29.4 C
Kottayam
Friday, June 5, 2026

സ്വർണക്കടത്ത്: ലീഗ് നേതാവിന്റെ മകൻ ഡിവൈഎഫ്ഐ പ്രവർത്തകനെന്ന് ഹൈബി

Must read

കൊച്ചി• സ്വർണക്കടത്ത് കേസില്‍ പങ്കുണ്ടെന്ന് കസ്റ്റംസ് കണ്ടെത്തിയ ഷാബിൻ ഡിവൈഎഫ്ഐ പ്രവർത്തകനെന്ന് ഹൈബി ഈഡൻ എംപി. തൃക്കാക്കര നഗരസഭാ വൈസ് ചെയർമാനും മുസ്‌ലിം ലീഗ് നേതാവുമായ എ.എ. ഇബ്രാഹിം കുട്ടിയുടെ മകനാണ് ഷാബിൻ. സംഭവത്തിൽ ഇബ്രാഹിംകുട്ടിയെ കസ്റ്റംസ് ഇന്ന് വിളിച്ചുവരുത്തി ചോദ്യം ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ്, ഷാബിൻ ഡിവൈഎഫ്‍ഐ പ്രവർത്തകനാണെന്ന ഹൈബി ഈഡന്റെ പ്രതികരണം.
ഇബ്രാഹിംകുട്ടി തൃക്കാക്കര നഗരസഭാ വൈസ് ചെയർമാൻ സ്ഥാനം രാജിവയ്ക്കണ്ട സാഹചര്യമില്ലെന്നും കൊച്ചിയിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ഹൈബി ഈഡൻ വ്യക്തമാക്കി. ഇബ്രാഹിം കുട്ടിയുടെ മകൻ ഷാബിനും സിനിമാ നിർമതാവ് കെ.പി സിറാജുദ്ദീനും ചേർന്ന് ഇറച്ചിവെട്ട് യന്ത്രത്തിൽ ഒളിപ്പിച്ച് സ്വർണം കടത്തിയെന്നാണ് കസ്റ്റംസ് ആരോപിക്കുന്നത്. ഇരുവരും ഒളിവിലാണ്. സിറാജുദ്ദീൻ ദുബായിലേക്ക് കടന്നതായാണ് വിവരം.

‘ഇത്തരം കുറ്റങ്ങൾ ചെയ്യുന്ന വ്യക്തികൾക്കെതിരെ ശിക്ഷാ നടപടികൾ ഉണ്ടാകണം. ഒരു ജനപ്രതിനിധിയുടെ മകന്റെ കമ്പനിക്കും ഇതിൽ പങ്കുണ്ടെങ്കിൽ വിശദമായ അന്വേഷണം നടക്കണം. അയാൾ പ്രതിയാണെങ്കിൽ തീർച്ചയായും നടപടിയുണ്ടാകണം. കുറ്റം ചെയ്തവരെ സംരക്ഷിക്കണമെന്ന നിലപാടും കോൺഗ്രസിനില്ല’ – ഹൈബി ഈഡൻ പറഞ്ഞു.

‘മേൽപ്പറഞ്ഞ വ്യക്തിക്ക് ഒരു പൂർവകാല ചരിത്രമുണ്ട്. അത് ഡിവൈഎഫ്ഐയുമായി ബന്ധപ്പെട്ടതാണ്. അതും അന്വേഷണ വിധേയമാക്കണം. അദ്ദേഹം കഴിഞ്ഞ ഭരണസമിതിയുമായി ബന്ധപ്പെട്ട് ഏറ്റെടുത്ത കരാർ ഇടപാടുകളും പരിശോധിക്കണം. അതിൽ സ്വർണക്കള്ളക്കടത്തിൽനിന്നുള്ള പണം ഉൾപ്പെട്ടിട്ടുണ്ടോ എന്നും അന്വേഷിക്കണം. മാത്രമല്ല, അതുമായി ബന്ധപ്പെട്ട തീവ്രവാദ കേസുകളുണ്ടെങ്കിൽ അതും അന്വേഷിക്കണമെന്നാണ് ഞങ്ങളുടെ ആവശ്യം’ – ഹൈബി ഈഡൻ ആവശ്യപ്പെട്ടു.

കഴിഞ്ഞ ശനിയാഴ്ച രാത്രി ദുബായിൽനിന്ന് നെടുമ്പാശേരിയിൽ എത്തിയ കാർഗോ വിമാനത്തിലായിരുന്നു സ്വർണം കടത്തിയത്. ഇറച്ചിവെട്ടു യന്ത്രത്തിന്റെ ഉള്ളിൽ ഒളിപ്പിച്ച നിലയിലായിരുന്നു രണ്ടേകാൽ കിലോ വരുന്ന സ്വർണക്കട്ടികൾ. പാർസൽ ഏറ്റുവാങ്ങാൻ എത്തിയ വാഹന ഡ്രൈവർ നകുലിനെ കസ്റ്റംസ് ചോദ്യം ചെയ്തതിൽ നിന്നാണു മറ്റുള്ളവരിലേക്ക് അന്വേഷണം എത്തിയത്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

