29.4 C
Kottayam
Friday, June 5, 2026

ദിലീപുമായി സൗഹൃദം,വീട്ടിൽ ബാലചന്ദ്രകുമാറിന്‍റെ ഒപ്പം പോയിട്ടുണ്ട് മൊഴി നൽകി വൈദികൻ, ദിലീപിന്റെ അഭിഭാഷകർക്കെതിരെ വീണ്ടും അതിജീവിത

Must read

കൊച്ചി: നടിയെ ആക്രമിച്ച കേസിൽ (Actress attack case) തിരുവനന്തപുരം ലത്തീൻ രൂപതയിലെ വൈദികനായ വിക്ടറിന്‍റെ മൊഴിയെടുത്തു. ദിലീപിന്‍റെ ഫോണിൽ നിന്ന് വൈദികന്‍റെ അക്കൗണ്ടിൽ പണം നൽകിയതിന്‍റെ രേഖ ലഭ്യമായ പശ്ചാത്തലത്തിലാണ് ചോദ്യം ചെയ്യൽ. എന്നാൽ ദിലീപുമായി സൗഹൃദമുണ്ടെന്നും ദിലീപിന്‍റെ വീട്ടിൽ ബാലചന്ദ്രകുമാറിന്‍റെ ഒപ്പം പോയിരുന്നതായും വിക്ടർ അന്വേഷണ സംഘത്തിന് മൊഴി നൽകി. ആലുവ പൊലീസ് ക്ലബിൽ വെച്ചാണ് മൊഴി എടുത്തത്.

സംവിധായകൻ ബാലചന്ദ്രകുമാർ വൈദികൻ വഴി തന്നോട് പണം ആവശ്യപ്പെട്ടിരുന്നെന്ന് ദിലീപ് ആരോപിച്ചിരുന്നു. ഇതിനിടെ നടിയെ ആക്രമിച്ച കേസിൽ ദിലീപിന്‍റെ അഭിഭാഷകരുടെ ഫോൺ സംഭാഷണം പുറത്ത് വിട്ട ക്രൈം ബ്രാഞ്ച് ഉദ്യോഗസ്ഥർക്കെതിരെ നടപടി ആവശ്യപ്പെട്ട് വിചാരണ കോടതിയിൽ ഹർജി വന്നു. ഹൈക്കോടതി അഭിഭാഷകനായ സേതുനാഥ് ആണ് ഹർജി നൽകിയത്. അഭിഭാഷകനും കക്ഷിയും തമ്മിലുള്ള സംഭാഷണത്തിൻമേൽ പോലീസിന് അന്വേഷണം നടത്താനാകില്ലെന്നും തുടർന്നപടി കോടതി തടയണമെന്നുമാണ് ഹർജിയിലെ ആവശ്യം.

ദിലീപിൻ്റെ അഭിഭാഷകർക്കെതിരെ വീണ്ടും അതിജീവിത രംഗത്തെത്തി.. ഇതുമായി ബന്ധപ്പെട്ട് അതിജീവിത ബാർ കൗൺസിലിൽ കൂടുതൽ തെളിവുകൾ നൽകി. അഭിഭാഷകരുടെ ശബ്ദരേഖയുടെ പകർപ്പും രേഖകളും അതിജീവിത കൈമാറി. അഭിഭാഷകർ ചട്ടം ലംഘിച്ച് സാക്ഷികളെ കണ്ടു എന്നും മൊഴി മാറ്റാൻ നേരിട്ട് ഇടപെട്ടു എന്നും അതിജീവിത ചൂണ്ടിക്കാട്ടുന്നു. അഡ്വ. ബി രാമൻ പിള്ള ഉൾപ്പെടെയുള്ള അഭിഭാഷകർ നിയമവിരുദ്ധമായി നടത്തിയ ഇടപെടലുകളുടെ തെളിവുകളാണ് താൻ സമർപ്പിക്കുന്നതെന്നും അതിജീവിത പറഞ്ഞു. ദിലീപിൻ്റെ അഭിഭാഷകരായ ബി രാമൻ പിള്ള, ഫിലിപ് ടി വർഗീസ്, സുജേഷ് മേനോൻ എന്നിവർക്കെതിരെയാണ് പരാതി. കേസ് അട്ടിമറിയ്ക്കാൻ പ്രതികൾക്ക് വേണ്ടി അഭിഭാഷകർ നിയമവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നത് തന്നിൽ ആശങ്കയുണ്ടാക്കുന്നു എന്ന് അതിജീവിത പറയുന്നു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

അണ്ണാമലൈ ബിജെപി വിട്ടു; പ്രാഥമിക അംഗത്വത്തില്‍ നിന്നുള്ള രാജി അംഗീകരിച്ച് ദേശീയ നേതൃത്വം; വിജയിയെ നേരിടാൻ ബി.ജെ.പിയുടെ പുതിയ പരീക്ഷണമോ ?

