കോട്ടയം: ഇന്ന് വൈകുന്നേരം ആഞ്ഞടിച്ച ശക്തമായ ചുഴലിക്കാറ്റില്‍ കോട്ടയത്തിന്റെ പടിഞ്ഞാറന്‍ മേഖലകളില്‍ കനത്ത നാശം. കുമരകം,അയ്മനം,ആര്‍പ്പൂക്കര പഞ്ചായത്തുകളിലാണ് കാറ്റ് നാശം വിതച്ചത്.
ഇലക്ട്രിക് പോസ്റ്റ്കളിലേക്ക് മരങ്ങള്‍ വീണതിനേത്തുടര്‍ന്ന് മിക്കയിടങ്ങളിലും വൈദ്യുതിബന്ധം വിഛേദിയ്ക്കപ്പെട്ട നിലയിലാണ്.ചുഴലിക്കാറ്റില്‍ നിരവധി വീടുകള്‍ തകര്‍ന്നു. വീടുകളുടെ മുകളിലേക്ക് മരങ്ങള്‍ വീണും നാശനഷ്ടമുണ്ടായിട്ടുണ്ട്.
കൈപ്പുഴമുട്ടില്‍ കാറ്റില്‍ വാഹനങ്ങളുടെ മുകളിലേക്ക് മരങ്ങള്‍ കടപുഴകി വീണു.അഞ്ചുവാഹനങ്ങള്‍ തകര്‍ന്നു.
കുമരകം – വൈക്കം റൂട്ടിൽ മണിക്കൂറുകളായി ഗതാഗത തടസപ്പെട്ടിരിക്കുകയാണ്. ഓടിക്കൊണ്ടിരുന്ന വാഹനങ്ങളുടെ മുകളിലേക്കാണ് മരം വീണത്. ഫയർഫോഴ്സ് എത്തി മരങ്ങൾ മുറിച്ച് മാറ്റുകയാണ്. നാളെ രാവിലെയോടെ മാത്രമേ ഗതാഗതം പൂർണ്ണതോതിൽ പുനസ്ഥാപിക്കാനാകൂ എന്ന് അധികൃതർ അറിയിച്ചു.