കൊച്ചി: കുളത്തില്‍ ചൂണ്ടയിടാനെത്തിയ 13 കാരി മുങ്ങി മരിച്ചു. എറണാകുളം പെരുമ്പാവൂര്‍ മുടിക്കല്‍ ബിയര്‍ ഫാക്റ്ററിക്ക് സമീപം ചായിക്കുളത്തിലാണ് 13 കാരി കാല്‍ വഴുതി വീണ് മുങ്ങി മരിച്ചത്. തിങ്കളാഴ്ച ഉച്ചക്ക് 2.30 നാണ് കൂട്ടുകാരോടൊത്ത് ചുണ്ടയിടുന്നതിനിടെ അപകടം സംഭവിച്ചത്.
കൊല്ലം കിളിമാനൂര്‍ സ്വദേശവാസികളും മുടിക്കലില്‍ വാടകക്ക് താമസിക്കുന്ന രമ്യ ഭവനില്‍ ബാബു-രമണി ദമ്പതികളുടെ മകള്‍ രമ്യയാണ് മരിച്ചത്. രമ്യ വെള്ളത്തില്‍ വീണയുടന്‍ കൂടെയുണ്ടായിരുന്ന കുട്ടിയാണ് സംഭവം നാട്ടുകാരെ അറിയിച്ചത്.
വാടക വീടിന് 200 മീറ്റര്‍ അകലെയാണ് അപകടം നടന്നത് . തുടര്‍ന്ന് പൊലിസും, ഫയര്‍ഫോഴ്സും എത്തി നാട്ടുകാരുടെ സഹായത്തോടെയാണ് കുട്ടിയുടെ മൃതദേഹം കുളത്തില്‍ നിന്ന് പുറത്തെടുത്തത്.
ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group
| Telegram Group | Google News