HealthInternationalNews

കൊവിഡ് ബാധിച്ച സ്ത്രീയുടെ വിരലുകള്‍ക്ക് കറുത്ത നിറം! മൂന്നു വിരലുകൾ മുറിച്ച് മാറ്റി ഡോക്ടര്‍മാര്‍

കൊവിഡ് ബാധിച്ച് രക്തക്കുഴലുകള്‍ക്ക് തകരാറു വന്നതിനെ തുടര്‍ന്ന് സ്ത്രീയുടെ മൂന്ന് വിരലുകള്‍ മുറിച്ചു മാറ്റി. 86 വയസുള്ള ഇറ്റലിക്കാരിയുടെ വിരലുകളാണ് മുറിച്ചുമാറ്റിയത്. യൂറോപ്യന്‍ ജേണല്‍ ഓഫ് വാസ്‌കുലാര്‍ ആന്‍ഡ് എന്റോവാസ്‌കുലാര്‍ സര്‍ജറി എന്ന ജേര്‍ണലിലാണ് ഇതിന്റെ ചിത്രങ്ങള്‍ സഹിതം പ്രസിദ്ധീകരിച്ചത്.

നെക്രോട്ടിക്ക്, അഥവാ കലകള്‍ നശിച്ചു പോവുന്ന ഈ അസുഖം, കൊറോണാ വൈറസ് ബാധയെ തുടര്‍ന്നാണ് വിരലുകള്‍ മുറിച്ചു മാറ്റിയതെന്നാണ് ഇറ്റലിയിലെ ഡോക്ടര്‍മാര്‍ പറയുന്നത്. നിരവധി കൊവിഡ് രോഗികളില്‍ ഇത്തരം അസുഖങ്ങള്‍ കാണപ്പെട്ടിട്ടുണ്ട്. രക്തക്കുഴലുകളെ സാരമായി ബാധിക്കുകയും ബ്ലഡ് ക്ലോട്ടുകള്‍ (രക്തം കട്ട പിടിക്കല്‍) രൂപപ്പെടുകയും ചെയ്തിട്ടുണ്ട്.

കൊവിഡ് ലക്ഷണങ്ങളൊന്നും കാണിക്കാത്ത ഈ ഇറ്റാലിയന്‍ വനിതക്ക് രണ്ടാമത്തെയും നാലാമത്തെയും അഞ്ചാമത്തെയും വിരലുകളില്‍ ഡ്രൈ ഗാന്ഗ്രീന്‍ എന്ന അസുഖമാണുണ്ടായതത്രേ. അവരുടെ ശരീരിത്തില്‍ ബ്ലഡ് ക്ലോട്ട് രൂപപ്പെട്ട് വിരലുകളിലേക്ക് രക്ത വിതരണം നിലച്ചതാണ് ഇതിനു കാരണമെന്നാണ് ഡോക്ടര്‍മാര്‍ പറയുന്നത്.

കഴിഞ്ഞ വര്‍ഷം മാര്‍ച്ചില്‍ അക്യൂട്ട് കൊറോണറി സിന്‍ഡ്രോം ബാധിച്ച സ്ത്രീയുടെ ഹൃദയത്തിലോട്ടുള്ള രക്തയോട്ടം കുറയുകയും ശരീരത്തില്‍ ബ്ലഡ് ക്ലോട്ട് രൂപപ്പെടുകയും ചെയ്തിരുന്നുവെന്ന മിറര്‍ റിപ്പോര്‍ട്ടു ചെയ്യുന്നു. ആരോഗ്യമുള്ള കലകള്‍ക്ക് കേടുപാട് സംഭവിക്കുമ്പോള്‍ അത് ശരീരത്തിലെ പ്രതിരോധ ശേഷിയെ ബാധിക്കുകയും രക്തക്കുഴലുകള്‍ക്ക് പ്രവര്‍ത്തനത്തെ പ്രതികൂലമാക്കുകയും ചെയ്യും. ഇത്തരം സാഹചര്യങ്ങളില്‍ രക്തസ്രാവം ഉണ്ടാകാനും രക്ത സമ്മര്‍ദ്ധം വര്‍ധിക്കാനും സാധ്യതയുണ്ട്.

മാര്‍ച്ചില്‍ സ്ത്രീയ്ക്ക് രക്തം കട്ടപിടിക്കുന്നത് മാറാനുള്ള മരുന്നുകള്‍ ഡോക്ടര്‍മാര്‍ നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍ കൊറോണ സ്ഥിരീകരിച്ച് ഒരു മാസം കഴിഞ്ഞപ്പോള്‍ ഇവരില്‍ ഡ്രൈ ഗാംഗ്രീന്‍ രൂപപ്പെടുകയും വിരലുകള്‍ കറുത്ത നിറത്തിലാകുകയുമായിരുന്നു. രോഗിയുടെ ധമനികളില്‍ മര്‍ദ്ദം കുറഞ്ഞതിനെ തുര്‍ന്ന് മൂന്ന് വിരലുകളും മുറിച്ച് മാറ്റാന്‍ നിര്‍ദ്ദേശിക്കുകയായിരുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

Related Articles

Back to top button
Close

Adblock Detected

Please consider supporting us by disabling your ad blocker