റാഞ്ചി: ജാർഖണ്ഡിൽ നാടകീയ രംഗങ്ങൾ. അട്ടിമറിനീക്കം സംശയിച്ച് ജെ എം എം- കോൺഗ്രസ്- ആർ ജെ ഡി എം എൽ എ മാർ ഹൈദരാബാദിലേക്ക് പോകാൻ റാഞ്ചി വിമാനത്താവളത്തിലേക്ക് എത്തി. എം എൽ എമാരെ ബി ജെ പി തങ്ങളുടെ പക്ഷത്ത് എത്തിക്കുന്നത് തടയാനാണ് ശ്രമിക്കുന്നത് എന്നാണ് ജെ എം എം പറയുന്നത്.
ബി ജെ പി എന്തിനും മടിക്കില്ലെന്നും പി സി സി അധ്യക്ഷൻ രാജേഷ് താക്കൂർ പറഞ്ഞു. ജെ എം എം മുഖ്യമന്ത്രിസ്ഥാനത്തേക്ക് നിർദ്ദേശിച്ച ചാംപയ് സോറനും എം എൽ എമാർക്കൊപ്പം വിമാനത്താവളത്തിൽ ഉണ്ട്. ജാർഖണ്ഡ‍് ഗവർണർ സി പി രാധാകൃഷ്ണൻ ചാംപായ് സോറനെ സർക്കാർ രൂപീകരിക്കാൻ ക്ഷണിക്കാത്തിരുന്നതോടെയാണ് എം എൽ എമാരെ സംസ്ഥാനത്തിന് പുറത്തേക്ക് കടത്താനുള്ള നീക്കം ആരംഭിച്ചത്.
ചംപായ് സോറൻ രാജ് ഭവനിലെത്തി ഭൂരിപക്ഷം തെളിയിക്കുന്ന വീഡിയോ സി പി രാധാകൃഷ്ണന് കൈമാറിയിരുന്നു. ഭൂരിപക്ഷം തെളിയിച്ചുള്ള കത്ത് കൈമാറിയിട്ടും സർക്കാർ രൂപീകരിക്കാൻ അനുമതി നൽകിയില്ലെന്നാണ് ചംപയ് സോറൻ പറയുന്നത്.
ചംപയ് സോറനെ പുതിയ മുഖ്യമന്ത്രിയായി നിർദ്ദേശിച്ച് 47 എം എൽ എമാരുടെ പിന്തുണക്കത്ത് ഭരണ സഖ്യം ഗവർണർ സി പി രാധാകൃഷ്ണന് നൽകിയെങ്കിലും തീരിമാനം അറിയിക്കാതെ ഗവർണർ മടക്കുകയായിരുന്നു.
ഇതോടെ സംഭവം ആകെ മാറിമാറിയുന്നത്. എല്ലാ എം എൽ എമാരും രാജ്ഭവനിലേക്ക് എത്തയിരുന്നെങ്കിലും അകത്തേക്ക് കടക്കാൻ അനുവദിച്ചില്ലെന്നാണ് ചംപയ് സോറൻ പറഞ്ഞത്. രേഖകൽ പരിശോധിക്കട്ടേയെന്ന മറുപടിയാണ് ഗവർണർ നൽകിയത് .
ഇതിനിടെയാണ് ജെ എം എം എം എൽ എമാരെ പക്ഷത്താത്താനുള്ള ശ്രമം ബി ജെ പി തുടങ്ങി എന്ന ആശങ്ക ഉണ്ടായത്. ഇതോടെയാണ് എം എൽ എ മാരെ ചാർട്ടേർഡ് വിമാനങ്ങളിൽ ഹൈദരബാദിലേക്ക് മാറ്റുന്നത്. ജെഎംഎം, കോൺഗ്രസ്, ആർജെഡി എന്നിവയുൾപ്പെട്ട ഭരണകക്ഷിക്ക് 47 എം എൽ എ മാരാണ് ഉള്ളത്. കേവല ഭൂരിപക്ഷത്തിൽ നിന്ന് 6 സീറ്റ് കൂടുതൽ ആണ്. അതേ സമയം ഭൂമി തട്ടിപ്പ് കേസിൽ ഹേമന്ത് സോറനെ റാഞ്ചിയിലെ പ്രത്യേക പി എം എൽ എ കോടതി ഒരു ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു.