33.4 C
Kottayam
Tuesday, April 30, 2024

കേരളാ തീരത്ത് ശക്തമായ കാറ്റിന് സാധ്യത; മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം, ഓറഞ്ച് അലര്‍ട്ട്

Must read

തിരുവനന്തപുരം: കേരളാ തീരത്ത് ശക്തമായ കാറ്റിന് സാദ്ധ്യതയെന്ന മുന്നറിയിപ്പുമായി കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. ഇത്തവണ പതിവില്‍ നിന്ന് കൂടുതല്‍ മഴ കേരളത്തിലെത്തുമെന്ന് ഭൗമശാസ്ത്ര മന്ത്രാലയവും അറിയിച്ചു. മണിക്കൂറില്‍ 60 കി.മീ. വേഗത്തില്‍ കാറ്റ് വീശാം. രണ്ടു മുതല്‍ നാല് മീറ്റര്‍ വരെ ഉയരത്തില്‍ തിരമാലകള്‍ക്കും സാദ്ധ്യത. മത്സ്യബന്ധനത്തിന് പോയവര്‍ ഉടന്‍ കരയ്ക്കടുക്കണമെന്ന് മുന്നറിയിപ്പുണ്ട്. അതേസമയം, കോഴിക്കോട് ജില്ലയില്‍ ഇന്നും നാളെയും ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു.

ഒമ്പത് ജില്ലകളില്‍ യെല്ലോ അലര്‍ട്ട് നേരത്തെ പ്രഖ്യാപിച്ചിട്ടുണ്ട്. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍ ജില്ലകള്‍ക്കാണ് ജാഗ്രതാ നിര്‍ദേശം. തീരദേശ ജില്ലകളില്‍ വരുന്ന മൂന്ന് ദിവസം ശക്തമായ മഴകിട്ടും.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week