവെന്ന് റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നുണ്ട്. സഹായം വാഗ്ദാനം ചെയ്ത് സര്‍ക്കാറിനെ സമീപിച്ചത് സ്പ്രിംക്ലറാണെന്നും കരാറില്‍ ഒപ്പിട്ടത് അന്ന് മുഖ്യമന്ത്രിയുടെ പ്രിന്‍സിപ്പല്‍ സെക്രട്ടറിയായിരുന്ന എം. ശിവശങ്കറാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

1.8 ലക്ഷം പേരുടെ ഡാറ്റ സ്പ്രിന്‍ക്ലറിന് ലഭ്യമായി. ഇത് 10 ദിവസത്തിനകം സി-ഡിറ്റിന്റെ സര്‍വറിലേക്ക് മാറ്റി. വിവരച്ചോര്‍ച്ച കണ്ടെത്താന്‍ സര്‍ക്കാരിന് സംവിധാനങ്ങളില്ല. പക്ഷേ രാജ്യസുരക്ഷയെ ബാധിക്കുന്ന വിവരങ്ങള്‍ നഷ്ടമായിട്ടില്ല എന്നും സമിതി പറയുന്നു. വിവര സുരക്ഷ ഉറപ്പാക്കാന്‍ എട്ടിന നിര്‍ദേശങ്ങളും സമിതി മുന്നോട്ടുവച്ചിട്ടുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News