29 C
Kottayam
Saturday, April 27, 2024

ശക്തമായ മഴ,മുന്നറിയിപ്പ്; നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, കാസ‌ർകോട് ഭാഗിക അവധി

Must read

തിരുവനന്തപുരം: വടക്കൻ കേരളത്തിൽ  കനത്ത മഴ തുടരുന്ന സാഹചര്യത്തിൽ നാല് ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് കളക്ടർ ഇന്ന് അവധി പ്രഖ്യാപിച്ചിരിക്കുകയാണ്. കോഴിക്കോട്, വയനാട്, കണ്ണൂർ, മലപ്പുറം ജില്ലകളിലെ പ്രൊഫഷണൽ കോളേജ് ഉൾപ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്.

കാസർകോഡ് ജില്ലയിലെ വെള്ളരിക്കുണ്ട്, ഹോസ്ദുർഗ് താലൂക്കുകളിലെ സ്റ്റേറ്റ്, സിബിഎസ്ഇ, ഐസിഎസ്സി സ്‌കൂളുകൾ, കേന്ദ്രീയ വിദ്യാലയങ്ങൾ, അങ്കണവാടികൾ, മദ്രസകൾ തുടങ്ങിയ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ജില്ലാ കളക്ടർ അവധി പ്രഖ്യാപിച്ചു.  മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകൾക്കും പിഎസ്‍സി പരീക്ഷകൾക്കും അവധി ബാധകമായരിക്കില്ല. 

അതേസമയം സംസ്ഥാനത്ത് ഒരിടത്തും ഇന്ന് ഓറഞ്ച് അലെര്‍ട്ട് പ്രഖ്യാപിട്ടില്ല. എന്നാല്‍ ഒന്‍പത് ജില്ലകളില്‍ ദേശീയ കാലാവസ്ഥാ നിരീക്ഷണ വകുപ്പ് യെല്ലോ അലെര്‍ട്ട് നല്‍കിയിട്ടുണ്ട്. ഇടുക്കി, എറണാകുളം, തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസ‍ർകോട് എന്നിവിടങ്ങളിലാണ് നിലവില്‍ യെല്ലോ അലെര്‍ട്ടുള്ളത്.

നാളെയും മറ്റന്നാളും മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസ‍ർകോട് ജില്ലകളില്‍ യെല്ലോ അലെര്‍ട്ടുണ്ട്. നിലവില്‍ വലിയ മഴ മുന്നറിയിപ്പുകളില്ലെങ്കിലും തെക്കന്‍ കേരളത്തിലെ പല പ്രദേശങ്ങളിലും രാത്രിയിലും മഴ ലഭിച്ചു.

മദ്ധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾകടലിനും, വടക്ക് – പടിഞ്ഞാറൻ ബംഗാൾ ഉൾകടലിനും മുകളിലായി ചക്രവാതചുഴി രൂപപ്പെട്ടുവെന്നും 24 മണിക്കൂറിനുള്ളിൽ ഇത് ന്യുനമർദ്ദമായി ശക്തി പ്രാപിക്കാൻ സാധ്യതയുണ്ടെന്നും ദേശീയ കാലാവസ്ഥാ വകുപ്പ് അറിയിച്ചിട്ടുണ്ട്.

ജൂലൈ 26 ഓടെ ഇത് വീണ്ടും തീവ്രന്യുനമർദ്ദമായി ശക്തി പ്രാപിച്ചു പടിഞ്ഞാറു – വടക്ക് പടിഞ്ഞാറു ദിശയിൽ സഞ്ചരിച്ച് വടക്കൻ ആന്ധ്രാപ്രദേശ് – തെക്കൻ ഒഡിഷ തീരത്തേക്ക് നീങ്ങാനാണ് സാധ്യത. കേരളത്തില്‍ ജൂലൈ 27 വരെ വ്യാപകമായ മഴയ്ക്കും ഒറ്റപ്പെട്ട സ്ഥലങ്ങളിൽ ശക്തമായ  മഴയ്ക്കും സാധ്യതയുണ്ട്.

ബ്രേക്കിംഗ് കേരളയുടെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group | Telegram Group | Google News

More articles

Popular this week