24 C
Kottayam
Thursday, June 4, 2026

കനത്ത് മഴയ്ക്ക് സാധ്യത,8 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്‌

Must read

തിരുവനന്തപുരം:മധ്യകേരളത്തിലും വടക്കന്‍കേരളത്തിലും ഇന്ന് ശക്തമായ മഴക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാനിരീക്ഷണ കേന്ദ്രം അറിയിച്ചു. എട്ട് ജില്ലകളില്‍ ഇന്ന് യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്.

ഒറ്റപ്പെട്ട ഇടങ്ങളില്‍ 24 മണിക്കൂറില്‍ 115.5 മില്ലിമീറ്റര്‍ വരെ മഴ ലഭിക്കാമെന്നാണ് കാലാവസ്ഥാ നിരീക്ഷണകേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ശക്തമായ കാറ്റിനും മഴയ്ക്കും മുന്നറിയിപ്പുള്ള സാഹചര്യത്തില്‍ ഉരുള്‍പൊട്ടല്‍, മണ്ണിടിച്ചില്‍ സാധ്യതയുള്ള പ്രദേശങ്ങളില്‍ വസിക്കുന്നവര്‍, നദിക്കരകളില്‍ താമസിക്കുന്നവര്‍ തുടങ്ങിയവര്‍ പ്രത്യേക ജാഗ്രത പാലിക്കണം. കടലാക്രമണ സാധ്യതയുള്ള തീരദേശ വാസികളും ജാഗ്രത പാലിക്കണം. കാറ്റില്‍ മരങ്ങള്‍ കടപുഴകി വീണും പോസ്റ്റുകള്‍ തകര്‍ന്നു വീണും ഉണ്ടാകാനിടയുള്ള അപകടങ്ങളിലും ജാഗ്രത വേണ്ടതാണ്.

ജൂണ്‍ 16 വരെ വിവിധ ദിവസങ്ങളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകള്‍:

ജൂണ്‍ 14:
ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂര്‍, കാസര്‍ഗോഡ്
2020 ജൂണ്‍ 15:

- Advertisement -

ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്
2020 ജൂണ്‍ 16:

- Advertisement -

തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, തൃശ്ശൂര്‍, മലപ്പുറം, കോഴിക്കോട്, കണ്ണൂര്‍, കാസര്‍ഗോഡ്

മഞ്ഞ അലര്‍ട്ട് പ്രഖ്യാപിച്ച ജില്ലകളില്‍ എങ്ങനെയാണ് മുന്നൊരുക്കങ്ങള്‍ നടത്തേണ്ടതെന്നും ഏത് തരത്തിലാണ് അലെര്‍ട്ടുകളെ മനസ്സിലാക്കേണ്ടത് എന്നും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റ് വെബ്‌സൈറ്റില്‍ ലഭ്യമാണ്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

കര്‍ണാടകയില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം! മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു; ജി പരമേശ്വര ഉപമുഖ്യമന്ത്രി

ബംഗളൂരു: കന്നഡ രാഷ്ട്രീയത്തില്‍ ഇനി ഡി കെ ശിവകുമാര്‍ യുഗം. കര്‍ണാടകയില്‍ ഡി.കെ ശിവകുമാര്‍ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. ടേം വ്യവസ്ഥയില്‍ സിദ്ധരാമയ്യ സ്ഥാനമൊഴിഞ്ഞതിന് പിന്നാലെയാണ് ഉപമുഖ്യമന്ത്രിയായിരുന്ന ഡി.കെ ശിവകുമാര്‍ സ്ഥാനമേറ്റെടുക്കുന്നത്....

കൊല്ലത്തെ വയോധികന്റെ കൊലപാതകം; പ്രതി പിടിയിൽ, സീരിയൽ കില്ലർ എന്ന് സംശയം

കൊല്ലം: കൊല്ലം സിറ്റി പോലീസ് കമ്മിഷണർ ഓഫീസിന് തൊട്ടടുത്ത് വെച്ച് വയോധികനെ ക്രൂരമായി കൊലപ്പെടുത്തിയ കേസിൽ തമിഴ്‌നാട് സ്വദേശിയായ പ്രതിയെ പോലീസ് സംഘം പിടികൂടി. തമിഴ്‌നാട്ടിലെ തക്കല സ്വദേശിയായ വിജു സുരേഷ് എന്നയാളാണ്...

തൃണമൂൽ കൈയടക്കിയ കോളേജ് യൂണിയൻ ഓഫീസിൽ ഒരുകോടി രൂപ,തോക്ക്, ഗർഭനിരോധന ഉറകൾ; ശീതീകരിച്ച കിടപ്പുമുറികളും

കൊൽക്കത്ത: പ്രസിദ്ധമായ കൊൽക്കത്തയിലെ സുരേന്ദ്രനാഥ് കോളേജിലെ വിദ്യാർഥി യൂണിയന്റെ ഓഫീസ് മുറിയിൽനിന്ന് ഒരുകോടിയിലേറെ രൂപയും ആയുധങ്ങളും മദ്യക്കുപ്പികളും ഉൾപ്പെടെ കണ്ടെടുത്തു. സുവേന്ദു അധികാരിയുടെ നേതൃത്വത്തിലുള്ള ബിജെപി സർക്കാരിന്റെ നിർദേശപ്രകാരം അധികൃതർ നടത്തിയ പരിശോധനയിലാണ്...

കുവൈത്ത് വിമാനത്താവളത്തിന് നേരെ ഇറാന്റെ മിസൈൽ-ഡ്രോൺ ആക്രമണം; ഒരാൾ കൊല്ലപ്പെട്ടു, സർവീസുകൾ നിർത്തിവെച്ചു

കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിന് നേരെ ഇറാൻ നടത്തിയ മിസൈൽ-ഡ്രോൺ ആക്രമണത്തിൽ ഒരാൾ കൊല്ലപ്പെട്ടതായി കുവൈത്ത് വിദേശകാര്യ മന്ത്രാലയം ഔദ്യോഗികമായി സ്ഥിരീകരിച്ചു. മേഖലയിൽ വൻ യുദ്ധഭീതി വിതച്ചുകൊണ്ട് അതീവ വിനാശകരമായ രീതിയിലാണ്...

ആറ് മുറികൾക്ക് പകരം പ്രവർത്തിച്ചത് 25 മുറികൾ,മെത്തകൾ വിരിച്ച് ജീവൻ കാത്ത്‌ നാട്ടുകാർ, ഡൽഹി ഹോട്ടൽ തീപ്പിടിത്തത്തിൽ കരിഞ്ഞമർന്നത് 21 ജീവിതങ്ങൾ; വെന്തുമരിച്ചതിലധികവും വിദേശികൾ

ന്യൂഡൽഹി: ഡൽഹിയിലെ ഹൗസ് റാണിയിലുള്ള ഫ്ലറിഷ് സ്റ്റേ ഹോട്ടലിലുണ്ടായ അതിഭീകരമായ തീപ്പിടിത്തത്തിൽ 21 പേരുടെ ജീവൻ നഷ്ടപ്പെട്ട സംഭവത്തിൽ ഞെട്ടിക്കുന്ന വിവരങ്ങൾ പുറത്തുവരുന്നു. അപകടത്തിൽപ്പെട്ട് മരണപ്പെടുകയും പരിക്കേൽക്കുകയും ചെയ്തവരിൽ ഭൂരിഭാഗവും വിദേശികളാണെന്നാണ് ഏറ്റവും...

Popular this week