24 C
Kottayam
Sunday, June 7, 2026

പത്തനംതിട്ടയിൽ ബൈക്ക് നിർത്തിയ ശേഷം നടന്നുപോയ യുവാക്കൾ ഒഴുക്കിൽപ്പെട്ടു; ഒരാൾ മരിച്ചു

Must read

പത്തനംതിട്ട:കനത്തമഴയിൽ പത്തനംതിട്ട ജില്ലയിൽ വിവിധയിടങ്ങളിൽ വ്യാപക നാശം. മലവെള്ളപ്പാച്ചിലിൽ ഒഴുക്കിൽപ്പെട്ട യുവാവ് മരിച്ചു. കൂടെയുണ്ടായിരുന്നയാളെ നാട്ടുകാർ രക്ഷപ്പെടുത്തി. കൊക്കനാമറ്റത്തിൽ അദ്വൈത് (28) ആണു മരിച്ചത്. ചാത്തൻ‌തറ ചേന്നമറ്റം സാമുവൽ (27) ആണ് രക്ഷപ്പെട്ടത്. ഞായറാഴ്ച രാത്രി 7.15ന് ആയിരുന്നു സംഭവം.

ചാത്തൻതറയിൽനിന്ന് മുക്കൂട്ടുതറയ്ക്കു പോകാനെത്തിയതായിരന്നു ഇവർ. കൊല്ലമുള കലുങ്കിൽ വെള്ളംകയറിയതോടെ യാത്ര തടസ്സപ്പെട്ടതിനെ തുടർന്ന് പകലക്കാവ് വഴി മുക്കൂട്ടുതറയ്ക്കു പോകുകയായിരുന്നു. പകലക്കാവ് കലുങ്കിലും ജലനിരപ്പ് ക്രമാതീതമായി ഉയർന്നിരുന്നു.

ബൈക്കിൽ കലുങ്കിലൂടെയുള്ള യാത്ര നാട്ടുകാർ തടഞ്ഞതിനെ തുടർന്ന് ബൈക്കുവച്ച ശേഷം കൈകൾകൂട്ടിപ്പിടിച്ച് നടന്നു പോകുന്നതിനിടെ ഇരുവരും ഒഴുക്കിൽപ്പെടുകയായിരുന്നു. സാമുവലിനെ കണ്ടുനിന്നവർ രക്ഷപ്പെടുത്തി. അദ്വൈത് ഒഴുക്കിൽപ്പെട്ടു. അഗ്നിരക്ഷാസേനയും പൊലീസും സ്ഥലത്തെത്തി.

അച്ചൻകോവിൽ കുംഭാവുരുട്ടിയിൽ ഉരുൾപൊട്ടലുണ്ടായതിനെ തുടർന്ന് അച്ചൻകോവിലാറ്റിൽ ജലനിരപ്പുയർന്നു. സീതത്തോട് മേഖലയിൽ കൊച്ചുകോയിക്കൽ തോട്, വയ്യാറ്റുപുഴ തോട്, സീതക്കുഴിത്തോട് എന്നിവ കരകവിഞ്ഞു. കക്കാട്ടിൽ ജലനിരപ്പ് ഉയർന്നതോടെ അള്ളുങ്കൽ ഇഡിസിഎൽ, കാരിക്കയം അയ്യപ്പ ഹൈഡ്രോ ഇലക്ട്രിക്, മണിയാർ അണക്കെട്ട് എന്നിവയുടെ ഷട്ടറുകൾ ഉയർത്തി. കോന്നി നെല്ലിക്കാപ്പാറ റോഡിലെ ചപ്പാത്തിൽ കല്ലൂപ്പാറ തോട്ടിൽ നിന്നുള്ള വെള്ളത്തിൽ കാർ ഒഴുക്കിൽപെട്ടു. ജില്ലയിൽ 4 വരെ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.

