ഇത് ക്ലാസ്സ്‌മേറ്റ്സിലെ റസിയ തന്നെയോ? രാധികയുടെ പുതിയ മേക്കോവർ കണ്ട് അമ്പരന്ന് ആരാധകർ

കൊച്ചി:ഒരു കാലത്ത് ക്ലാസ്സ്‌മേറ്റ്സ് എന്ന ചിത്രം മലയാളികൾക്ക് ഒരു ആവേശമായിരുന്നു, ലാൽ ജോസ് സംവിധാനം ചെയ്ത ചിത്രം വലിയ വിജയമായിരുന്നു അതിലെ ഓരോ കഥാപാത്രങ്ങളും നമുക്ക് ഇപ്പോഴും മനസ്സിൽ അങ്ങനെതന്നെ നിലനിൽക്കുന്നു.

പുതുമയുള്ള കഥയും അനുയോജ്യമായ കാസ്റ്റിങ്ങും ചിത്രത്തിന് വലിയ വിജയം നേടിക്കൊടുത്തു അതിലെ നരേൻ ചെയ്ത കഥാപാത്രം കുഞ്ചാക്കോബോബൻ ആയിരുന്നു ചെയ്യേണ്ടിരുന്നത് പക്ഷെ എന്തോ കാരണത്താൽ അത് സാധിച്ചില്ല.അതിലെ ശക്തമായ സ്ത്രീ കഥാപാത്രത്തെ അവതരിപ്പിച്ച നായികമാരായ കാവ്യയും രാധികയും ഇപ്പോഴും എല്ലാവരുടെ ഓർമകളിൽ നിറഞ്ഞ് നിൽക്കുന്നു.

അതിൽ റസിയ എന്ന കഥാപാത്രം ചെയ്ത രാധിക ഇന്ന് മലയാള സിനിമയിൽ അത്ര സജീവമല്ല എങ്കിലും ഇന്നും ആ കഥാപാത്രത്തെ ആരാധകർ തിരിച്ചറിയുന്നുണ്ട് എന്നാണ് രാധിക പറയുന്നത്. രാധികയുടെ കരിയറിലെ വലിയൊരു വഴിത്തിരിവായി മാറിയ കഥാപാത്രമായിരുന്നു റസിയ. പതിനാല് വര്‍ഷങ്ങള്‍ക്കിപ്പുറം റസിയയെ മലയാളികൾ മറന്നിട്ടില്ല.രാധികയുടെ പുതിയ ചിത്രങ്ങൾ ഇപ്പോൾ ഏറ്റെടുത്തിരിക്കുന്നത് സോഷ്യൽ മീഡിയ.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News