രണ്ടര മാസം ഗർഭിണി, റസൂൽ പൂക്കുട്ടിക്കൊപ്പമുള്ള ചിത്രം പങ്കുവച്ച് സജ്‌ന

കാച്ചി: ബിഗ് ബോസ് മത്സരാർത്ഥി സജ്‌നയുമായി ഓസ്കർ ജേതാവ് റസൂൽ പൂക്കുട്ടി പ്രണയത്തിലാണെന്ന അഭ്യൂഹങ്ങൾക്ക് പിന്നാലെ താൻ ഗര്ഭിണിയാണെന്ന വിവരം പങ്കുവച്ച് സജ്‌ന. താൻ ഒൻപത്പ ആഴ്ച ഗർഭിണിയാണെന്ന് അറിയിച്ചുകൊണ്ടാണ് റസൂൽ...

താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം; രാവിലെ ആറു മുതല്‍ രാത്രി എട്ടുവരെ ഭാരവാഹനങ്ങള്‍ കടത്തിവിടില്ല: നിയന്ത്രണം ലംഘിച്ചാല്‍ കര്‍ശന നടപടിയെന്ന് വയനാട് ജില്ലാ കളക്ടര്‍

വയനാട്: താമരശ്ശേരി ചുരത്തില്‍ ഭാരവാഹനങ്ങള്‍ക്ക് കര്‍ശന നിയന്ത്രണം. കാലവര്‍ഷം കനക്കുന്ന സാഹചര്യത്തില്‍ അപകടങ്ങള്‍ ഒഴിവാക്കുന്നതിനും യാത്രക്കാരുടെ സുരക്ഷയും സുഗമമായ ഗതാഗതം ഉറപ്പാക്കുന്നതിനുമായാണ് ചുരത്തില്‍ (ദേശീയ പാത 766) ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തുന്നത്. ചുരത്തിലൂടെയയുള്ള...

ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ചനിലയില്‍ കണ്ടെത്തി

എടവണ്ണ: ചാലിയാര്‍ പുഴയില്‍ മീന്‍ പിടിക്കാന്‍ പോയ യുവാവിനെ പുഴയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. എടവണ്ണ കല്ലിടുമ്പ് പൂവമണ്ണ് സ്വദേശി ഷാഹിനാണ് മരിച്ചത്. ഷാഹിനെ കാണാതായതിനെ തുടര്‍ന്ന് വ്യാഴാഴ്ച വൈകിട്ട് ഏഴ് മണിയോടെ...

ഖര്‍ഗെയും പവന്‍ ഖേരയും രാജ്യസഭയിലേക്ക്; തമിഴ്നാട്ടില്‍ ഡിഎംകെയെ ഞെട്ടിച്ച് ഏക സീറ്റ് കോണ്‍ഗ്രസിന് നല്‍കി വിജയ്യുടെ വമ്പന്‍ രാഷ്ട്രീയനീക്കം; പ്രവീണ്‍ ചക്രവര്‍ത്തി കോണ്‍ഗ്രസ് സ്ഥാനാര്‍ഥി; ബിജെപിയുമായി മുട്ടാന്‍ വിജയ് കോണ്‍ഗ്രസിന് ‘ക്വട്ടേഷന്‍’ നല്‍കിയെന്ന്...

ന്യൂഡല്‍ഹി: രാജ്യസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാര്‍ത്ഥി പട്ടിക കോണ്‍ഗ്രസ് ഔദ്യോഗികമായി പ്രഖ്യാപിച്ചു. എഐസിസി അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖര്‍ഗെ വീണ്ടും രാജ്യസഭയിലേക്ക് മത്സരിക്കുമെന്നതാണ് പട്ടികയിലെ ഏറ്റവും പ്രധാനപ്പെട്ട പ്രഖ്യാപനം. കര്‍ണാടകയില്‍ നിന്നാവും ഖര്‍ഗെ ജനവിധി തേടുക....

നിര്‍ത്തിയിട്ട വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ പെട്ടന്ന് തകര്‍ന്ന് വീണു; ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്ക്

വിമാനത്താവളത്തില്‍ നിര്‍ത്തിയിട്ടിരുന്ന വിമാനത്തിന്റെ ലാന്‍ഡിങ് ഗിയര്‍ അപ്രതീക്ഷിതമായി തകര്‍ന്ന് വീണു. ഫ്രാങ്ക്ഫര്‍ട്ട് വിമാനത്താവളത്തിലുണ്ടായ അപകടത്തില്‍ നിരവധി ജീവനക്കാര്‍ക്ക് പരിക്കേറ്റു. ലൂഫ്താന്‍സാ വിമാനത്തിന്റെ ലാന്‍ഡിങ് ഗിയറാണ് പെട്ടെന്ന് തകര്‍ന്നു വീണത്. ഈ സമയം യാത്രക്കാര്‍...

Popular this week