KeralaNews

ഉത്ര വധക്കേസ്: പാമ്പിനെ ഉപയോഗിച്ച് ഡമ്മി പരിശോധനയുമായി അന്വേഷണ സംഘം

കൊല്ലം: കൊല്ലത്തെ ഉത്ര കൊലക്കേസിൽ അത്യപൂർവ്വ ഡമ്മി പരീക്ഷണം നടത്തി അന്വേഷണ സംഘം. പാമ്പിനെക്കൊണ്ട് ഉത്രയുടെ ഡമ്മിയിൽ കടിപ്പിക്കുന്ന ദൃശ്യങ്ങൾ പുറത്തു വന്നു. തെളിവായി പ്രോസിക്യൂഷൻ കോടതിയിൽ സമർപ്പിച്ചത് ഡമ്മി പരിശോധനാ ദൃശ്യങ്ങൾ.

പാമ്പ് ഒരാളെ സ്വയം കടിക്കുമ്പോൾ ഉണ്ടാകുന്ന മുറിവും പ്രകോപിപ്പിച്ച് കടിപ്പിക്കുമ്പോൾ ഉണ്ടാകുന്ന മുറിവും വ്യത്യസ്ഥമായിരിക്കും. ഇത് തെളിയിക്കാനാണ് കൊല്ലത്തെ അരിപ്പ വനംവകുപ്പ് ഇൻസ്റ്റിറ്റ്യൂട്ടിൽ അത്യപൂർവ്വമായ പരീക്ഷണം നടത്തിയത്. മൂന്ന് പാമ്പുകളെ ഉപയോഗിച്ചായിരുന്നു പരീക്ഷണം. കൊല്ലം മുൻ റൂറൽ എസ്‍.പി. ഹരിശങ്കറിൻറെ നേതൃത്വത്തിലായിരുന്നു പരീക്ഷണം.

സ്വാഭാവികമായി പാമ്പുകടിയേറ്റാൽ ഉണ്ടാകുന്ന മുറിവുകളല്ല ഉത്രയുടെ ശരീരത്തിൽ കണ്ടത്. പാമ്പിന്റെ തലയിൽ പിടിച്ച് കടിപ്പിക്കുമ്പോൾ മുറിവിന്റെ ആഴം വർധിക്കും. ഉത്രയുടെ സാരരീരഭാരത്തിലുള്ള ഡമ്മി കിടത്തിയ ശേഷം മൂർഖനെ കൊണ്ട് കടിപ്പിക്കുകയായിരുന്നു. ഡമ്മിയുടെ വലത് കയ്യിൽ കോഴിയിറച്ചി കെട്ടിവച്ച് അതിൽ പാമ്പിനെ കൊണ്ട് കടുപ്പിച്ച് മുറിവിന്റെ ആഴം കണ്ടെത്തി. പാമ്പിന്റെ പാതിയിൽ പിടിച്ച് കടിപ്പിച്ചപ്പോൾ പല്ലുകൾ അകലുന്നതും വ്യക്തമായി.

150 സെ.മി നീളമുള്ള മൂർഖൻ പാമ്പാണ് ഉത്രയെ കടിച്ചത്. ഈ നീളത്തിലുള്ള ഒരു പാമ്പ് കടിച്ചാൽ 1.7 സെ മീ നീളമുള്ള മുറിവാണ് ശരീരത്തിൽ സാധാരണ ഉണ്ടാവുക. എന്നാൽ ഉത്രയുടെ ശരീരത്തിൽ 2.5 ഉം 2.8 ഉം നീളമുള്ള രണ്ട് മുറിവുകളാണ് ഉണ്ടായിരുന്നത്. പാമ്പിനെ പ്രകോപിപ്പിച്ച് കടിപ്പിച്ചാൽ മാത്രമേ ഇത്രയും വലിയ പാടുകൾ വരികയുള്ളു എന്ന ശാസ്ത്രീയ നിഗമനത്തിലാണ് മൂന്ന് പാമ്പുകളെ ഉപയോഗിച്ച് പരീക്ഷണം നടത്തിയത്. മുറിവുകളിലെ വ്യത്യാസം രേഖപ്പെടുത്തി.

പ്രതി സൂരജിന്റെ മൊഴിയുടെയും അന്വേഷണ സംഘത്തിന് ലഭിച്ച തെളിവുകളുടെയും അടിസ്ഥാനത്തിലാണ് പരീക്ഷണം നടത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button