KeralaNews

പ്രധാനമന്ത്രിയുടെ പരിപാടിയില്‍ ഇരിപ്പിടം നിഷേധിച്ചു; ഹൈബി ഈഡന്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി

കൊച്ചി: പ്രധാനമന്ത്രിയുടെ പരിപാടിയില്‍ ഹൈബി ഈഡന്‍ എംപിക്ക് ഇരിപ്പിടം നിഷേധിച്ചു. ഇരിപ്പിടം ക്രമീകരിച്ചതിനെതിരെ ഹൈബി ഈഡന്‍ അവകാശലംഘനത്തിന് നോട്ടീസ് നല്‍കി.

ബിപിസിഎല്‍ പരിപാടിയില്‍ സ്ഥലം എംപിക്ക് ഇരിപ്പിടം നിഷേധിച്ചുവെന്ന് ഹൈബി ഈഡന്‍ ആരോപിച്ചു. രാഷ്ട്രീയ താല്‍പര്യം മുന്‍നിര്‍ത്തി കേന്ദ്രമന്ത്രി വി മുരളീധരന് ഇരിപ്പിടം നല്‍കിയെന്നും പ്രധാനമന്ത്രി പങ്കെടുക്കുന്ന പരിപാടിയില്‍ ജനപ്രതിനിധികളെ ബോധപൂര്‍വ്വം ഒഴിവാക്കുന്നുവെന്നും ഹൈബി ഈഡന്‍ ആരോപിച്ചു.

കോണ്‍ഗ്രസും കോണ്‍ഗ്രസ് അനുബന്ധ തൊഴിലാളി സംഘടകളും ചടങ്ങ് ബഹിഷ്‌കരിക്കുമെന്നും ഹൈബി ഈഡന്‍ അറിയിച്ചു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker