KeralaNewsRECENT POSTS
പിന്‍സീറ്റ് ഹെല്‍മെറ്റിന്റെ പേരില്‍ ജനങ്ങളെ വേട്ടയാടില്ലെന്ന് ഗതാഗത മന്ത്രി
തിരുവനന്തപുരം: ഇരുചക്ര വാഹനത്തിന്റെ പിന്നില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയ ഹൈക്കോടതി ഉത്തരവ് ഉടന്‍ നടപ്പാക്കുമെന്ന് ഗതാഗതമന്ത്രി എ.കെ.ശശീന്ദ്രന്‍. എന്നാല്‍ ഇതിന്റെ പേരില്‍ ജനങ്ങളെ വേട്ടയാടില്ലെന്നും മന്ത്രി വ്യക്തമാക്കി. ബോധവത്കരണത്തിലൂടെയാകും നിയമം നടപ്പാക്കാന്‍ ശ്രമിക്കുക. നിയമം ലംഘിക്കുന്നവര്‍ക്ക് പിഴശിക്ഷ നല്‍കുന്ന കാര്യത്തില്‍ കൂടിയാലോചനകള്‍ക്ക് ശേഷമേ തീരുമാനമെടുക്കൂ എന്നും ഗതാഗതമന്ത്രി വ്യക്തമാക്കി.
ഡിസംബര്‍ ഒന്ന് മുതല്‍ ഇരുചക്ര വാഹനത്തിലെ പിന്‍സീറ്റ് യാത്രികര്‍ക്കും ഹെല്‍മറ്റ് നിര്‍ബന്ധമാക്കിയാണ് ഹൈക്കോടതി ഉത്തരവിറക്കിയത്. നിയമം ചോദ്യം ചെയ്ത് സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി ഹൈക്കോടതി വിധി എതിരാകുമെന്ന് ബോധ്യപ്പെട്ട് പിന്‍വലിക്കുകയും ചെയ്തിരുന്നു.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News