24.9 C
Kottayam
Saturday, June 6, 2026

കേരള തീരത്ത് അതീവജാ​ഗ്രത; നിരീക്ഷണം ശക്തമാക്കണമെന്ന് ഐബി റിപ്പോര്‍ട്ട്

Must read

തിരുവനന്തപുരം: കേരള – തമിഴ്നാട് തീരങ്ങളില്‍ നിരീക്ഷണം ശക്തമാക്കണമെന്ന് ഐബി റിപ്പോര്‍ട്ട്. താലിബാന്റെ വരവോടെ അഫ്ഗാനില്‍ നിന്നും ഇന്ത്യന്‍ സമുദ്രമേഖല വഴിയുള്ള ലഹരിക്കടത്ത് കൂടിയതായി ഐബി കണ്ടെത്തി. ലഹരിക്കൊപ്പം ആയുധങ്ങളും കേരളാ – തമിഴ്നാട് തീരങ്ങളിലേക്ക് കടത്താനിടയുണ്ടെന്ന് റിപ്പോര്‍ട്ടിൽ പറയുന്നു.

മത്സ്യത്തൊഴിലാളികള്‍ക്കിടയിലെ ഇതരസംസ്ഥാനക്കാരെ നിരീക്ഷിച്ചുവരികയാണ്.
ചില മത്സ്യബന്ധന ബോട്ടുകള്‍ ഇറാന്‍ തീരം വരെ പോകുന്നതായി കണ്ടെത്തിയിട്ടുണ്ട്. ഇത് അസാധാരണമാണെന്ന് ഐബി റിപ്പോര്‍ട്ടിൽ പറയുന്നു. ഇത്തരം ബോട്ടുകള്‍ തിരികെയെത്തുമ്പോള്‍ വിശദ പരിശോധന വേണമെന്നും മത്സ്യബന്ധനത്തിന് പോകുന്നവര്‍ തന്നെയാണോ മടങ്ങിയെത്തുന്നതെന്ന കാര്യത്തിലും ശ്രദ്ധ വേണമെന്നും ഐബി റിപ്പോര്‍ട്ടിൽ വ്യക്തമാക്കുന്നു.

തെക്കേയിന്ത്യന്‍ തീരങ്ങളില്‍ ലഹരി/ആയുധ കള്ളക്കടത്തിന് ചുക്കാന്‍ പിടിക്കുന്നത് മുന്‍ എൽടിടിഇ പ്രവര്‍ത്തകരാണ്. കൊച്ചിയില്‍ അറസ്റ്റിലായ ശ്രീലങ്കന്‍ പൗരന്‍ സുരേഷ് രാജില്‍ നിന്നും കൂടുതല്‍ വിവരങ്ങള്‍ ലഭിച്ചെന്ന് എന്‍ഐഎയും അറിയിച്ചു.

ചെന്നൈ കേന്ദ്രീകരിച്ച് എന്‍ഐഎ അന്വേഷണം തുടരുകയാണ്. എൻഐഎ കൊച്ചി യൂണിറ്റാണ് അന്വേഷണം നടത്തുന്നത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

റെഡ് അലർട്ട്: ഈ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ശനിയാഴ്ച അവധി

തിരുവനന്തപുരം: സംസ്ഥാനത്തെ അഞ്ച് ജില്ലകളിൽ ശനിയാഴ്ച അതിതീവ്ര മഴയ്ക്ക് സാധ്യതയുള്ളതിനാൽ അഞ്ച് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർകോട് ജില്ലകളിലാണ് റെഡ്...

ധവളപത്രത്തിനായി രഹസ്യരേഖകൾ എഐ ഉപയോഗിച്ച് വിശകലനംചെയ്തു; ഗുരുതര പ്രശ്‌നമെന്ന് ഐസക്

തിരുവനന്തപുരം: പത്തുവർഷത്തെ കേരളത്തിന്റെ സാമ്പത്തിക സ്ഥിതി വ്യക്തമാക്കുന്ന ധവളവപത്രം യുഡിഎഫ് തയ്യാറാക്കിയത് എഐ സഹായത്തോടെയാണെന്നും ഇത് ഗുരുതരമായ പ്രശ്‌നമാണെന്നും സിപിഎം കേന്ദ്ര കമ്മിറ്റി അംഗം തോമസ് ഐസക്. ധനവകുപ്പിലെ രഹസ്യരേഖകളടക്കം എഐ പ്ലാറ്റ്‌ഫോം...

വിവാഹ വാർത്ത സ്ഥിരീകരിച്ച് ആമിർ ഖാൻ; ഗൗരി സ്പ്രാത്തുമായി ജൂലൈ 5-ന് വിവാഹം; ബി-ടൗണിൽ വൻ സർപ്രൈസ്

മുംബൈ: ബോളിവുഡ് സൂപ്പർ താരം ആമിർ ഖാൻ വീണ്ടും വിവാഹിതനാകുന്നു എന്ന തരത്തിൽ വന്ന വലിയ വാർത്തകൾ പൂർണ്ണമായി സ്ഥിരീകരിച്ച് താരം തന്നെ ഇപ്പോൾ നേരിട്ട് രംഗത്ത് വന്നിരിക്കുകയാണ്. കഴിഞ്ഞ കുറച്ചു ദിവസങ്ങളായി...

ബിജെപി വിട്ട് കെ. അണ്ണാമലൈ; പുതിയ രാഷ്ട്രീയ പ്രസ്ഥാനം പ്രഖ്യാപിച്ചു, ലക്ഷ്യം 2031-ലെ തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പ്

ചെന്നൈ: കഴിഞ്ഞ ആറ് വർഷമായി ദക്ഷിണേന്ത്യയിൽ ബിജെപിയുടെ ഏറ്റവും ശ്രദ്ധേയനായ ജനപ്രിയ മുഖമായിരുന്ന തമിഴ്‌നാട് ബിജെപി മുൻ അധ്യക്ഷൻ കെ. അണ്ണാമലൈ ഒടുവിൽ പാർട്ടി വിടുന്നതായി ഔദ്യോഗികമായി പ്രഖ്യാപിച്ചു. വെള്ളിയാഴ്ച ചെന്നൈയിൽ നടത്തിയ...

23 വർഷത്തെ നിയമപോരാട്ടം; ഭർത്താവ് ഒളിപ്പിച്ച കോടികളുടെ സ്വത്ത് കണ്ടെത്തി; ഇന്ത്യൻ വംശജയ്ക്ക് 85 കോടി രൂപ നഷ്ടപരിഹാരം നൽകാൻ യുകെ കോടതി ഉത്തരവ്

ലണ്ടൻ: യുകെയിലെ നിയമചരിത്രത്തിലെ തന്നെ ഏറ്റവും ശ്രദ്ധേയവും സങ്കീർണ്ണവുമായ വിവാഹമോചന കേസുകളിലൊന്നിൽ ഒടുവിൽ ഇന്ത്യൻ വംശജയായ വർഷ ഗോഹിലിന് വൻ വിജയവും അനുകൂലമായ അന്തിമ വിധിയും. നീണ്ട 23 വർഷക്കാലം യുകെയിലെ വിവിധ...

Popular this week