തിരുവനന്തപുരം: സംസ്ഥാനത്ത് രണ്ട് ദിവസമായി നേരിയ ശമനം സംഭവിച്ചിരുന്ന മഴ വീണ്ടും ശക്തിപ്രാപിക്കാന്‍ സാധ്യതയെന്ന് കേന്ദ്രകാലാവസ്ഥാ നിരീക്ഷണ വിഭാഗത്തിന്റെ മുന്നറിയിപ്പ്. ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കും സാധ്യതയുണ്ട്. തമിഴ്‌നാട് ഭാഗത്തുണ്ടായ അന്തരീക്ഷ ചുഴിയുടെ ഭാഗമായാണ് കേരളത്തില മഴ പെയ്യുന്നത്. ഇടുക്കി ജില്ലയില്‍ യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
ഈ മാസം 20,21 തീയതികളില്‍ സംസ്ഥാനത്ത് ശക്തമായ മഴ ഉണ്ടാകുമെന്നും കാലാവസ്ഥാ വിദഗ്ധര്‍ പ്രവചിക്കുന്നു. സംസ്ഥാനത്തെ 75 ശതമാനം പ്രദേശത്തും മഴ ലഭിക്കുമെന്നും കാലാവസ്ഥ കേന്ദ്രം അറിയിച്ചു. മല്‍സ്യതൊഴിലാളികള്‍ക്കും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
അറബിക്കടലില്‍ തെക്കുപടിഞ്ഞാറന്‍ ദിശയില്‍ മണിക്കൂറില്‍ 45 മുതല്‍ 55 കിലോമീറ്റര്‍ വേഗതയില്‍ കാറ്റു വീശാന്‍ സാധ്യതയുണ്ട്. തമിഴ്‌നാട് തീരത്ത് മണിക്കൂറില്‍ 40 മുതല്‍ 50 കിലോമീറ്റര്‍ വേഗതയിലും കാറ്റുവീശും. കടല്‍ പ്രക്ഷുബ്ധമായിരിക്കുമെന്നും, അതിനാല്‍ കടലില്‍ പോകരുതെന്നും കാലാവസ്ഥ കേന്ദ്രം മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.