ചെന്നൈ: തമിഴ്നാട് രാഷ്ട്രീയത്തില്‍ ബിജെപിക്ക് പുതിയൊരു മുഖവും ആവേശവും നല്‍കിയ ഏറ്റവും ജനകീയനായ മുന്‍ സംസ്ഥാന അധ്യക്ഷന്‍ കെ. അണ്ണാമലൈ പാര്‍ട്ടിയുടെ പ്രാഥമിക അംഗത്വത്തില്‍ നിന്നും രാജിവെച്ചു. ദിവസങ്ങളായി നിലനിന്നിരുന്ന കടുത്ത രാഷ്ട്രീയ...

താൻ ഗർഭിണിയാണോ? ഇൻസ്റ്റാ പോസ്റ്റിൽ വ്യക്തത വരുത്തി സജ്‍ന

കൊച്ചി: താൻ ഒമ്പത് ആഴ്ച ഗർഭിണിയാണെന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരിച്ച വാർത്തകൾ പൂർണ്ണമായും നിഷേധിച്ച് നടി സജ്‌ന നൂർ. തന്റെ ഇൻസ്റ്റഗ്രാം അക്കൗണ്ട് ആരോ ഹാക്ക് ചെയ്ത ശേഷം അനുവാദമില്ലാതെ പങ്കുവെച്ച...

കോഴിക്കോട്ട് ആംബുലൻസ് മറിഞ്ഞ് അപകടം; രോഗി മരിച്ചു, രണ്ടുപേർക്ക് പരിക്ക്

കോഴിക്കോട്: രോഗിയുമായി സഞ്ചരിച്ച ആംബുലൻസ് മറിഞ്ഞ് രോഗി മരിച്ചു. വെള്ളിയാഴ്ച്ച പുലർച്ചെ കോഴിക്കോട് കോട്ടപ്പറമ്പിലാണ് സംഭവം. പെരിങ്ങളം സ്വദേശിനി ജാനകി (82 ) ആണ് മരിച്ചത്. ഒപ്പമുണ്ടായിരുന്ന രണ്ടുപേർക്ക് പരിക്കേറ്റു. ശ്വാസംമുട്ടലിനെ തുടർന്ന് ജാനകിയെ...

എക്സാലോജിക് കേസിൽ ഇ.ഡി. അന്വേഷണം തുടരാമെന്ന് ഹൈക്കോടതി; സിഎംആർഎല്ലിന് കനത്ത തിരിച്ചടി

കൊച്ചി: എക്സാലോജിക് കേസിൽ സിഎംആർഎല്ലിന് കനത്ത തിരിച്ചടി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന് അന്വേഷണം തുടരാമെന്ന് ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു. സിഎംആർഎൽ-എക്സാലോജിക് ഇടപാടുമായി ബന്ധപ്പെട്ട എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇഡി) അന്വേഷണത്തിനെതിരെയുള്ള സിഎംആർഎല്ലിന്റെ അപ്പീൽ ഹർജി...

ഭരണം ആരംഭിക്കും മുമ്പ് ഡികെ മന്ത്രിസഭയിൽ പൊട്ടിത്തെറി; ചോദിച്ച വകുപ്പ് കിട്ടാത്തതിന് മന്ത്രി രാജിവെച്ചു

ബെംഗളൂരു: സത്യപ്രതിജ്ഞ ചൊല്ലി അധികാരത്തിലേറിയതിന് പിന്നാലെ കർണാടകയിൽ ഡി.കെ. ശിവകുമാർ മന്ത്രിസഭയിൽ പൊട്ടിത്തെറി. കോൺഗ്രസ് മുതിർന്ന നേതാവും ജലസേചന വകുപ്പ് മന്ത്രിയുമായ രാമലിംഗ റെഡ്ഡി മന്ത്രിസ്ഥാനം രാജിവെച്ചു. ചോദിച്ച വകുപ്പ് നൽകാത്തതിലുള്ള അതൃപ്തിയാണ് രാജിക്ക് പിന്നിലെന്നാണ്...

Popular this week