FeaturedNews

താലിബാൻ വാക്കുപാലിച്ചില്ല; 20 ഇന്ത്യക്കാരെ ഇന്ന് തടഞ്ഞുവെന്ന് കേന്ദ്രം

ന്യൂഡൽഹി: താലിബാൻ വാക്കുപാലിച്ചില്ലെന്ന് കേന്ദ്രസർക്കാർ. ധാരണയ്ക്കു വിരുദ്ധമായാണ് താലിബാൻ പ്രവർത്തിക്കുന്നതെന്നും കേന്ദ്രസർക്കാർ സർവകക്ഷി യോഗത്തിൽ പറഞ്ഞു.

ഇ​ന്നും 20 ഇ​ന്ത്യ​ക്കാ​രെ താ​ലി​ബാ​ൻ ത​ട​ഞ്ഞു​വ​ച്ചു. വി​മാ​ന​ത്താ​വ​ള​ത്തി​ലെ​ത്താ​ൻ ഇ​വ​രെ അ​നു​വ​ദി​ച്ചി​ല്ല. പ​ത്ത് കി​ലോ​മീ​റ്റ​റി​ന​ക​ത്ത് താ​ലി​ബാ​ന്‍റെ 15 ചെ​ക്ക്പോ​സ്റ്റു​ക​ളാ​ണ് ഉ​ള്ള​തെ​ന്നും കേ​ന്ദ്ര സ​ർ​ക്കാ​ർ വ്യ​ക്ത​മാ​ക്കി.

ദോ​ഹ​യി​ൽ ഉ​ണ്ടാ​ക്കി​യ ധാ​ര​ണ​യ്ക്കു അ​നു​സൃ​ത​മാ​യി ഒ​രു സ​ർ​ക്കാ​രാ​ണ് അ​ഫ്ഗാ​നി​ൽ വേ​ണ്ട​ത്. ഇ​ക്കാ​ര്യ​ത്തി​ൽ ഇ​ന്ത്യ അ​ഫ്ഗാ​നി​ലെ ജ​ന​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണെ​ന്നും വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം അ​റി​യി​ച്ചു.

അ​ഫ്ഗാ​നി​സ്ഥാ​നി​ലെ സാ​ഹ​ച​ര്യ​ങ്ങ​ളും അ​വി​ടെ നി​ന്നു​ള്ള ഇ​ന്ത്യ​ക്കാ​രെ ഒ​ഴി​പ്പി​ക്ക​ല്‍ സം​ബ​ന്ധി​ച്ച കാ​ര്യ​ങ്ങ​ളു​മാ​ണ് സ​ർ​വ​ക​ക്ഷി യോ​ഗ​ത്തി​ൽ വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം വി​ശ​ദീ​ക​രി​ക്കു​ന്ന​ത്. യോ​ഗം പാ​ർ​ല​മെ​ന്‍റ് മ​ന്ദി​ര​ത്തി​ൽ പു​രോ​ഗ​മി​ക്കു​ക​യാ​ണ്.

പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യു​ടെ നി​ർ​ദേ​ശ​പ്ര​കാ​ര​മാ​ണ് വി​ദേ​ശ​കാ​ര്യ മ​ന്ത്രി എ​സ്. ജ​യ​ശ​ങ്ക​റാണ് സ​ർ​വ​ക​ക്ഷി​യോ​ഗം യോ​ഗം വി​ളി​ച്ച​ത്.

അ​തേ​സ​മ​യം കാ​ബൂ​ളി​ൽ​നി​ന്ന് 24 ഇ​ന്ത്യ​ക്കാ​രെ​യു​മാ​യി വ്യോ​മ​സേ​ന വി​മാ​നം ഡ​ൽ​ഹി​ക്ക് പു​റ​പ്പെ​ട്ടി​രു​ന്നു. വി​മാ​ന​ത്തി​ൽ 11 നേ​പ്പാ​ൾ പൗ​ര​ന്മാ​രും ഉ​ണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker