23.9 C
Kottayam
Thursday, June 4, 2026

പിൻസീറ്റിൽ ഹെൽമറ്റില്ലാത്ത യാത്രയ്ക്ക് ഒരു രക്തസാക്ഷി കൂടി: നിയന്ത്രണം വിട്ട് റോഡിൽ തെന്നിമറിഞ്ഞ ബൈക്കിൽ നിന്നും തലയിടിച്ച് വീണ് പള്ളം സ്വദേശിയായ യുവതിയ്ക്ക് ദാരുണാന്ത്യം

Must read

കോട്ടയം: പിൻസീറ്റിലിരിക്കുന്നവർ ഹെൽമറ്റ് ധരിച്ചില്ലെങ്കിൽ എന്ത് സംഭവിക്കുമെന്നു ചോദിക്കുന്നവർ കണ്ണ് തുറന്ന് കാണുക ഈ ദുരന്തം..! പിൻസീറ്റിൽ ഹെൽമറ്റ് ധരിക്കാതെ യാത്ര ചെയ്ത പള്ളം സ്വദേശിയായ യുവതിയ്ക്കാണ് ദാരുണാന്ത്യം സംഭവിച്ചത്. സുഹൃത്തായ യുവതിയ്‌ക്കൊപ്പം സ്‌കൂട്ടറിൽ യാത്ര ചെയ്യുന്നതിനിടെയാണ് ഇവർ സഞ്ചരിച്ച സ്‌കൂട്ടർ റോഡിൽ തെന്നി മറിഞ്ഞു വീണത്.
തിരുവനന്തപുരം കഴക്കുട്ടത്തിനു സമീപമാണ് റോഡിൽ അപകടമുണ്ടായത്. ടെക്‌നോപാർക്ക് സോഫ്റ്റ് വെയർ എൻജിനീയർ റീനു എൽസ രഞ്ജിത്താണ്(24) റോഡിൽ തലയിടിച്ചു വീണ് മരിച്ചത്.മൂന്നു ദിവസം മുമ്പ് രാത്രി കഴക്കൂട്ടം കെഎസ്ഇബി സബ് സ്റ്റേഷനടുത്ത് ദേശീയ പാതയിലാണ് അപകടം.കിംസ് ആശുപത്രിയിൽ വച്ചായിരുന്നു മരണം. ജോലി കഴിഞ്ഞ് ഹോസ്റ്റലിലേക്ക് മടങ്ങവെ എതിരെ വന്ന വാഹനം കണ്ട് പെട്ടെന്ന് ബേക്കിടുന്നതിനിടയിൽ സ്‌കൂട്ടർ തെന്നിമറിഞ്ഞു പിന്നിൽ യാത്ര ചെയ്തിരുന്ന റീനുറോഡിലേക്ക് തെറിച്ച് വീണു തലയ്ക്ക് ഗുരുതരമായി പരുക്കേൽക്കുകയായിരുന്നു.
സ്‌കൂട്ടർ ഓടിച്ചിരുന്ന അബിലാ തോമസിന് പരുക്കുണ്ട്.
ടെക്‌നോപാർക്കിലെ ഇവൈ കമ്പനിയിലെ ജീവനക്കാരിയായാണ് റീനു.പള്ളം പ്ലാമ്പറമ്പിൽ രഞ്ജിത് മാത്യു കുര്യന്റെയും (എംആർഎഫ്, വടവാതൂർ) ജിജി രഞ്ജിത്തിന്റെയും ( ഹെഡ്മാസ്റ്റർ, സിഎംഎസ് എൽപിഎസ്, പാക്കിൽ) മകളാണ്.സഹോദരൻ: റൂയിസ് (വിദ്യാർഥി).

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week