- Advertisement -

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങി വീണ്ടും ക്രൂരത; യുവാവിനെ തട്ടിക്കൊണ്ടുപോയി മർദ്ദിച്ച് ദൃശ്യങ്ങൾ പ്രചരിപ്പിച്ചു; കുപ്രസിദ്ധ ഗുണ്ട 'അട്ടാണി അനീഷ്' വീണ്ടും പിടിയിൽ

കൊച്ചി: മർദ്ദനക്കേസിൽ ജാമ്യത്തിലിറങ്ങിയ ശേഷം മറ്റൊരു യുവാവിനെ തട്ടിക്കൊണ്ടുപോയി ക്രൂരമായി മർദ്ദിക്കുകയും അതിന്റെ വീഡിയോ ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിപ്പിക്കുകയും ചെയ്ത കുപ്രസിദ്ധ ഗുണ്ട പോലീസിന്റെ പിടിയിൽ. അട്ടാണി അനീഷ് (43) ആണ് പിടിയിലായത്....

കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട് യുവതി മരിച്ചു; കുട്ടിയെ രക്ഷിക്കുന്നതിനിടെ ദാരുണാന്ത്യം

കോഴിക്കോട്: കുറ്റ്യാടി പുഴയിൽ ഒഴുക്കിൽപ്പെട്ട യുവതി മരിച്ചു. സുധീഷിന്റെ ഭാര്യ രമ്യയും അഞ്ചുവയസുള്ള കുട്ടിയുമാണ് പാലേരി തോട്ടത്താംകണ്ടി ഭാഗത്ത് ഒഴുക്കിൽപ്പെട്ടത്. കുട്ടിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് രമ്യയും ഒഴുക്കിൽപ്പെട്ടത്. കുട്ടിക്ക് വേണ്ടിയുള്ള തിരച്ചിൽ തുടരുകയാണ്.വൈകുന്നേരം...

കൊച്ചിയിലെ കുപ്രസിദ്ധ ഗുണ്ടാതലവൻ ഭായ് നസീർ അന്തരിച്ചു

കൊച്ചി: കൊച്ചി നഗരത്തെ വിറപ്പിച്ച പ്രമുഖ ഗുണ്ടാതലവനും നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയുമായ ഭായ് നസീർ അന്തരിച്ചു (Bhai Nazeer passed away). കടുത്ത വൃക്കരോഗത്തെ തുടർന്ന് കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിൽ തീവ്രപരിചരണ...

പതിനാറുകാരനേയും പിതാവിനേയും മർദിച്ച സംഭവം; തകരപ്പറമ്പിൽ കുട്ടൻ പിടിയിൽ

തിരുവനന്തപുരം: ശ്രീകണ്ഠേശ്വരത്ത് അച്ഛനേയും മകനേയും ആക്രമിച്ച ഗുണ്ട തകരപ്പറമ്പിൽ കുട്ടൻ എന്ന രാം കുമാർ പിടിയിൽ. വഞ്ചിയൂർ പോലീസ് ആണ് ഇയാളെ പിടികൂടിയത്. ഇയാൾ നേരത്തെയും പല കേസുകളിൽ പ്രതിയാണെന്നാണ് പോലീസ് പറയുന്നത്....

എൻ.പ്രശാന്തിന്റേയും ബി. അശോകിന്റെയും സസ്‌പെൻഷൻ പിൻവലിച്ചു

തിരുവനന്തപുരം: ഐഎഎസ് ഉദ്യോഗസ്ഥരായ ബി. അശോകിന്റെയും എൻ. പ്രശാന്തിന്റെയും സസ്പെൻഷൻ സർക്കാർ പിൻവലിച്ചു. കഴിഞ്ഞ രണ്ടുവർഷമായി എൻ. പ്രശാന്ത് സസ്പെൻഷനിലാണ്. ബി. അശോക് സസ്പെൻഷനിലായിട്ട് ഒന്നര മാസത്തോളമായി.ചീഫ് സെക്രട്ടറി ഡോ. എ. ജയതിലകിനെ...

Popular this week