പിണറായിയില്‍ കോഴി പ്രസവിച്ചു! ‘പ്രസവ’ത്തിന് ശേഷം രക്തസ്രാവം ഉണ്ടായി ചത്തു

കണ്ണൂര്‍: കോഴി പ്രസവിച്ചുവെന്ന വാര്‍ത്ത കേട്ടാണ് കഴിഞ്ഞ ദിവസം പിണറായി വെണ്ടുട്ടായിലെ ജനങ്ങള്‍ക്ക് എഴുന്നേറ്റത്. വെണ്ടുട്ടായിലെ തണലില്‍ പി. പുഷ്പന്റെയും കെ.രജിനയുടെ വീട്ടിലാണ് തള്ളക്കോഴിയിയാണ് പ്രസവിച്ചത്. വാര്‍ത്തയറിഞ്ഞ് നിരവധി പേരാണ് രജിനയുടെ വീട്ടില്‍ എത്തിയത്.

ബീഡി തൊഴിലാളികള്‍ക്കുള്ള ക്ഷേമനിധി പദ്ധതിയിലൂടെ ലഭിച്ച 100 കോഴികളില്‍ ഒന്നാണ് പ്രസവിച്ചത്. കോഴിമുട്ടയില്‍ പലപ്പോഴും രണ്ട് മഞ്ഞക്കരു കാണാറുള്ളതായും മുട്ടകള്‍ക്ക് സാധാരണയില്‍ കവിഞ്ഞ വലുപ്പം ഉണ്ടായിരുന്നതായും ഇവര്‍ പറയുന്നു. ‘പ്രസവ’ത്തിനുശേഷം തള്ളക്കോഴിക്ക് രക്തസ്രാവമുണ്ടായി അല്‍പ്പസമയത്തിനുള്ളില്‍ ചത്തു.

കോഴിക്കുഞ്ഞിനെ ആവരണം ചെയ്ത് മുട്ടത്തോടുണ്ടായിരുന്നില്ല. വ്യക്തത ലഭിക്കാന്‍ പരിശോധന നടത്തണമായിരുന്നു. എന്നാല്‍ പിണറായി വെറ്ററിനറി സര്‍ജന്‍ ക്വാറന്റീനില്‍ ആയതിനാല്‍ അദ്ദേഹത്തിന് എത്താന്‍ കഴിയില്ല എന്നറിയിച്ചു. തുടര്‍ന്ന് ഇന്നലെ വൈകുന്നേരം വരെ വിവിധ വെറ്ററിനറി ഡോക്ടര്‍മാരുമായി ബന്ധപ്പെട്ടെങ്കിലും ആരും എത്തിയില്ല. തുടര്‍ന്ന് ഇന്നലെ വൈകുന്നേരം കോഴിയെ കുഴിച്ചിട്ടു.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News